കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിളിച്ചിട്ടും വിളിച്ചിട്ടും വിഎസ് വന്നില്ല

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ പലവട്ടം തങ്ങളുടെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടും അദ്ദേഹം വരാന്‍ തയ്യാറായില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയും ആയ അരവിന്ദ് കെജ്രിവാള്‍. മംഗളം പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെജ്രിവാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

വിഎസ്സിനെ ഒരുപാട് തവണ ക്ഷണിച്ചതാണ്. പക്ഷേ സിപിഎം വിട്ട് ആം ആദ്മിയിലേക്ക് വരാന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. എന്തായാലും ഇതുകൊണ്ടൊന്നും ശ്രമം ഉപേക്ഷിക്കാന്‍ കെജ്രിവാള്‍ തയ്യാറായിട്ടില്ലെന്നാണ് വിവരം. വിഎസിനെ സ്വാധീനിക്കാന്‍ കഴിവുള്ളവരെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്താന്‍ തന്നെയാണ് തീരുമാനം.

VS Achuthanadan

നിലവില്‍ കേരളത്തില്‍ ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് വിഎസ് അച്യുതാനന്ദന്‍. അത്തരമൊരു നേതൃത്വമില്ലാതെ പാര്‍ട്ടിക്ക് കേരളത്തില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന് ആം ആദ്മിയുടെ നേതൃത്വത്തിന് നന്നായി അറിയാം. നിലവിലെ സാഹചര്യത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ പറ്റിയ മറ്റൊരു നേതാവും ഇല്ലാത്ത സ്ഥിതിയാണ്.

വിഎസ് സിപിഎം വിട്ട് ആം ആദ്മിക്കൊപ്പം നിന്നാല്‍ സിപിഎമ്മിലെ തന്നെ ഒരു വിഭാഗവും, നിഷ്പക്ഷത നടിക്കുന്ന വലിയൊരു വിഭാഗവും തങ്ങള്‍ക്കൊപ്പം വരുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ നേതൃത്വം.

മുതിര്‍ന്ന അഭിഭാഷകനും അഴിമതി വിരുദ്ധ പ്രവര്‍ത്തകനും ആയ പ്രശാന്ത് ഭൂഷണാണ് കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുടെ ചുമതല വഹിക്കുന്നത്. പ്രശാന്ത് ഭൂഷണ്‍ നേരത്തെ വിഎസ്സുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

English summary
We invited VS repeatedly says Arvind Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X