'ഉറക്കമില്ലാത്ത രാത്രി', #WeStandWithVIJAY',ട്വിറ്ററില്‍ ട്രെന്‍റിങ്ങായി ഹാഷ് ടാഗ്
Recommended Video
ചെന്നൈ: ബുധനാഴ്ചയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തമിഴ് സൂപ്പര്‍താരം വിജയിയെ കസ്റ്റഡിയില്‍ എടുത്തത്. ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചാണ് നടനെ കസ്റ്റഡിയില്‍ എടുത്തത്. ചെന്നൈയിലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് ഏകദേശം 20 മണിക്കൂര്‍ പിന്നിട്ടു. ഇപ്പോഴും നടനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
വകുപ്പ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഇതിനോടകം തന്നെ ശക്തമായിട്ടുണ്ട്. അതിനിടെ നിരവധി പേരാണ് താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.സോഷ്യല്‍ മീഡിയയിലും താരത്തിനുള്ള ഐക്യദാര്‍ഢ്യം ശക്തമാവുകയാണ്. '#WeStandWithVIJAY'എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍റിംഗ് ആയിരിക്കുകയാണ്.

സമന്‍സ് ഇല്ലാതെ
ഇന്നലെ കൂടല്ലൂര്‍ ജില്ലയിലെ നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍റെ സ്ഥലത്ത് മാസ്റ്റര്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് നടക്കുന്നതിനിടെയാണ് അസി. കമ്മീഷ്ണര്‍ കൃഷ്ണകാന്തിന്‍റെ നേതൃത്വത്തിലുള്ള ആറംഗ ആദായ വകുപ്പ് സംഘം വിജയിയെ തേടി മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ എത്തിയത്. സമന്‍സ് നല്‍കി വിളിച്ച് വരുത്താതെ ഹാജാരാകാമെന്ന് പറഞ്ഞിട്ടും അതിന് അനുവദിക്കാതെയാണ് ലൊക്കേഷനില്‍ നിന്ന് നടനെ അധികൃതര്‍ കാറില്‍ കയറ്റികൊണ്ട് പോയത്.

25 കോടി പിടിച്ചെടുത്തു
ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസിന്‍റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ എന്നാണ് വകുപ്പിന്‍റെ വിശദീകരണം. കഴിഞ്ഞ ദിവസം എജിഎസ് ഫിലിംസിന്‍റെ ചെന്നൈയില്‍ ഉള്‍പ്പെടെയുള്ള ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു. ഇവിടെ നിന്ന് കണക്കിപ്പെടാത്ത 25 കോടി രൂപയും രേഖകളും പിടിച്ചെടുത്തുവെന്നാണ് വിവരം.

രാഷ്ട്രീയ പ്രേരിതം
അതേസമയം ബിഗില്‍ സിനിമ നേടിയ 180 കോടി രൂപയില്‍ സിംഹഭാഗവും ശമ്പളമായി വിജയ് നേടിയെന്നും ഇതില്‍ നികുതി വെട്ടിപ്പ് നടന്നെന്നുമാണ് ആദായ നികുതി വകുപ്പ് പറയുന്നത്. എന്നാല്‍ ഇത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിജയിയുടെ ആരാധകര്‍ ആരോപിക്കുന്നത്.

സര്‍ക്കാര്‍ വിരുദ്ധം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ നിലപാടുകള്‍ പലപ്പോഴും സ്വീകരിച്ചിട്ടുള്ള നടനാണ് വിജയിയും അദ്ദേഹത്തിന്‍റെ പിതാവ് എസ്എ ചന്ദ്രശേഖറും. നാല് വര്‍ഷമായി പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ പല സിനിമകളിലും കേന്ദ്രസര്‍ക്കാരിനെതിരെ കൃത്യമായ രാഷ്ട്രീയം പറഞ്ഞ സിനിമികളാണ്. ഇതിനെതിരെ ബിജെപിയും അണ്ണാ ഡിഎംകെയും നേരത്തേ രംഗത്തെത്തിയിരുന്നു.

സംയമനം പാലിക്കണം
അതേസമയം നടനെതിരെ ആദായ നികുതി വകുപ്പ് കുരുക്ക് മുറുക്കിയതോടെ ആരാധകര്‍ സംയമനം പാലിക്കണമെന്ന നിര്‍ദ്ദേശവുമായി ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയിടുണ്ട്. ഉറക്കമില്ലാത്ത രാത്രി. ഒരാൾക്കു വേണ്ടി ദശലക്ഷക്കണക്കിനു പേരുടെ വികാരങ്ങൾ' എന്ന കുറിപ്പാണു വിജയ് ഫാൻസ് അസോസിയേഷന്‍ അവരുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
|
ട്രെന്‍റിംഗ്
#WeStandWithVijay, #Thalapathy തുടങ്ങിയ ഹാഷ് ടാഗുകളും ട്വിറ്ററില്‍ ട്രെന്‍റിംഗ് ആകുന്നുണ്ട്. മൂന്ന് ലക്ഷത്തിന് മുകളില്‍ ട്വീറ്റുകളാണ് ഹാഷ്ടാഗില്‍ ഉണ്ടായിരിക്കുന്നത്. ബിജെപിക്കെതിരായ ട്രോളുകളും ട്വിറ്ററില്‍ ഉയരുന്നുണ്ട്.
അതിനിടെ താരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ പിവി അന്‍വര്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റും തമിഴ് ആരാധകര്‍ പങ്കുവെയ്ക്കുന്നുണ്ട്.
|
അന്‍വറിന്‍റെ പോസ്റ്റ്
കേരളത്തിലെ പ്രമുഖ സിപിഎം നേതാവ് വിജയിയെ പിന്തുണച്ച് രംഗത്തെ് എന്ന പേരിലാണ് പോസ്റ്റ് പരിഭാഷപ്പെടുത്തിയും സക്രീന്‍ ഷോര്‍ട്ട് ചേര്‍ത്തും ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. മന്ത്രി ഇപി ജയരാജനും വിജയിയെ പിന്തുണച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.
|
ട്വീറ്റുകള്‍ കാണാം
ട്വീറ്റുകള്‍ കാണാം
|
ജനങ്ങള്‍ക്കൊപ്പം നിന്നതിന്
സര്‍ക്കാരുകള്‍ക്കെതിരെ ജനങ്ങള്‍ക്കൊപ്പം നിന്നതിനാണ് താരത്തിനെതിരായ നടപടിയെന്നാണ് ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
|
ബിജെപിക്കെതിരെ
ബിജെപിക്കെതിരേയും ട്രോളുകള്‍ ഉയരുന്നുണ്ട്.












Click it and Unblock the Notifications