നാം രണ്ട് നമുക്ക് രണ്ട്, രാജ്യം ഭരിക്കുന്നത് നാല് പേർ ചേർന്നെന്ന് രാഹുൽ ഗാന്ധി പാർലമെന്റിൽ
ദില്ലി: പാര്‍ലമെന്റിലെ ബജറ്റ് ചര്‍ച്ചയ്ക്കിടെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. നാലാളുകള്‍ ചേര്‍ന്നാണ് ഈ രാജ്യം ഭരിക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കുടുംബാസൂത്രണ പദ്ധതിയുടെ മുദ്രാവാക്യമായ നാം രണ്ട് നമുക്ക് രണ്ട് എന്നതാണ് ബിജെപി സര്‍ക്കാരിന്റെ നയം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഈ മുദ്രാവാക്യത്തിന് പുതിയ അര്‍ത്ഥം നല്‍കിയിരിക്കുകയാണ്.
നോട്ട് നിരോധനത്തിലും ജിഎസ്ടിയിലും ലോക്ക്ഡൗണിലും ഏറ്റവും ഒടുവിലായി രാജ്യത്തെ കര്‍ഷകരെ ഒട്ടാകെ പ്രതിസന്ധിയിലാക്കുന്ന മൂന്ന് കാര്‍ഷിക നിയമങ്ങളുടെ കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ ഈ നയമാണ് നടപ്പിലാക്കിയത് എന്നും രാഹുല്‍ കുറ്റപ്പെടുത്തി. ആരൊക്കെയാണ് രാജ്യം ഭരിക്കുന്ന നാല് പേരെന്ന് രാഹുല്‍ ഗാന്ധി പേരെടുത്ത് പറഞ്ഞില്ല. അവരെ എല്ലാവര്‍ക്കും അറിയാമെന്ന് രാഹുല്‍ പറഞ്ഞു.

കര്‍ഷക സമരം പ്രത്യക്ഷത്തില്‍ കാണുന്ന് മാത്രമല്ലെന്നും മറ്റ് നിലനില്‍പ്പിന് വേണ്ടിയുളള മറ്റ് പലരുടേയും കൂടി പോരാട്ടമാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ഇത് കര്‍ഷകരുടെ മാത്രം പോരാട്ടമാണ് എന്നാണ് നിങ്ങള്‍ കരുതുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. ഇത് ഇന്ത്യയുടെ പോരാട്ടമാണ്. കര്‍ഷകര്‍ ആ പോരാട്ടം നയിക്കുകയാണ് എന്നും രാഹുല്‍ പറഞ്ഞു.
വളരുവാനോ തൊഴില്‍ സൃഷ്ടിക്കാനോ ഇന്ത്യക്ക് സാധിക്കില്ല. കാരണം നാം രണ്ട് നമുക്ക് രണ്ട് പേര്‍ക്ക് വേണ്ടി രാജ്യത്തിന്റെ നട്ടെല്ല് തകര്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗ സമയത്തുടനീളം ബിജെപി അംഗങ്ങല്‍ ബഹളം വെയ്ക്കുകയായിരുന്നു. ബജറ്റ് വിഷയത്തിലൂന്നി സംസാരിക്കാനാണ് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കൃഷിയും ബജറ്റിന്റെ ഭാഗമാണെന്ന് രാഹുല്‍ പ്രതികരിച്ചു. കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് പ്രസംഗം പൂര്‍ത്തിയാക്കാതെ ബഹളം കാരണം രാഹുല്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.












Click it and Unblock the Notifications