ആളുകള്‍ക്ക് എന്തും പറയാം പക്ഷേ ഇസ്രത് ജഹാന് തീവ്രവാദി അല്ല!
മുംബൈ: ഭീകരാക്രമണക്കേസിലെ പ്രതിയായ ഡേവിഡ് ഹെഡ്ലി മുംബൈയിടെ ടാഡ കോടതിയില്‍ നല്കിയ മൊഴി പ്രകാരം ഇസ്രത് ജഹാന് ഭീകരവാദിയാണ്. ലഷ്കര്‍ തീവ്രവാദിയായിരുന്നു ഇസ്രത് ജഹാന് എന്നാണ് ഹെഡ്ലി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നല്കിയ മൊഴിയില്‍ പറയുന്നത്. ലഷ്കര്‍ നേതാവായ സാഖി ഉര് ലഖ്വിയാണത്രെ ഡെവിഡ് ഹെഡ്ലിയോട് ഇക്കാര്യം പറഞ്ഞത്.
2004 ജൂണില്‍ കൊല്ലപ്പെട്ടതിന് ശേഷം ഇസ്രത് ജഹാന് തീവ്രവാദിയാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇസ്രതിന്റെ വീട്ടുകാര്‍ അത് വിശ്വസിച്ചിട്ടില്ല. ഡെവിഡ് ഹെഡ്ലിയല്ല ആര് പറഞ്ഞാലും ഇത് തങ്ങള്‍ സമ്മതിക്കില്ല എന്നാണ് ഇസ്രതിന്റെ വീട്ടുകാര്‍ ഇപ്പോഴും പറയുന്നത്. ഇസ്രത് നിഷ്കളങ്കയായ ഒരു പെണ്‍കുട്ടിയായിരുന്നു - ഇസ്രത് ജഹാന്റെ കുടുംബാംഗം പറയുന്നു.

ജീവനോടെ പിടിച്ചിരുന്നെങ്കില്‍ ഈ ആരോപണങ്ങള്‍ക്ക് കഴമ്പുണ്ടായിരുന്നു. സത്യം പുറത്തുവരുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. വ്യാജ ഏറ്റുമുട്ടലിലൂടെ അവളെ കൊന്നുകളഞ്ഞു. ഇനി ആര്‍ക്കും അവളെപ്പറ്റി എന്ത് വേണമെങ്കിലും പറയാം. ഉജ്വല്‍ നിഗം എങ്ങനെയാണ് ഇസ്രത് ജഹാനെക്കുറിച്ച് ഇത്രയധികം ചോദ്യങ്ങള്‍ ചോദിച്ചത്. 2011 ലെ മുംബൈ ഭീകരാക്രമണ കേസായിരുന്നോ അതോ ഇസ്രത് ജഹാന് ആരായിരുന്നു എന്ന കേസായിരുന്നോ പരിഗണിച്ചത്.
അവള് തീവ്രവാദിയായിരുന്നില്ല. ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ ഇസ്രത് ജഹാനെ കൊലപ്പെടുത്തിയതാണ്. നീതിക്ക് വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും. 2004 ജൂണിലാണ് ഇസ്രത് ജഹാനും മലയാളിയായ പ്രാണേഷ് പിള്ളയും അടങ്ങുന്ന നാലംഗ സംഘത്തെ ഗുജറാത്ത് പോലീസ് വെടിവെച്ച് കൊന്നത്. അത് വ്യാജ ഏറ്റമുട്ടല്‍ കൊലപാതകമാണെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications