കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്‍ക്കത്തയിലെ മര്‍ദ്ദനമേറ്റ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ സമരത്തില്‍. ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം ലഭിക്കണമെന്ന ആവശ്യം ശക്തം

കൊല്‍ക്കത്തയിലെ മര്‍ദ്ദനമേറ്റ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ സമരത്തില്‍: ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം ലഭിക്കണമെന്ന ആവശ്യം ശക്തം

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: ഡോക്ടർമാർ രാജ്യവ്യാപകമായി വെള്ളിയാഴ്ച പണിമുടക്കുന്നു. കൊല്‍ക്കത്തയിലെ നില്‍രതന്‍ സിര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലുണ്ടായ സംഭവമാണ് ഡോക്ടർമാരുടെ രാജ്യവ്യാപകമായ സമരത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. നില്‍രതന്‍ സിര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ തിങ്കളാഴ്ച വൃദ്ധനായ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രണ്ട് ഡോക്ടര്‍മാരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

ബംഗാളിൽ ഡോക്ടർമാരുടെ സമരം ആളിക്കത്തുന്നു; കേരളത്തിലും പ്രതിഷേധം ബംഗാളിൽ ഡോക്ടർമാരുടെ സമരം ആളിക്കത്തുന്നു; കേരളത്തിലും പ്രതിഷേധം

തുടര്‍ന്ന് വ്യാഴാഴ്ചയോടെയാണ് സഹപ്രവര്‍ത്തകര്‍ക്കു നേരിട്ട മോശം അനുഭവത്തില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ പണി മുടക്കിയത്. ഇതോടെ ദേശവ്യാപകമായി സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തത്.

junior-doctors-1

മെഡിക്കല്‍ സേവനം തടസപ്പെട്ടതോടെ മുഖ്യമന്ത്രി മമത, എസ്. എസ്. കെ. എം ആശുപത്രി ഇന്നലെ സന്ദര്‍ശ്ശിച്ചിരുന്നു. അവശ്യ സേവനം തടസപ്പെടുത്തരുതെന്ന് താക്കീതും നല്‍കി. തുടര്‍ന്ന് എമര്‍ജ്ജന്‍സി സേവനങ്ങള്‍ പുനസ്ഥാപിച്ചു. എന്നാല്‍ ജൂനിയര്‍ഡോക്ടര്‍മാര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. എസ്. എസ്.കെ. എം ഹോസ്പിറ്റലിലും, ബര്‍ദ്ധാന്‍ മെഡിക്കല്‍ കോളേജിലും അവര്‍ സമരം തുടരുകയാണ്.

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷിതമായി ജോലി നോക്കാനുളള അവസരം ഉറപ്പാക്കും വരെ സമരം എന്നതാണ് ഡോക്ടര്‍മാരുടെ നിലപാട്. മുഖ്യമന്ത്രി മമതക്ക് മുന്നില്‍ ഇക്കാര്യം നടപ്പാക്കാനായി സമയപരിധിയും വെച്ചു.

English summary
'We Want Justice' Nationwide doctor's protest over Kolkata hospital violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X