Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് പറഞ്ഞതൊക്കെ പച്ചക്കളം; വെളിപ്പെടുത്തലുമായി മന്ത്രി

ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് പറഞ്ഞതൊക്കെ പച്ചക്കളം; വെളിപ്പെടുത്തലുമായി മന്ത്രി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത മരിച്ച് ഒമ്പത് മാസം പിന്നിട്ടിരിക്കെ ചില വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് വനം മന്ത്രി സി ശ്രീനിവാസന്‍. ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് തങ്ങള്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് മന്ത്രി പറയുന്നു. ഇതിനെല്ലാം മന്ത്രി പരസ്യമായി മാപ്പ് ചോദിക്കുന്നുമുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനാണ് അപ്പോളോ ആശുപത്രിയില്‍ വച്ച് ജയലളിത മരിച്ചത്. സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നപ്പോള്‍ തങ്ങളാരും കണ്ടില്ലെന്നും മന്ത്രി. മധുരയിലെ ഒരു പൊതുപരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

ആരും കണ്ടിരുന്നില്ല

ആരും കണ്ടിരുന്നില്ല

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നപ്പോള്‍ ആര്‍ക്കും കാണാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു. കള്ളം പറയാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

പലരും സന്ദര്‍ശിച്ചു

പലരും സന്ദര്‍ശിച്ചു

ജയലളിതയെ ആശു,പത്രിയിലെത്തി പലരും സന്ദര്‍ശിച്ചുവെന്നും അവര്‍ ഇഡ്ഡലി കഴിച്ചുവെന്നുമൊക്കെ പറഞ്ഞത് കളവാണെന്നാണ് മന്ത്രി ഇപ്പോള്‍ പറയുന്നത്.

 മാപ്പ് ചോദിക്കുന്നു

മാപ്പ് ചോദിക്കുന്നു

ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് പറഞ്ഞ കള്ളങ്ങളുടെ പേരില്‍ മാപ്പ് ചോദിക്കുന്നുവെന്നും മന്ത്രി.

 രഹസ്യം പുറത്തുപോകാതിരിക്കാന്‍

രഹസ്യം പുറത്തുപോകാതിരിക്കാന്‍

സര്‍ക്കാരില്‍ നിന്നുള്ളവരും എഐഎഡിഎംകെ പാര്‍ട്ടിയില്‍ നിന്നുള്ളവരും ജയലളിതയെ അപ്പോളോയില്‍ എത്തി സന്ദര്‍ശിച്ചവരെ കുറിച്ച് കള്ളം പറഞ്ഞത് പാര്‍ട്ടിയുടെ രഹസ്യം പുറത്തു പോകാതിരിക്കാനാണെന്ന് അദ്ദേഹം പറയുന്നു.

 രാഹുലും ഷായും

രാഹുലും ഷായും

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തുടങ്ങിയവര്‍ക്കും ജയലളിതയെ കാണാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കുന്നു. ആശുപത്രി ചെയര്‍മാനെ സന്ദര്‍ശിച്ച് ഇവര്‍ മടങ്ങി എന്നാണ് മന്ത്രി പറയുന്നത്.

 വിരല്‍ ചൂണ്ടുന്നത് ശശികലയിലേക്ക്

വിരല്‍ ചൂണ്ടുന്നത് ശശികലയിലേക്ക്

ജയലളിതയുടെ മരണത്തില്‍ സംശയം വിരല്‍ ചൂണ്ടുന്നത് തോഴി ശശികലയലേക്ക് തന്നെയാണ്. ജയലളിതയെ പരിചരിച്ചിരുന്നത് ശശികല മാത്രമാണെന്നാണ് മന്ത്രി പറയുന്നത്. ഒക്‌ടോബര്‍ ഒന്നിനു ശേഷം ശശികല ജയലളിതയെ കണ്ടില്ലെന്ന് ദിനകരന്‍ പറഞ്ഞത് മന്ത്രി തള്ളി.

 മരണം അസ്വാഭാവികം

മരണം അസ്വാഭാവികം

ജയലളിതയുടെ മരണം അസ്വാഭാവികമാണെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ഇത്തരമൊരു ആരോപണവുമായി എത്തുന്ന എഐഎഡിഎംകെയില്‍ നിന്നുള്ള മൂന്നാമത്തെ മന്ത്രിയാണ് ശ്രീനിവാസന്‍. ഇക്കാര്യത്തില്‍ ശശികല ദിനകരന്‍ ടീമിനെയാണ് എല്ലാവരും സംശയിക്കുന്നത്.


More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+