കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേരിടുന്നത് വലിയ ഭീഷണി; രാജ്യം തുറക്കുമ്പോൾ ജനം ജാഗ്രത പുലർത്തണമെന്ന് മോദി

Google Oneindia Malayalam News

ദില്ലി; ശക്തമായ കൊവിഡ് ഭീഷണിയാണ് ഇന്ത്യ നേരിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം മഹാമാരിക്കെതിരെ നമ്മൾ ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ടെന്നും മോദി പറഞ്ഞു. മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം. രാജ്യത്തെ സാമ്പത്തിക മേഖല തിരിച്ചുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയിൽ ജനസംഖ്യ അധികമാണ്.എന്നാൽ വളരെ മികച്ച രീതിയിലാണ് രാജ്യം കൊവിഡിനെ നേരിടുന്നത്. നിലവിൽ വളരെയധികം ഇളവുകൾ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മൾ തന്നെ നമ്മുടെ സുരക്ഷ ഉറപ്പ് വരുത്തണം. ജനങ്ങളാണ് രാജ്യത്ത് പോരാട്ടം നയിക്കുന്നത്. സാധാരണക്കാരായ ജനങ്ങൾ പല ത്യാഗങ്ങളും ഈ ഘട്ടത്തിൽ സഹിച്ചു. അവർ പരസ്പരം സഹായിക്കാൻ തയ്യാറായി മുൻപോട്ട് വന്നു.

26-1437885293

ലോകത്ത് മറ്റിടങ്ങളിൽ ഉള്ളത് പോലെ ഇന്ത്യയിൽ കൊവിഡ് വ്യാപനം ഇല്ല.കൊവിഡിനെതിരെ നയിക്കേണ്ടത് ഒരു നീണ്ട പോരാട്ടമാണ്. ഈ ഘട്ടത്തിൽ വ്യത്യസ്തമായ പല വെല്ലുവിളികളും രാജ്യം നേരിടും, പ്രധാനമന്ത്രി പറഞ്ഞു.
പ്രതിസന്ധി പാവപ്പെട്ടവരേയും തൊഴിലാളികളേയും വളരെയധികം ബാധിച്ചു. കുടിയേറ്റ തൊഴിലാളികളാണ് ഈ ഘട്ടത്തിൽ കടുത്ത പ്രതിസന്ധി നേരിട്ടത്. തൊഴിലാളികൾക്കൊപ്പം നിൽക്കേണ്ടത് ഈ ഘട്ടത്തിൽ ആവശ്യമാണ്. തൊഴിലാളികളെ ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്.

മേയ്ക്ക് ഇൻ ഇന്ത്യ കൂടുതൽ പ്രോത്സാഹിപ്പിക്കണം.വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കണമെന്നും മോദി പറഞ്ഞു. യോഗയും ആയുർവേദവും പ്രോത്സാഹിക്കണം. ഹരിദ്വാർ മുതൽ ഹോളിവുഡ് വരെ ഇത് പരിശീലിക്കുന്നു. തദ്ദേശീയമായ ആഗോള ബ്രാന്റുകൾ വികസിപ്പിക്കും. സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗം തുറന്നിരിക്കുകയാണ്.

ആയുഷ്മാൻ ഭാരത് വിപ്ലവകരമായ പദ്ധതിയാണ്. ഒരു കോടി ആളുകൾക്ക് സൗജന്യ പദ്ധതി ചികിത്സ ലഭ്യമാക്കി. ആയുഷ് ഭാരത് പദ്ധതി മിഖച്ച രീതിയിൽ നടപ്പാക്കാൻ സാധിച്ചത് രാജ്യത്തെ സത്യസന്ധരായ നികുതിദായകരിലൂടെയാണ് മോദി പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ ശ്രമം ആവശ്യമാണ്. വെട്ടകിളി ഭീഷണി വ്യാപിക്കാതിരിക്കാനുള്ള നടപടികൾ ശക്തമാക്കും. ബംഗാൾ നേരിട്ട പ്രതിസന്ധിയിൽ രാജ്യം ഒപ്പമുണ്ട്.

കൊവിഡ് പ്രതിസന്ധി അവസാനിക്കുന്നില്ല. അതിനാൽ എല്ലാവരും സാമൂഹിക അകലം പാലിക്കണം. ജനങ്ങൾ മാസ്ക് നിർബന്ധമായും ധരിക്കണം. വീടുകളിൽ തന്നെ കഴിയുന്നത്രയും ആളുകൾ തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉത്ര വധം: പാമ്പിനെ കൊണ്ട് കൊത്തിച്ചത് വടി കൊണ്ടടിച്ച്, പിന്നില്‍ നിന്ന് കളിച്ചത് സഹോദരി, ചുരുളഴിഞ്ഞുഉത്ര വധം: പാമ്പിനെ കൊണ്ട് കൊത്തിച്ചത് വടി കൊണ്ടടിച്ച്, പിന്നില്‍ നിന്ന് കളിച്ചത് സഹോദരി, ചുരുളഴിഞ്ഞു

ഞെട്ടിപ്പിച്ച് ഇന്ത്യയിലെ കൊവിഡ് കണക്കുകള്‍; 24 മണിക്കൂറിനിടെ കൊവിഡ് 8380 പേര്‍ക്ക്ഞെട്ടിപ്പിച്ച് ഇന്ത്യയിലെ കൊവിഡ് കണക്കുകള്‍; 24 മണിക്കൂറിനിടെ കൊവിഡ് 8380 പേര്‍ക്ക്

ജി7 ഉച്ചകോടി മാറ്റിവെച്ച് ട്രംപ്, ഇപ്പോഴുള്ളത് കാലപ്പഴക്കം വന്ന സംഘം, വേണ്ടത് ഇന്ത്യയെ പോലുള്ളവര്‍!!ജി7 ഉച്ചകോടി മാറ്റിവെച്ച് ട്രംപ്, ഇപ്പോഴുള്ളത് കാലപ്പഴക്കം വന്ന സംഘം, വേണ്ടത് ഇന്ത്യയെ പോലുള്ളവര്‍!!

English summary
we have fight this pandemic strongly says PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X