കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ മറ്റൊരു രഹസ്യവും പുറത്ത്... ദീപാവലിക്ക് അഞ്ച് ദിവസം കാട്ടില്‍; പാത്രങ്ങള്‍ കഴുകിയും ജീവിതം

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാല്യകാലവും ഹിമാലയന്‍ ജീവിതവും സംബന്ധിച്ച വിവരങ്ങള്‍ അടുത്തിടെയാണ് പുറത്ത് വന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബേ എന്ന ഫേസ്ബുക്ക് പേജിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതെല്ലാം പറഞ്ഞത്. ആ അഭിമുഖത്തിന്റെ മൂന്നാം ഭാഗമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഹിമാലയ യാത്രക്ക് ശേഷം തിരിച്ചെത്തിയതിന് ശേഷമുള്ള കാര്യങ്ങളാണ് ഇതില്‍ പറയുന്നത്. എല്ലാ വര്‍ഷവും ദീപാവലിയുടെ സമയത്ത് അഞ്ച് ദിവസം അദ്ദേഹം കാട്ടിലേക്ക് പോകുമായിരുന്നത്രെ.

ആകെ അഞ്ച് ഭാഗങ്ങളായിട്ടാണ് അഭിമുഖം. അതില്‍ മൂന്നെണ്ണം ആണ് ഇതുവരെ പുറത്ത് വന്നിട്ടുള്ളത്. മൂന്നാമത്തെ ഭാഗത്തില്‍ നരേന്ദ്ര മോദി പറയുന്നത് ഇതൊക്കെയാണ്...

മറ്റുള്ളവര്‍ക്ക് വേണ്ടി

മറ്റുള്ളവര്‍ക്ക് വേണ്ടി

ഹിമാലയത്തില്‍ നിന്ന് തിരിച്ചുവന്നതിന് ശഷം താന്‍ അക്കാര്യം തിരിച്ചറിയുകയായിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി സമര്‍പ്പിക്കേണ്ടതാണ് തന്റെ ജീവിതം എന്നതായിരുന്നു അത്. ഹിമാലയത്തില്‍ നിന്ന് തിരിച്ചുവന്ന് അധികം കഴിയും മുമ്പേ അഹമ്മദാബാദിലേക്ക് പോയി.

മഹാനഗരത്തില്‍ ആദ്യമായി

മഹാനഗരത്തില്‍ ആദ്യമായി

ആദ്യമായിട്ടായിരുന്നു അഹമ്മദാബാദ് പോലുള്ള ഒരു മഹാനഗരത്തില്‍ ജീവിക്കുന്നത്. അവിടെ ജീവിതം തികച്ചും വ്യത്യസ്തമായിരുന്നു. അവിടെ വച്ച് പലപ്പോഴും അമ്മാവനെ കാന്റീന്‍ നടത്തപ്പില്‍ സഹായിക്കുമായിരുന്നു.

ആര്‍എസ്എസ്സിലേക്ക്

ആര്‍എസ്എസ്സിലേക്ക്

ഇവിടെ വച്ചാണ് ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രചാരകന്‍ ആകുന്നത്. വ്യത്യസ്തരായ ആളുകളുമായി ഇടപഴകാനും വ്യത്യസ്തങ്ങളായ ജോലികള്‍ ചെയ്യാനും ഒക്കെ സാധിച്ചു. ഊഴമനുസരിച്ച് ആര്‍എസ്എസ് ഓഫീസ് വൃത്തിയാക്കുകയും ഭക്ഷണം പാചകം ചെയ്യുകയും പാത്രങ്ങള്‍ കഴുകുകയും ഒക്കെ ചെയ്തു.

ഹിമാലയ പാഠങ്ങള്‍ മറക്കാതിരിക്കാന്‍

ഹിമാലയ പാഠങ്ങള്‍ മറക്കാതിരിക്കാന്‍

ജീവിതം കര്‍ക്കശവും തിരക്കേറിയതും ആയിരുന്നു. പക്ഷേ, തന്റെ എല്ലാ ഉത്തരവാദിത്തങ്ങള്‍ക്കും അപ്പുറം, ഹിമാലയത്തില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ തീരുമാനിച്ചു. ഹിമാലയം സമ്മാനിച്ച മനശ്ശാന്തിയെ, ജീവിതത്തിന്റെ പുതിയ ഘട്ടം മറികടക്കാതിരിക്കാന്‍, എല്ലാ വര്‍ഷവും കുറച്ച് സമയം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു.

അഞ്ച് ദിവസം കാട്ടില്‍

അഞ്ച് ദിവസം കാട്ടില്‍

അധികമാര്‍ക്കും അറിയാത്ത ഒരു കാര്യമാണിത്. ദീപാവലിയ്ക്ക് അഞ്ച് ദിവസം കാട്ടിലേക്ക് പോകും. ആളുകളില്ലാത്ത, ശുദ്ധമായ വെള്ളം കിട്ടുന്ന ഇടം. അഞ്ച് ദിവസത്തേക്കുള്ള ഭക്ഷണവും പൊതിഞ്ഞെടുത്താണ് കാട്ടിലേക്ക് പോകാറുള്ളത്. അവിടെയാകുമ്പോള്‍ റേഡിയോയോ വര്‍ത്തമാന പത്രങ്ങളോ ഉണ്ടാകില്ല. അക്കാലത്ത് ടിവിയും ഇന്റര്‍നെറ്റും ഇല്ല.

അതാണ് കരുത്ത്

അതാണ് കരുത്ത്

അന്നത്തെ ആ ഏകാന്തതയില്‍ നിന്ന് ലഭിച്ച കരുത്താണ് ഇന്നും പ്രതിസന്ധികളെ അതിജീവിക്കാന്‍ സഹായിക്കുന്നത്. ആരെ കാണാന്‍ ആണ് പോകുന്നത് എന്ന് പലരും ചോദിക്കുമായിരുന്നു. തന്നെ തന്നെ കാണാന്‍ വേണ്ടിയാണ് പോകുന്നത് എന്നായിരുന്നു അവര്‍ക്ക് കൊടുത്ത മറുപടി.

ഇതാണ് നല്‍കാനുള്ള ഉപദേശം

ഇതാണ് നല്‍കാനുള്ള ഉപദേശം

തന്റെ യുവ സുഹൃത്തുക്കളോട് പറയാനുള്ളതുപം ഇത് തന്നെയാണ്. തിരക്കുപിടിച്ച ജീവിതത്തില്‍ കുറച്ച് സമയം മാറ്റി വയ്ക്കൂ.... ചിന്തിക്കൂ... ആത്മപരിശോധന നടത്തൂ. അത് നിങ്ങളുടെ കാഴ്ചപ്പാടുകളെ മാറ്റി മറിയ്ക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ ആന്തരിക സ്വത്വത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കും. ഇതോടെ നിങ്ങള്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ജീവിക്കാന്‍ തുടങ്ങും.

ഓരോരുത്തും സ്‌പെഷ്യല്‍ ആണ്

ഓരോരുത്തും സ്‌പെഷ്യല്‍ ആണ്

ഇത് നിങ്ങളെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കി മാറ്റും. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നത് നിങ്ങളെ ബാധിക്കാതെ ആകും. ഇതെല്ലാം നിങ്ങളെ ഓരോ കാലത്തും സഹായിക്കും. നിങ്ങളോരോരുത്തരും 'സ്‌പെഷ്യല്‍' ആണെന്ന് മനസ്സിലാക്കണം എന്നാണ് ആഗ്രഹം. വെളിച്ചതിന് വേണ്ടി നിങ്ങള്‍ പുറത്തേക്ക് നോക്കേണ്ടതില്ല. അത് നിങ്ങളില്‍ തന്നെയുണ്ട്- ഇങ്ങനെയാണ് അഭിമുഖം അവാസിനിക്കുന്നത്.

അഭിമുഖം വായിക്കാം

ഹ്യൂമന്‍സ് ഓഫ് ബോംബേ ഫേസ്ബുക്ക് പേജില്‍ വന്ന് അഭിമുഖം വായിക്കാം....

English summary
Prime Minister Narendra Modi has said that he would go "somewhere in a jungle - a place with only clean water and no people" for five days during Diwali every year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X