കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസുകാര്‍; സഖ്യസര്‍ക്കാരിനെ ജനം വെറുത്തുവെന്നും വിമതര്‍

Google Oneindia Malayalam News

ബെംഗളൂരു: സഖ്യസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജിവെച്ച കോണ്‍ഗ്രസ് വിമതര്‍. ഞങ്ങള്‍ 10 പേരാണ് ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. എന്നാല്‍ ഞങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസ് അംഗങ്ങളാണെന്നും എംഎല്‍എ എസ് സോമശേഖര്‍ ദില്ലിയില്‍ പറഞ്ഞു.

conjdsmlas-

എംഎല്‍എ പദവി മാത്രമാണ് തങ്ങള്‍ രാജിവെച്ചത്. തങ്ങളാരും മന്ത്രി പദം ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്തെ ജനം സഖ്യസര്‍ക്കാരിനെ വെറുത്തുവെന്നും സോമശേഖര്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്തെ വികസന മുരടിപ്പില്‍ മനം മടുത്താണ് തങ്ങള്‍ രാജിവെച്ചതെന്ന് ജെഡിഎസ് എംഎല്‍എയായ നാരായണ്‍ ഗൗഡ പറഞ്ഞു. തങ്ങളോട് ആലോചിക്കാതെയാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വിദേശ യാത്രയ്ക്ക് പോയത്. സംസ്ഥാനത്ത് കാര്യമായ ഒരു പുരോഗതിയും ഉണ്ടാകുന്നില്ല. മുംബൈയില്‍ രണ്ട് ദിവസം തങ്ങള്‍ തുടരും പിന്നീട് കര്‍ണാടകത്തിലേക്ക് മടങ്ങുമെന്നും ഗൗഡ പറഞ്ഞു.

നിലവില്‍ 15 പേരാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 8 പേരുടെ രാജി നിയമപ്രകാരമല്ലെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. എംഎല്‍എമാര്‍ നേരിട്ട് എത്തി രാജി സമര്‍പ്പിച്ചിട്ടില്ല. 8 പേര്‍ നേരിട്ട് എത്തിയാല്‍ രാജി സ്വീകരിക്കും. ഇതിന് സമയം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി. സ്പീക്കറുടെ നിലപാടോടെ സഖ്യസര്‍ക്കാരിനെ വിമതരെ അനുനയിപ്പിക്കാന്‍ കൂടുതല്‍ സമയം ലഭിച്ചേക്കും. രാജി നല്‍കണമെങ്കില്‍ ഇനി എംഎല്‍എമാര്‍ രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് മടങ്ങേണ്ടി വരും. അതേസമയം സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് വ്യക്തമാക്കി കുമാരസ്വാമിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമര പരിപാടികള്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.

<strong>തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍.. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഇനിയും വിയര്‍ക്കും</strong>തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍.. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഇനിയും വിയര്‍ക്കും

<strong>കര്‍ണാടകത്തില്‍ അധികാരത്തിലേറാന്‍ ബിജെപി!! പക്ഷേ തലവേദന ഒഴിയില്ല.. കാരണം ഇതാണ്</strong>കര്‍ണാടകത്തില്‍ അധികാരത്തിലേറാന്‍ ബിജെപി!! പക്ഷേ തലവേദന ഒഴിയില്ല.. കാരണം ഇതാണ്

English summary
We are still Congress members says Congress rebels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X