കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തസാക്ഷികളെ സൈന്യം വര്‍ഗ്ഗീയ വല്‍ക്കരിക്കാറില്ല: ഒവൈസിയ്ക്ക് സൈനിക മേധാവിയുടെ മറുപടി

Google Oneindia Malayalam News

ജമ്മു: സൈനികരെക്കുറിച്ചുള്ള പരാമർശത്തിൽ ഹൈദരാബാദ് എംപി അസദുദ്ധീന്‍ ഒവൈസിയ്ക്ക് മറുപടിയുമായി മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ. ഇന്ത്യൻ സൈന്യം രക്തസാക്ഷികളെ വർഗ്ഗീയവൽക്കരിക്കാറില്ല. സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവില്ലാത്തവരാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നുമായിരുന്നു വടക്കൻ സൈനിക മേധാവി ലഫ്. ജനറൽ ദേവരാജ് അന്‍പുവിന്റെ മറുപടി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജമ്മുകശ്മീരിലെ സുൻജ് വാൻ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ മതത്തെക്കുറിച്ച് ഒവൈസി നടത്തിയ പരാമര്‍ശത്തിനുള്ള മറുപടിയായിരുന്നു വടക്കൻ കമാൻഡ് സൈനിക മേധാവിയുടെ പ്രതികരണം. ശനിയാഴ്ച പുലർച്ചെ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് ആറ് സൈനികർ ഉള്‍പ്പെടെ ഏഴ് പേർ മരിച്ചത്.

 രക്ഷസാക്ഷികളെ വർഗ്ഗീയ വൽക്കരിക്കാറില്ല

രക്ഷസാക്ഷികളെ വർഗ്ഗീയ വൽക്കരിക്കാറില്ല


ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവർത്തനം മതം നോക്കിയല്ലെന്നും ആരെയും വർഗ്ഗീയവൽക്കാറില്ലെന്നും ദേവരാജ് അന്‍പു പറഞ്ഞ‍ു. സൈന്യത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് അറിവില്ലാത്തവരാണ് ഇത്തരം പരാമര്‍ശങ്ങള്‍‍ നടത്തുന്നതെന്നും മറ്റെല്ലാം മാറ്റിവെച്ചാണ് ഞങ്ങൾ ഒരുമിച്ച് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വിവാദ പ്രസ്താവന നടത്തിയ എഐഎംഐഎം പ്രസിഡന്റ് അസദുദ്ധീൻ ഒവൈസിയുടെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു പ്രതികരണം.

 അഞ്ച് സൈനികരുടെ വീരമൃത്യു

അഞ്ച് സൈനികരുടെ വീരമൃത്യു

സുന്‍‍ജ് വാൻ ഭീകരാക്രമണത്തിൽ‍ അഞ്ച് മുസ്ലിങ്ങൾ‍ മരിച്ചിട്ടുണ്ടെന്നും നിങ്ങള്‍ എന്തുകൊണ്ട് അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. 9 മണി ചര്‍ച്ചകളിൾ പ്രത്യക്ഷപ്പെടുന്നവര്‍ മുസ്ലിങ്ങളുടേയും കശ്മീരികളുടേയും ദേശസ്നേഹത്തെ ചോദ്യം ചെയ്യുകയാണെന്നുമായിരുന്നു ഒവൈസിയുടെ പരാമർശം. സുൻജ് വാൻ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സംഭവം ഇത്തരക്കാർക്കുള്ള ഉത്തരമാണെന്നും ഒവൈസി കൂട്ടിച്ചേർത്തിരുന്നു.

 കൊട്ട് ആർഎസ്എസിന് മാത്രമോ!

കൊട്ട് ആർഎസ്എസിന് മാത്രമോ!

ജമ്മു കശ്മീരിൽ അടിക്കടിയുണ്ടാകുന്ന ഭീകരാക്രമണങ്ങളിൽ ബിജെപി- പിഡിപി സർക്കാരുകള്‍ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയപ്പോഴായിരുന്നു വീരമൃത്യു വരിച്ച സൈനികരുടെ മതം ഒവൈസി ചർച്ചയാക്കിയത്. സുൻജ് വാന്‍ ഭീകരാക്രമണത്തിൽ അഞ്ച് മുസ്ലിങ്ങൾ വീരമൃത്യു വരിച്ചപ്പോൾ‍ ആർ‍എസ്എസ് എന്തുകൊണ്ട് മൗനം പാലിച്ചുവെന്നും അവർ മുസ്ലിങ്ങളാണെന്നുമായിരുന്നു ഒവൈസി ആർഎസ്എസിനെതിരെ ഉന്നയിച്ച ആരോപണം.

ശത്രുക്കൾ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കും

ശത്രുക്കൾ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കും

മോഹഭംഗം സംഭവിച്ച ശത്രുക്കള്‍ ദുർബലമായ ലക്ഷ്യങ്ങളാണ് ആക്രമണത്തിനായി തിരഞ്ഞ‍െടുക്കുന്നത്. അതിർത്തിയില്‍‍ അവർ‍ പരാജയപ്പെട്ടാൽ സൈനിക ക്യാമ്പുകള്‍ ആക്രമിക്കുമെന്നും ലഫ്റ്റനന്റ് ജനറൽ അൻപു ചൂണ്ടിക്കാണിക്കുന്നു. ജമ്മു കശ്മീരിൽ ജെയ്ഷെ മുഹമ്മദും ലഷ്കര്‍ ഇ ത്വയ്ബയും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. കശ്മീർ താഴ് വരയില്‍ മാത്രമല്ല, സംസ്ഥാനത്ത് എവിടെയും ഇതാണ് സ്ഥിതിയെന്നും വടക്കൻ കമാൻ‍ഡ് മേധാവി ചൂണ്ടിക്കാണിക്കുന്നു.

English summary
The Indian army does not believe in communalizing martyrs, a top army officer said today in a sharp rebuttal of Hyderabad parliamentarian Asaduddin Owaisi's comments on the soldiers killed in the terror attack in Jammu's Sunjuwan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X