കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ രാഷ്ട്രീയത്തില്‍ മതം കലര്‍ത്തി, വലിയ തെറ്റ്, അമ്പരിപ്പിച്ച് ഉദ്ധവ്, ബിജെപിക്ക് മറുപടി ഇങ്ങനെ

Google Oneindia Malayalam News

നാഗ്പൂര്‍: രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയിട്ടുണ്ടെന്നും, അത് ശിവസേനയ്ക്ക് സംഭവിച്ച വലിയ പിഴവാണെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേനയില്‍ നിന്നുള്ള ഞെട്ടിച്ച മറുപടിയാണിത്. അതേസമയം ദീര്‍ഘകാലം ബിജെപിക്കൊപ്പം നിന്നത് വലിയ തെറ്റാണെന്നും ഉദ്ധവ് പറഞ്ഞു. അതേസമയം തീവ്ര ഹിന്ദുത്വത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശിവസേനയില്‍ നിന്ന് ഇത്തരമൊരു പ്രസ്താവന വന്നത് അമ്പരിപ്പിക്കുന്നതാണ്. രാമക്ഷേത്രം, സവര്‍ക്കര്‍, തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ അടുത്തിടെ പോലും സ്വീകരിച്ചിരുന്നു.

1

ദേവേന്ദ്ര ഫട്‌നാവിസ് ജനവിധിയെ കുറിച്ച് പറയുന്നു. പക്ഷേ ഇത് രാഷ്ട്രീയമാണ്. ഞങ്ങള്‍ രാഷ്ട്രീയവും മതവും കൂട്ടികലര്‍ത്തിയത് കൊണ്ട് വലിയ വലിയ പിഴവാണ് വരുത്തിയത്. എന്നാല്‍ ആ സമയത്ത് ധര്‍മത്തിന്റെ പക്ഷത്ത് നിന്ന പാണ്ഡവര്‍ പോലും ചൂതാട്ടത്തില്‍ തോറ്റെന്ന കാര്യം ഞങ്ങള്‍ മറന്ന് പോയി. രാഷ്ട്രീയം ഒരു ചൂതാട്ടമാണ്. അതിനെ നിങ്ങള്‍ ശരിയായ സ്ഥലത്ത് വെക്കേണ്ടതുണ്ട്. ഞങ്ങള്‍ അക്കാര്യം മറന്ന് പോയി. അതിന്റെ തിരിച്ചടിയേറ്റപ്പോഴാണ് ഞങ്ങള്‍ അക്കാര്യം മനസ്സിലാക്കിയതെന്നും ഉദ്ധവ് പറഞ്ഞു.

ബിജെപിയുമായി 25 വര്‍ഷത്തോളം ഒരുമിച്ച് നിന്നത് ഹിന്ദുത്വത്തിന്റെ പേരിലാണ്. ഞങ്ങളൊരിക്കലും മതം മാറിയിട്ടില്ല. ഞങ്ങള്‍ ഇന്നലെയും ഇന്നും നാളെയും ഹിന്ദുക്കള്‍ തന്നെയാണ്. എന്നാല്‍ നിങ്ങളുടെ കാര്യം അങ്ങനെയാണോ? ബിജെപി വ്യത്യസ്ത ആശയമുള്ളവരുമായി കൈകോര്‍ത്തു. മമതാ ബാനര്‍ജി, രാം വിലാസ് പാസ്വാന്‍, പിഡിപി എന്നിവരുമായി ചേര്‍ന്നത് ഇത്തരം മാറ്റത്തിന്റെ ഭാഗമായിരുന്നുവെന്നും ഉദ്ധവ് പറഞ്ഞു.

ധര്‍മം എന്നത് പറഞ്ഞ് നടക്കാനുള്ളതല്ല. അത് പിന്തുടര്‍ന്ന് നടപ്പാക്കാനുള്ളതാണ്. മതം പുസ്തകത്തിലല്ല വേണ്ടത്, അത് യഥാര്‍ത്ഥ ജീവിതത്തിലാണ്. കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമെന്ന് ഉദ്ധവ് താക്കറെ ബാല്‍ താക്കറെയ്ക്ക് വാക്കു കൊടുത്തിരുന്നോ എന്ന് ഫട്‌നാവിസ് ചോദിക്കുന്നു. എന്നാല്‍ അങ്ങനെ വാക്കു കൊടുത്തിട്ടില്ല. ഞാന്‍ അങ്ങനെ പറഞ്ഞിട്ടുമില്ല. പക്ഷേ വാക്കുകള്‍ പാലിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ എന്നാണ് സത്യസന്ധത കാണിക്കാന്‍ തുടങ്ങിയത്. ഞാന്‍ കൊടുത്ത വാക്ക് എന്ത് വന്നാലും പാലിക്കും. ഞങ്ങളുടെ സര്‍ക്കാര്‍ സാധാരണക്കാര്‍ക്കുള്ളതാണ്. അല്ലാതെ ബുള്ളറ്റ് ട്രെയിനില്‍ പോകുന്നവര്‍ക്കുള്ളതല്ലെന്നും ഉദ്ധവ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ വന്‍ മാറ്റം, അജിത് പവാര്‍ ഉപമുഖ്യമന്ത്രി പദത്തിലേക്ക്, ഡിസംബര്‍ 30ന് സത്യപ്രതിജ്ഞ!!മഹാരാഷ്ട്രയില്‍ വന്‍ മാറ്റം, അജിത് പവാര്‍ ഉപമുഖ്യമന്ത്രി പദത്തിലേക്ക്, ഡിസംബര്‍ 30ന് സത്യപ്രതിജ്ഞ!!

English summary
we mixed religion with politics admits uddav thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X