• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നെതന്യാഹു വന്ന സ്ഥിതിയ്ക്ക് ഇനി കെട്ടിപ്പിടുത്തം കാണാം; മോദിയെ പരിഹസിച്ച് കോൺഗ്രസിന്റെ വീഡിയോ

  • By Ankitha

ദില്ലി: പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് വീണ്ടും രംഗത്ത്. ഇത്തവണ പ്രധാനമന്ത്രിയുടെ ആലിംഗനത്തെ പരിഹസിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. മറ്റുള്ള രാജ്യത്തലവന്മാർ ഇന്ത്യയിൽ എത്തുമ്പോൾ ഇരുകൈകളും വീശി ആലിംഗനം ചെയ്യുന്ന രീതിയാണ് മോദിയ്ക്കുള്ളത്. മുൻപ് നടന്നിട്ടുള്ള ചെറിയ സംഭവങ്ങൾ എഡിറ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ കോൺഗ്രസ് പുറത്തു വിട്ടിരിക്കുന്നത്.

നീതിക്കായി കാവലിരിക്കുന്ന ശ്രീജിത്തിന് പിന്നിൽ ഒരു കഥയുണ്ട്, ഈ യുവാവിന്റെ ജീവിതം ഇങ്ങനെയായിരുന്നു..

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചനിൻ നെതന്യാഹു ആറു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴാണ് മോദിയെ പരിഹസിക്കുന്ന വീഡിയോയുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. നെതന്യാഹു ഇന്ത്യയിലെത്തിയ സ്ഥിതിയ്ക്ക് കുറെ കൊട്ടിപ്പിടുത്തം കാണാമെന്നുള്ള കുറിപ്പോടുകൂടിയാണ് പ്രതിപക്ഷം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ വന്നിരിക്കുന്നത്.

ശ്രീജിത്ത് വിഷയത്തിൽ ചുവടുമാറ്റി സോഷ്യൽ മീഡിയ കൂട്ടായ്മ; അടുത്തത് റിലേ സമരം...

# ആലിംഗന നയതന്ത്രം

# ആലിംഗന നയതന്ത്രം

ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനത്തിനു തൊട്ടു മുൻപാണ് കോൺഗ്രസ് വീഡിയോ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ പ്രധാനമന്ത്രി വിവിധ ലോക നേതാക്കളെ കെട്ടിപ്പിടിക്കുന്നതിന്റെ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഹഗ് പ്ലേമസി( ആലിംഗന നയതന്ത്രം) എന്ന ഹാഷ്ടാഗിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് ആവശ്യം

രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് ആവശ്യം

പ്രധാനമന്ത്രി മറ്റു രാജ്യ തലവൻന്മാരെ ആശ്ലേഷിക്കുന്ന രീതിയെ കളിയാക്കുന്ന വീഡിയോ പ്രതിപക്ഷം പോസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി. സംഭവത്തിൽ കോൺഗ്രസ് അധൃക്ഷൻ രാഹുൽ ഗാന്ധി മാപ്പു പറയണമെന്നും നേതാക്കന്മാർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷം തരംതാഴുന്ന പ്രവർത്തയാണ് ചെയ്യുന്നതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കർ പറഞ്ഞു. കൂടാതെ കോൺഗ്രസിൽ വിവേചന ബുദ്ധി ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർ മാപ്പു പറയണമെന്നും ജവേദ്ക്കർ ആവശ്യപ്പെട്ടു.

 കോൺഗ്രസിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ല

കോൺഗ്രസിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ല

ഇസ്രയേൽ പ്രധാനമന്ത്രിയും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ലോകം ഉറ്റുനോക്കിയിരിക്കുകയാണ്. ഈ വേളയിൽ ഇന്ത്യയിലെ പ്രധന പ്രതിപക്ഷ പാർട്ടിയുടെ ഇത്തരത്തിലുള്ള നിലപാട് അംഗീകരിക്കാൻ കളിയില്ലെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. നേരത്തെ ചായവിറ്റു നടന്നു എന്ന പേരിലാണ് മോദിയെ പരിഹസിച്ചിരുന്നത്. രാഹുല്‍ ഗാന്ധി വായ തുറന്നാല്‍ സ്‌നേഹത്തെ കുറിച്ച്‌ മാത്രമാണ് സംസാരിക്കുന്നത്. അതേസമയം മോദി ലോക ജനതയുടെ സ്നേഹം ഏറ്റുവാങ്ങുന്നതിൽ വിജയിച്ചിട്ടുള്ള നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

 നെതന്യാഹൂ ഇന്ത്യയിൽ

നെതന്യാഹൂ ഇന്ത്യയിൽ

ആറു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞയറാഴ്ചയാണ് ഇന്ത്യയിലെത്തി. കീഴ്വഴക്കങ്ങൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ദില്ലി അന്താരാഷ്ട്ര വിമനത്താവളത്തിലെത്തി സ്വീകരിച്ചു. സാധാരണ ഗതിയിൽ മറ്റുരാജ്യത്തലവന്മാർ രാജ്യത്തെത്തുമ്പോൾ പ്രധാനമന്ത്രി നേരിട്ടത്തി സ്വീകരിക്കാറില്ല. മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിക്കാറുള്ളത്. ഇതിനു വിപരീതമായി പ്രധാനമന്ത്രി നേരിട്ടെത്തിയാണ് നെതന്യാഹൂവിനെ സ്വീകരിച്ചത്. തിങ്കളാഴ്ച രാഷ്ട്രഭവനിൽവെച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തും. കൂടാതെ മുംബൈ ഗുജറാത്ത് എന്നിവിടങ്ങളും നെതന്യാഹു സന്ദര്‍ശിക്കും. ഇന്തോ-ഇസ്രയേലി സിഇഒ ഫോറത്തിലും നെതന്യാഹൂ പങ്കെടുക്കും.

English summary
The Congress on Monday put up a video on Twitter showing Prime Minister Narendra Modi hugging several leaders of foreign governments. “With Israel Prime Minister Benjamin Netanyahu visiting India, we look forward to more #hugplomacy,” the Congress said on Twitter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more