കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് മുന്‍തൂക്കം; ബിജെപി തന്ത്രം പൊളിഞ്ഞു, പിന്തുണയ്ക്കില്ലെന്ന് തീര്‍ത്തുപറഞ്ഞ് എന്‍പിപി

  • By Desk
Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ വീഴുമെന്ന് റിപ്പോര്‍ട്ട്. പിന്തുണ പിന്‍വലിച്ച നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) യെ സമാധാനിപ്പിക്കാനുള്ള ബിജെപിയുടെ നീക്കം പാളി. എന്തുവന്നാലും ബിജെപിക്ക് പിന്തുണ നല്‍കില്ലെന്ന് എന്‍പിപി നിയമസഭാ കക്ഷി നേതാവ് ജയന്ത്കുമാര്‍ വ്യക്തമാക്കി. എന്‍പിപി ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ബിജെപി ശ്രമിച്ചത്.

ദേശീയ അധ്യക്ഷന്‍ കൊണ്‍റാഡ് സാങ്മയുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. പിന്തുണ നല്‍കില്ലെന്ന് പാര്‍ട്ടി എംഎല്‍എമാര്‍ വ്യക്തമാക്കിയതോടെ എല്ലാ ശ്രമങ്ങളും വിഫലമായി. അതേസമയം, സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങി. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രധാന കക്ഷി

പ്രധാന കക്ഷി

മണിപ്പൂരില്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരിലെ പ്രധാന കക്ഷിയായിരുന്നു എന്‍പിപി. നാല് എംഎല്‍എമാരാണ് ഇവര്‍ക്കുള്ളത്. ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ നാല് പേര്‍ക്കും കാബിനറ്റ് പദവിയും ലഭിച്ചിരുന്നു. ഇതിനിടെയാണ് നാല് എംഎല്‍എമാരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതും.

അതേ പദവികള്‍ നല്‍കാമെന്ന് കോണ്‍ഗ്രസ്

അതേ പദവികള്‍ നല്‍കാമെന്ന് കോണ്‍ഗ്രസ്

ബിജെപി സര്‍ക്കാരിലുണ്ടായിരുന്ന അതേ പദവികള്‍ തങ്ങള്‍ നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പിന്നെ എന്തിന് ബിജെപിക്കൊപ്പം നില്‍ക്കണം. മുഖ്യമന്ത്രി ബൈറണ്‍ സിങിന്റെ ഏകാധിപത്യ നിലപാടുമായി ഒരിക്കലും യോജിച്ചുപോകാന്‍ സാധിക്കില്ലെന്നും എന്‍പിപി എംഎല്‍എമാര്‍ പറഞ്ഞു.

ബിജെപിയുടെ നീക്കം

ബിജെപിയുടെ നീക്കം

അതേസമയം, എന്‍പിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കൊണ്‍റാഡ് സാങ്മയെ പിടിച്ച് മണിപ്പൂരിലെ പ്രശ്‌നം പരിഹരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സാങ്മയുമായി ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ ചര്‍ച്ച നടത്തി. ശേഷം സാങ്മ തന്റെ പാര്‍ട്ടിയിലെ നാല് എംഎല്‍എമാരെയും കണ്ടു.

മുഖ്യമന്ത്രിയെ മാറ്റാമെന്ന് വാഗ്ദാനം

മുഖ്യമന്ത്രിയെ മാറ്റാമെന്ന് വാഗ്ദാനം

മുഖ്യമന്ത്രിയുടെ ഏകാധിപത്യ നിലപാടാണ് പ്രശ്‌നമെങ്കില്‍ മുഖ്യമന്ത്രിയെ മാറ്റാമെന്ന് ബിജെപി ഉപാധി വച്ചു. ഇതോടെ ചില എന്‍പിപി എംഎല്‍എമാര്‍ നിലപാട് മയപ്പെടുത്തിയെന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്. മുഖ്യമന്ത്രിയെ മാറ്റി എന്‍പിപിയെ കൂടെ നിര്‍ത്താനാണ് ബിജെപി ശ്രമം.

ബിജെപിക്ക് പ്രതീക്ഷ... പക്ഷേ

ബിജെപിക്ക് പ്രതീക്ഷ... പക്ഷേ

എംഎല്‍എമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ബിജെപിക്ക് പ്രതീക്ഷ വര്‍ധിച്ചിരുന്നു. എല്ലാ പ്രശ്‌നങ്ങളും മൂന്ന് ദിവസത്തിനകം തീര്‍ക്കുമെന്നാണ് ഹിമന്ത് ബിശ്വ ശര്‍മ പ്രതികരിച്ചത്. എന്‍പിപിയുടെ നാല് എംഎല്‍എമാര്‍ക്കും ഒരേ നിലപാടല്ല എന്ന വിവരവും പുറത്തുവന്നിരുന്നു. അതിനിടെയാണ് ബിജെപിക്ക് ഒരിക്കലും പിന്തുണയില്ലെന്ന് ജയന്ത് കുമാര്‍ വ്യക്തമാക്കിയത്.

Recommended Video

cmsvideo
ചൈനയുമായി കോടികളുടെ കരാര്‍ റദ്ധാക്കി ഇന്ത്യ | Oneindia Malayalam
തീര്‍ത്തു പറഞ്ഞ് ജയന്ത് കുമാര്‍

തീര്‍ത്തു പറഞ്ഞ് ജയന്ത് കുമാര്‍

എന്‍പിപിയുടെ നാല് എംഎല്‍എമാരും ഒറ്റക്കെട്ടാണെന്നും ഇനി ബിജെപിക്ക് പിന്തുണ നല്‍കില്ലെന്ന് പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായ ജയന്ത്കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ മാറ്റിയാലും ബിജെപിയെ പിന്തുണയ്ക്കില്ല. അടുത്തിടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച എസ്പിഎഫിനൊപ്പമാണ് തങ്ങളെന്നും ജയന്ത്കുമാര്‍ പറഞ്ഞു.

വലിയ കക്ഷി കോണ്‍ഗ്രസ്

വലിയ കക്ഷി കോണ്‍ഗ്രസ്

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് മണിപ്പൂരില്‍ ഏറ്റവും വലിയ കക്ഷിയായിരുന്നത്. എന്നാല്‍ മറ്റു ചെറുകക്ഷികളെ ചേര്‍ത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ഇപ്പോള്‍ ഈ കക്ഷികള്‍ ബിജെപിയെ കൈവിട്ടിരിക്കുകയാണ്. ഇതാണ് മണിപ്പൂരിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായത്.

സെക്യുലര്‍ പ്രോഗ്രസീവ് ഫ്രണ്ട്

സെക്യുലര്‍ പ്രോഗ്രസീവ് ഫ്രണ്ട്

മൂന്ന് ബിജെപി എംഎല്‍എമാര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൊട്ടുപിന്നാലെയാണ് എന്‍പിപി ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇവര്‍ കോണ്‍ഗ്രസുമായി പുതിയ സഖ്യമുണ്ടാക്കി. സെക്യുലര്‍ പ്രോഗ്രസീവ് ഫ്രണ്ട് (എസ്പിഎഫ്) എന്നാണ് സഖ്യത്തിന് നല്‍കിയിരിക്കുന്ന പേര്.

ഓക്രാം ഇബോബി സിങ്

ഓക്രാം ഇബോബി സിങ്

തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സ്വതന്ത്ര എംഎല്‍എയുടെയും പിന്തുണ എസ്പിഎഫിനുണ്ട്. കോണ്‍ഗ്രസ് നേതാവും മണിപ്പൂരിലെ മുന്‍ മുഖ്യമന്ത്രിയുമയാ ഓക്രാം ഇബോബി സിങിന്റെ നേതൃത്വത്തിലാണ് എസ്പിഎഫ് സഖ്യം രൂപീകരിച്ചിട്ടുള്ളത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ എസ്പിഎഫ് ഗവര്‍ണര്‍ നജ്മ ഹെപ്ത്തുല്ലയെ കണ്ട് ആവശ്യപ്പെട്ടു.

ബിജെപി സഖ്യത്തിലുള്ളവര്‍

ബിജെപി സഖ്യത്തിലുള്ളവര്‍

ഒറ്റയടിക്ക് ഒമ്പത് എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപി സര്‍ക്കാരിന് നഷ്ടമായത്. ഇതോടെ ബൈറണ്‍ സിങ് സര്‍ക്കാര്‍ ന്യൂനപക്ഷമായി.ബിജെപിക്ക് നിലവില്‍ 18 എംഎല്‍എമാരാണുള്ളത്. സഖ്യകക്ഷിയായ നാഗാ പീപ്പിള്‍സ് ഫണ്ടിന് നാല് അംഗങ്ങളുണ്ട്. ഒരു എംഎല്‍എയുള്ള രാംവിലാസ് പാസ്വാന്റെ പാര്‍ട്ടിയും ഈ സഖ്യത്തിലാണ്. മൊത്തം 23 അംഗങ്ങളേ വരൂ.

കോണ്‍ഗ്രസിനൊപ്പം 26 പേര്‍

കോണ്‍ഗ്രസിനൊപ്പം 26 പേര്‍

നേരത്തെ ഒരു വിമതനെ അയോഗ്യനാക്കിയരുന്നു. കൂടാതെ ഏഴ് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ പ്രവേശിക്കുന്നതിന് ഹൈക്കോടതി വിലക്കുണ്ട്. ഇതോടെ കോണ്‍ഗ്രസിന്റെ അംഗബലം 20 ആയി കുറഞ്ഞു. എന്‍പിപി, തൃണമൂല്‍ കോണ്‍ഗ്രസ്, സ്വതന്ത്രന്‍ എന്നിവരുടെ സഹായത്തോടെ കോണ്‍ഗ്രസ് സഖ്യത്തിന് 26 അംഗങ്ങളുടെ പിന്തുണയുണ്ട്.

തിരഞ്ഞെടുപ്പില്‍ അടിമുടി മാറ്റം!! പ്രചാരണം ഓണ്‍ലൈന്‍ വഴി, കൊറോണ രോഗികള്‍ വോട്ട് ചെയ്യുക ഇങ്ങനെതിരഞ്ഞെടുപ്പില്‍ അടിമുടി മാറ്റം!! പ്രചാരണം ഓണ്‍ലൈന്‍ വഴി, കൊറോണ രോഗികള്‍ വോട്ട് ചെയ്യുക ഇങ്ങനെ

English summary
We are with Congress; Will not support BJP government in Manipur: NPP leader Jayantakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X