കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ വാക്കു പാലിച്ചു, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ സ്വയം വിരമിച്ചവര്‍ക്കും

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഒടുവില്‍ സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിച്ചു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ആനുകൂല്യം സൈന്യത്തില്‍ നിന്നും സ്വയം വിരമിച്ചവര്‍ക്കും ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഫരീദാബാദിലെ റാലിക്കിടെയാണ് മോദിയുടെ ഈ പ്രഖ്യാപനം.

തെറ്റായ പ്രചരണം നടത്തുന്നവര്‍ സൈനികരുടെ കണ്ണില്‍ പൊടിയിടുകയാണ്. ശമ്പളപരിഷ്‌കരണത്തിനു വേണ്ടിയല്ല ഏകാംഗ കമ്മീഷനെ നിയമിച്ചതെന്നും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ ഏകാംഗ കമ്മീഷനെ നിയമിക്കുമെന്നും മോദി പറഞ്ഞു.

narendramodi

വിഷയത്തില്‍ സര്‍ക്കാര്‍ വാക്ക് പാലിച്ചെന്നും, പദ്ധതി ആരുടെയും സൗജന്യമല്ലെന്നും അതു സൈനികരുടെ അവകാശമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിമുക്ത ഭടന്മാരുടെ 42 വര്‍ഷമായുള്ള ആവശ്യമാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. മോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വിമുക്ത ഭടന്മാര്‍ വ്യക്തമാക്കി. എന്നാല്‍, മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ ജന്തര്‍മന്തറിലെ സമര പന്തലില്‍ തന്നെ ഇരിക്കുമെന്നും വിമുക്ത ഭടന്മാര്‍ അറിയിച്ചു.

വിമുക്ത ഭടന്മാരുടെ പല ആവശ്യങ്ങളും തള്ളിയാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി ശനിയാഴ്ച കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മുന്‍പ് പദ്ധതിക്കായി 500 കോടി രൂപയാണ് മാറ്റിവെച്ചത്. എന്നാല്‍ പതിനായിരം കോടി രൂപയെങ്കിലും ഇല്ലാതെ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കില്ലെന്നു സര്‍ക്കാരിനറിയാമായിരുന്നുവെന്നും മോദി പറഞ്ഞു.

English summary
Prime Minister Narendra Modi flagged off the extension of the Delhi Metro from Badarpur to Faridabad earlier this morning. He then addressed a public meeting at the HUDA ground in Faridabad, where he spoke about development, infrastructure, and the One Rank One Pension.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X