കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റിലിരിക്കുന്നത് ബോറാണ്, ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് സാരികളെക്കുറിച്ചെന്ന് സുപ്രിയ സുലെ

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: വിവാദ പ്രസ്താവനയുമായി എന്‍സിപി എംപിയും ശരത് പവാറിന്റെ മകളുമായ സുപ്രിയ സുലെ രംഗത്ത്. പാര്‍ലമെന്റില്‍ ഇരുന്ന് പ്രസംഗം കേള്‍ക്കുന്നത് വളരെ ബോറാണെന്നാണ് സുപ്രിയ സുലെ പറഞ്ഞിരിക്കുന്നത്. പല ചര്‍ച്ചകളും ബോറടിപ്പിക്കും, അതുകൊണ്ടുതന്നെ വീട്ടു വിശേഷങ്ങളും നാട്ടുവിശേഷങ്ങളുമാണ് താനും തന്റെ സഹപ്രവര്‍ത്തകരും ഇതിനിടയില്‍ ചര്‍ച്ചചെയ്യാറുള്ളതെന്ന സുപ്രിയയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്.

ബോറടിപ്പിക്കുന്ന പ്രസംഗങ്ങളും വാക്ക് തര്‍ക്കങ്ങളും നടക്കുമ്പോള്‍ പാര്‍ലമെന്റിലിരുന്ന് താനും സഹപ്രവര്‍ത്തകരും സാരിയെക്കുറിച്ചും മറ്റും ചര്‍ച്ച ചെയ്യുകയാണ് പതിവ്. നാസിക്കിലെ ഫ്രവാഷി ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ പ്രസംഗം നടത്തവെയാണ് സുപ്രിയ ഇക്കാര്യം പറഞ്ഞത്.

പാര്‍ലമെന്റിലിരിക്കുന്നത് ബോറാണ്

പാര്‍ലമെന്റിലിരിക്കുന്നത് ബോറാണ്

പാര്‍ലമെന്റില്‍ ഇരുന്ന് പ്രസംഗം കേള്‍ക്കുന്നത് വളരെ ബോറാണെന്നാണ് സുപ്രിയ സുലെ.

വീട്ടു വിശേഷങ്ങള്‍ പറയും

വീട്ടു വിശേഷങ്ങള്‍ പറയും

പല ചര്‍ച്ചകളും ബോറടിപ്പിക്കും, അതുകൊണ്ടുതന്നെ വീട്ടു വിശേഷങ്ങളും നാട്ടുവിശേഷങ്ങളുമാണ് താനും തന്റെ സഹപ്രവര്‍ത്തകരും ഇതിനിടയില്‍ ചര്‍ച്ചചെയ്യാറുള്ളതെന്നാണ് സുപ്രിയ സുലേ പറഞ്ഞത്.

പാര്‍ലമെന്റിലിരുന്ന് സാരികളെക്കുറിച്ചും ചര്‍ച്ച

പാര്‍ലമെന്റിലിരുന്ന് സാരികളെക്കുറിച്ചും ചര്‍ച്ച

ബോറടിപ്പിക്കുന്ന പ്രസംഗങ്ങളും വാക്ക് തര്‍ക്കങ്ങളും നടക്കുമ്പോള്‍ പാര്‍ലമെന്റിലിരുന്ന് താനും സഹപ്രവര്‍ത്തകരും സാരിയെക്കുറിച്ചും മറ്റും ചര്‍ച്ച ചെയ്യുകയാണ് പതിവെന്നും അവര്‍ പറയുകയുണ്ടായി.

ജനങ്ങള്‍ മണ്ടന്‍മാര്‍

ജനങ്ങള്‍ മണ്ടന്‍മാര്‍

ആദ്യം പ്രസംഗിച്ചയാള്‍ പറയുന്നത് തന്നെയാണ് പിന്നീടുള്ളവരും പറയുക. ഇതു കേട്ട് കേട്ട് ബോറടിക്കും. അപ്പോള്‍ ഞങ്ങള്‍ അടുത്തിരിക്കുന്ന എംപിയുമായി മറ്റ് പല കാര്യങ്ങളും ചര്‍ച്ച ചെയ്യും. എന്നാല്‍ ഇതു ടിവിയിലൂടെ കാണുന്ന ജനങ്ങള്‍ വിചാരിക്കുന്നത് ഞങ്ങള്‍ രാജ്യകാര്യങ്ങളെക്കുറിച്ച് ഗൗരവമായി സംസാരിക്കുകയാണെന്നാണ്.

സ്‌കൂളു പോലെത്തന്നെയാണോ പാര്‍ലമെന്റും

സ്‌കൂളു പോലെത്തന്നെയാണോ പാര്‍ലമെന്റും

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ബോറടിക്കുമ്പോള്‍ ക്ലാസിലിരുന്ന് സിനിമാ വിശേഷങ്ങള്‍ പറയാറുണ്ട്. അതുപോലെയാണ് ഇതെന്നും സുപ്രിയ പറയുന്നു.

സാരി എവിടെ നിന്നു വാങ്ങി

സാരി എവിടെ നിന്നു വാങ്ങി

ചെന്നൈ എംപിയുമായി സംസാരിക്കമ്പോള്‍ ജനങ്ങള്‍ വിചാരിക്കുന്നത് ചെന്നൈ വെള്ളപ്പൊക്കത്തെക്കുറിച്ച് കാര്യമായി എന്തോ സംസാരിക്കുന്നുവെന്നായിരിക്കും. എന്നാല്‍ സംഭവം അതൊന്നുമല്ലത്രേ. അവരുടെ സാരി എവിടെനിന്നു വാങ്ങി തുടങ്ങിയ കാര്യങ്ങളാണ് ചോദിക്കുന്നത്.

ചര്‍ച്ചകള്‍ പലതും ഇങ്ങനെയൊക്കെ

ചര്‍ച്ചകള്‍ പലതും ഇങ്ങനെയൊക്കെ

സാരിയെക്കുറിച്ചും ബ്യൂട്ടി പാര്‍ലറുകളെക്കുറിച്ചും ഫേഷ്യലിനെക്കുറിച്ചുമൊക്കെയായിരിക്കും സംസാരിക്കുക. പുരുഷ അംഗങ്ങള്‍ ഇതിനെ കളിയാക്കാറുണ്ടെന്നും സുപ്രിയ പറയുന്നു. സുപ്രിയയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Lok Sabha MP and senior NCP leader Supriya Sule has revealed that parliamentarians do indulge in small talk and gossip even when serious issues are discussed, especially when speeches at Parliament get repetitive.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X