'നമുക്ക് നോക്കി നിൽക്കാനാവില്ല', യുദ്ധത്തിന്റെ ഇരകൾക്കായി സഹായം തേടി പ്രിയങ്ക ചോപ്ര
ഡൽഹി; റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇരയാകുന്നവരെ സഹായിക്കണം എന്ന ആഹ്വാനവുമായി നടിയും യുണിസെഫ് ഗുഡ്‌വിൽ അംബാസഡറുമായ പ്രിയങ്ക ചോപ്ര രം ഗത്ത്. വിവിധ ലോക നേതാക്കളോട് ആണ് പ്രിയങ്ക സഹായഭ്യർത്ഥന നടത്തിയിരിക്കുന്നത്. അഭയാർത്ഥികൾക്ക് വേണ്ടി നിലകൊള്ളമെന്നും ഇതിനായി സംഭാവന നൽകണമെന്നും ഇൻസ്റ്റ ഗ്രാമിൽ പങ്കിട്ട വീഡിയോ സന്ദേശത്തിൽ പ്രിയങ്ക പറഞ്ഞു.
"ലോക നേതാക്കളേ ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക് ഇപ്പോൾ ആവശ്യമായ പിന്തുണ ലഭിക്കണം. നിങ്ങൾ അവർക്കുവേണ്ടി നിലകൊള്ളണം. നമുക്ക് വെറുതെ നോക്കി നിൽക്കാനാവില്ല. ഇപ്പോൾ തന്നെ സമയം വളരെ നീണ്ടുപോയി " എന്നാണ് ഇൻസ്റ്റഗ്രാം വീഡിയോക്ക് പ്രിയങ്ക നൽകിയിരിക്കുന്ന തലക്കെട്ട്. യുക്രൈനിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ സഹായിക്കാൻ നിങ്ങൾ ഉടനടി നടപടിയെടുക്കേണ്ടതുണ്ട്. 2022 ഫെബ്രുവരി 24നാണ് റഷ്യ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചത്. അന്ന് മുതൽ ഇന്ന് വരെയുള്ള കണക്കനുസരിച്ച് 2.5 ദശലക്ഷം കുട്ടികൾ ഇവിടെ നിന്ന് കുടിയൊഴിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ തോതിലുള്ള കുട്ടികളുടെ നാടുകടത്തലുകളിൽ ഒന്നാണിത്. വീഡിയോയിൽ പ്രിയങ്ക ചോപ്ര പറയുന്നു.

"ഈ കണക്കുകൾ അമ്പരപ്പിക്കുന്നതാണ്. എത്രയോ യുവജീവിതങ്ങൾക്ക് മുകളിൽ ഈ യുദ്ധം ആഘാതം വിതച്ചു. യുദ്ധത്തിന്റെ ഈ അനുഭവം ജീവിതകാലം മുഴുവൻ അവരെ വേട്ടയാടും. ജർമ്മനി, ജപ്പാൻ, നോർവേ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ നേതാക്കൾ ഇവർക്കൊപ്പം നിലകൊള്ളണം. നിങ്ങൾ യോ ഗങ്ങൾ ചേരുമ്പോൾ ഇവിടത്തെ മാനുഷിക സഹായത്തിന് എത്ര ഫണ്ട് നൽകുമെന്ന് തീരുമാനിക്കണം. അവർക്ക് ആവശ്യമായ ശതകോടികൾ നിങ്ങൾ സംഭാവന ചെയ്യുമോ" വീഡിയോയിലൂടെ പ്രിയങ്ക ചോദിച്ചു. മനുഷ്യരെന്ന നിലയിൽ നമ്മൾ കണ്ട ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധിയാണിത് എന്നും അവർ കൂട്ടിച്ചേർത്തു. അഭയാർത്ഥികളായ കുട്ടികളെ സഹായിക്കാനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ളതിന്റെ ലിങ്കും പ്രിയങ്ക സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേ സമയം കഴിഞ്ഞ ദിവസം യുക്രൈനിലെ റെയിൽവേ സ്റ്റേഷനിൽ നടന്ന ആക്രമണത്തിൽ നാല് കുട്ടികളടക്കം 39 പേർ കൊല്ലപ്പെട്ടു. നൂറിലധികംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിവിലിയന്‍മാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ഉപയോഗിക്കുന്ന റെയില്‍വേ സ്‌റ്റേഷനു നേര്‍ക്കാണ് ആക്രമണം നടന്നത്. രണ്ടു റോക്കറ്റുകളാണ് സ്‌റ്റേഷനിൽ പതിച്ചത്. പരിധിയില്ലാത്ത തിന്മയാണ് റഷ്യയുടേതെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി പ്രതികരിച്ചു. അവര്‍ വിദ്വേഷപൂര്‍വം സാധാരണക്കാരായ ജനതയെ നശിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications