കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിൽ ഉറപ്പായും സർക്കാർ രൂപീകരിക്കും; കേരളത്തിലും ബിജെപി അധികാരത്തിലേക്കെന്ന് അമിത് ഷാ

Google Oneindia Malayalam News

ഹൈദരാബാദ്: കർണാടകയിൽ ബിജെപി സർക്കാർ രൂപികരിക്കുമെന്ന സൂചന നൽകി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കർണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. പെട്ടന്നല്ലെങ്കിലും കർണാടകയിൽ ബിജെപി സർക്കാർ രൂപികരിക്കുമെന്ന് ഉറപ്പുണ്ട്. വരും വർഷങ്ങളിൽ ആന്ധ്രാപ്രദേശും, തെലങ്കാനയും കേരളവും അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അധികാരത്തിൽ എത്താനുള്ള ശക്തി ബിജെപിക്കുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഹൈദരബാദിലെ ഷംഷാബാദിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

കർണാടകയിലെ വിമത എംഎൽഎമാർ മുംബൈയിലെത്തി; താമസം സോഫിറ്റൽ ഹോട്ടലിൽ, കുമാരസ്വാമി രാജിവെക്കും?കർണാടകയിലെ വിമത എംഎൽഎമാർ മുംബൈയിലെത്തി; താമസം സോഫിറ്റൽ ഹോട്ടലിൽ, കുമാരസ്വാമി രാജിവെക്കും?

കർണാടകയിൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം. തെലങ്കാനയിൽ ബിജെപിയുടെ അംഗത്വ ക്യാംപെയിന് തുടക്കം കുറിക്കാനാണ് അമിത് ഷാ ഹൈദരാബാദില് എത്തിയത്. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന നദേന്ദ്ല ഭാസ്കർ റാവു, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ആർ വി ചന്ദ്രവദൻ തുടങ്ങിയവർ പാർട്ടിയിൽ അംഗത്വം എടുത്തു.

amit sha

12 എംഎൽഎമാരാണ് ഇതിനോടകം കർണാടകയിൽ രാജി സമർപ്പിച്ചത്. രാജി സമർപ്പിച്ച എംഎൽഎമാരെ മുംബൈയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേ സമയം കൂടുതൽ എംഎൽഎമാർ രാജി ഭീഷണി മുഴക്കി മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബി നാഗേന്ദ്ര, ജെ എൻ ഗണേഷ് എന്നിവർ രാജിക്കത്തമായി സ്പീക്കറെ കാണുമെന്നാണ് സൂചന. ഇതോടെ കർണാടകയിലെ വിമത എംഎൽഎമാരുടെഎണ്ണം 16 ആയി, വിദാൻ സൗധയിലെത്തിയ എംഎൽഎമാർത്ത് സ്പീക്കറെ കാണാൻ സാധിച്ചിരുന്നില്ല. പ്രൈവറ്റ് സെക്രട്ടറിയുടെ കൈയ്യിലാണ് രാജിക്കത്ത് സമർപ്പിച്ചത്. എംഎൽഎമാരുടെ രാജിക്കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനം എടുക്കുമെന്നാണ് സ്പീക്കർ കെ ആർ രമേശ് വ്യക്തമാക്കിയിരിക്കുന്നത്.

കെസി വേണുഗോപാലിന്റെയും ഡികെ ശിവകുമാറിന്റെയും നേതൃത്വത്തിൽ എംഎൽഎമാരെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. ഗവർണർ ക്ഷണിച്ചാൽ സർക്കാർ രൂപികരിക്കുമെന്ന് ബിജെപി നേതാവ് സദാനന്ദ ഗൗഡ പ്രതികരിച്ചിരുന്നു. കർണാടകയിൽ പുതി സർക്കാർ ഉണ്ടായാൽ ബിഎസ് യെദ്യൂരപ്പ് മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
We are sure to form government in Karnataka, says Amit sha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X