കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്ന് അടച്ചാല്‍ മറ്റൊന്ന് തുറക്കും; പോണ്‍ സൈറ്റിനെക്കുറിച്ച് സര്‍ക്കാര്‍

  • By Gokul
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ നിയന്ത്രിക്കുക ഏറെ ശ്രമകരമായ ജോലിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പോണ്‍ സൈറ്റുകള്‍ നിയന്ത്രിക്കണമെന്ന ഒരു പൊതു താത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിലുള്ള സാങ്കേതിക ബുദ്ധിമുട്ട് കോടതിയെ അറിയിച്ചത്.

ലോകത്ത് നാലു കോടിയോളം പോണ്‍ സൈറ്റുകള്‍ നിലവിലുണ്ട്. ഇവയെ എങ്ങിനെ നിയന്ത്രിക്കും. ഒരു സൈറ്റ് ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ മറ്റൊന്നു തുറക്കും. സര്‍ക്കാര്‍ പറയുന്നു. മിക്ക സൈറ്റുകളും ഹോസ്റ്റ് ചെയ്തിരിക്കുന്നത് വിദേശത്താണ്. ഇന്ത്യയില്‍ വെച്ച് ഏതെങ്കിലും തരത്തില്‍ ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ മറ്റൊന്നു തുറക്കാന്‍ അവര്‍ക്ക് എളുപ്പമാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

supreme-court

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ട രീതിയില്‍ ഇടപെടണമെന്ന് ചീഫ് ജസ്റ്റീസ് ആര്‍.എം. ലോധ നിര്‍ദ്ദേശിച്ചു. സാങ്കേതിക വിദ്യയും നിയമവും ഭരണവുമെല്ലാം ഒന്നു ചേര്‍ന്നു ഇത്തരം സൈറ്റുകള്‍ക്കെതിരെ പ്രതിവിധി കൈക്കൊള്ളണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇതേക്കുറിച്ച് പഠിക്കാന്‍ ഒരു പാനലിന് രൂപം നല്‍കിയിട്ടുണ്ട്.

2012 ല്‍ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊല ചെയ്ത പ്രതികള്‍ സംഭവത്തിന് തൊട്ടു മുന്‍പ് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണുകയായിരുന്നെന്ന വെളിപ്പെടുത്തയാണ് ഹര്‍ജിക്ക് ആധാരമായത്. ചൈല്‍ഡ് പോണ്‍ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

English summary
Government to Supreme Court; We Block One Porn Site, Another One Opens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X