കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ അമ്മാവനെ അരുംകൊല ചെയ്തു, ആരാണ് അവരെന്ന് അറിയണം, അമരീന്ദറിനോട് ആവശ്യപ്പെട്ട് റെയ്‌ന!!

Google Oneindia Malayalam News

ദില്ലി: ഐപിഎല്‍ നടക്കാനിരിക്കെ യുഎഇയില്‍ നിന്ന് സുരേഷ് റെയ്‌ന അപ്രതീക്ഷിതമായി മടങ്ങിയിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വൈസ് ക്യാപ്റ്റനായിരുന്നു റെയ്‌നയുടെ മടക്കം വലിയ ചര്‍ച്ചയായിരുന്നു. ഒടുവില്‍ കാരണം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. അമ്മാവനെ അക്രമികള്‍ കൊലപ്പെടുത്തിയതാണ് കാരണമെന്നാണ് വ്യക്തമാകുന്നത്. തന്റെ അമ്മാവനെ അരുംകൊല ചെയ്‌തെന്നും പത്താന്‍കോട്ട് പോലീസും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും റെയ്‌ന ആവശ്യപ്പെട്ടു.

1

പഞ്ചാബില്‍ എന്റെ കുടുംബത്തില്‍ സംഭവിച്ചത് ഭീകരാവസ്ഥയ്ക്കും അപ്പുറത്തുള്ള കാര്യമാണ്. എന്റെ അമ്മാവനെ അവര്‍ അരുംകൊല ചെയ്തു. എന്റെ അമ്മായിയും രണ്ട് മക്കള്‍ക്കും ഗുരുതരമായ പരിക്കുകളുണ്ട്. വളരെ ദൗര്‍ഭാഗ്യകരമായി പറയാനുള്ളത്. അതിലൊരു മകന്‍ കഴിഞ്ഞ ദിവസം രാത്രി മരിച്ചു. ദിവസങ്ങളോളം അവന്‍ മരണത്തോട് മല്ലടിക്കുകയായിരുന്നു. എന്റെ അമ്മായി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. ഈ ദിവസം വരെ ആ രാത്രി എന്താണ് സംഭവിച്ചതെന്നോ, അവര്‍ക്കെതിരെ ആരാണ് ആക്രമണം നടത്തിയതെന്നോ അറിയില്ല. പഞ്ചാബ് പോലീസ് ഇക്കാര്യം അന്വേഷിക്കണമെന്നും റെയ്‌ന ആവശ്യപ്പെട്ടു.

Recommended Video

cmsvideo
No side effects in two volunteers who were given the Oxford COVID-19 vaccine | Oneindia Malayalam

അവരോട് ആരാണ് ഇത്ര വലിയ ക്രൂരത കാണിച്ചതെന്ന് അറിയാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. ആ ക്രിമിനലുകളെ ഒരിക്കലും വെറുതെ വിടരുത്. മറ്റ് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് അവരെ അറസ്റ്റ് ചെയ്യണമെന്നും റെയ്‌ന ആവശ്യപ്പെട്ടു. ഓഗസ്റ്റ് 19നാണ് റെയ്‌നയുടെ അമ്മാവന്‍ കൊല്ലപ്പെട്ടത്. മോഷണം നടത്താന്‍ എത്തിയ കള്ളന്‍മാര്‍ നടത്തിയ ആക്രമണത്തിലാണ് മരണം സംഭവിക്കുന്നതും കുടുംബത്തിന് മാരകമായി പരിക്കേറ്റതും. കൊള്ളക്കാരുടെ ആക്രമണത്തില്‍ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമായത്.

റെയ്‌നയുടെ അമ്മാവനും കുടുംബവും വീടിന്റെ ടെറസില്‍ ഉറങ്ങി കിടക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. കുപ്രസിദ്ധ കുറ്റവാലി കാലെ കച്ചേവാലയുടെ സംഘാംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പണവും ആഭരണങ്ങളും അക്രമികള്‍ കവര്‍ന്നിട്ടുണ്ട്. സംഭവം നടന്നിട്ട് പത്ത് ദിവസമായിട്ടും അക്രമികള്‍ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇതാണ് അമരീന്ദര്‍ സിംഗിനെ തന്നെ സഹായത്തിനായി റെയ്‌ന സമീപിച്ചത്. ഐപിഎല്‍ തുടങ്ങും മുമ്പ് ചെന്നൈ ടീമില്‍ നിന്ന് റെയ്‌ന പോയത് വലിയ ചര്‍ച്ചയായിരുന്നു. ടീം ഉടമ ശ്രീനിവാസന്‍ റെയ്‌നയ്‌ക്കെതിരെ രംഗത്തെത്തുകയും ചെയ്തു.

English summary
we want to know who did this to my uncle, suresh raina seeks help from amarinder singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X