കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളുകള്‍ക്ക് എന്തും പറയാം പക്ഷേ ഇസ്രത് ജഹാന്‍ തീവ്രവാദി അല്ല!

  • By Muralidharan
Google Oneindia Malayalam News

മുംബൈ: ഭീകരാക്രമണക്കേസിലെ പ്രതിയായ ഡേവിഡ് ഹെഡ്‌ലി മുംബൈയിടെ ടാഡ കോടതിയില്‍ നല്‍കിയ മൊഴി പ്രകാരം ഇസ്രത് ജഹാന്‍ ഭീകരവാദിയാണ്. ലഷ്‌കര്‍ തീവ്രവാദിയായിരുന്നു ഇസ്രത് ജഹാന്‍ എന്നാണ് ഹെഡ്‌ലി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നല്‍കിയ മൊഴിയില്‍ പറയുന്നത്. ലഷ്‌കര്‍ നേതാവായ സാഖി ഉര്‍ ലഖ്വിയാണത്രെ ഡെവിഡ് ഹെഡ്‌ലിയോട് ഇക്കാര്യം പറഞ്ഞത്.

2004 ജൂണില്‍ കൊല്ലപ്പെട്ടതിന് ശേഷം ഇസ്രത് ജഹാന്‍ തീവ്രവാദിയാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇസ്രതിന്റെ വീട്ടുകാര്‍ അത് വിശ്വസിച്ചിട്ടില്ല. ഡെവിഡ് ഹെഡ്‌ലിയല്ല ആര് പറഞ്ഞാലും ഇത് തങ്ങള്‍ സമ്മതിക്കില്ല എന്നാണ് ഇസ്രതിന്റെ വീട്ടുകാര്‍ ഇപ്പോഴും പറയുന്നത്. ഇസ്രത് നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയായിരുന്നു - ഇസ്രത് ജഹാന്റെ കുടുംബാംഗം പറയുന്നു.

ishrat-jahan

ജീവനോടെ പിടിച്ചിരുന്നെങ്കില്‍ ഈ ആരോപണങ്ങള്‍ക്ക് കഴമ്പുണ്ടായിരുന്നു. സത്യം പുറത്തുവരുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. വ്യാജ ഏറ്റുമുട്ടലിലൂടെ അവളെ കൊന്നുകളഞ്ഞു. ഇനി ആര്‍ക്കും അവളെപ്പറ്റി എന്ത് വേണമെങ്കിലും പറയാം. ഉജ്വല്‍ നിഗം എങ്ങനെയാണ് ഇസ്രത് ജഹാനെക്കുറിച്ച് ഇത്രയധികം ചോദ്യങ്ങള്‍ ചോദിച്ചത്. 2011 ലെ മുംബൈ ഭീകരാക്രമണ കേസായിരുന്നോ അതോ ഇസ്രത് ജഹാന്‍ ആരായിരുന്നു എന്ന കേസായിരുന്നോ പരിഗണിച്ചത്.

അവള്‍ തീവ്രവാദിയായിരുന്നില്ല. ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ ഇസ്രത് ജഹാനെ കൊലപ്പെടുത്തിയതാണ്. നീതിക്ക് വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും. 2004 ജൂണിലാണ് ഇസ്രത് ജഹാനും മലയാളിയായ പ്രാണേഷ് പിള്ളയും അടങ്ങുന്ന നാലംഗ സംഘത്തെ ഗുജറാത്ത് പോലീസ് വെടിവെച്ച് കൊന്നത്. അത് വ്യാജ ഏറ്റമുട്ടല്‍ കൊലപാതകമാണെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

English summary
With David Headley revealing that Ishrat Jahan was a terrorist, her family members have reacted sharply, on his claims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X