Get Updates
Get notified of breaking news, exclusive insights, and must-see stories!

200 ഓളം ബിജെപി പ്രവര്‍ത്തകര്‍, പോലീസുകാര്‍.. ഭയന്നു പോയി.. വെളിപ്പെടുത്തി എന്‍സിപി എംഎല്‍എ

മുംബൈ: ശനിയാഴ്ച രാവിലെയായിരുന്നു ദേശീയ രാഷ്ട്രീയെ ഞെട്ടിച്ച് അട്ടിമറി നീക്കത്തിലൂടെ ബിജെപി മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയത്. എന്‍സിപി നേതാവ് അജിത് പവാറിന്‍റെ പിന്തുണയോട് കൂടിയായിരുന്നു ബിജെപിയുടെ നിര്‍ണായക നീക്കം. അജിത് പവാറിനൊപ്പം എന്‍സിപിയില്‍ നിന്ന് പോയത് 5 എംഎല്‍എമാരായിരുന്നു.

എന്നാല്‍ അജിത് പവാര്‍ ഒഴികെയുള്ള മുഴുവന്‍ എംഎല്‍എമാരേയും എന്‍സിപി തിരിച്ചെത്തിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളെ ബിജെപി റാഞ്ചിയ സംഭവം വെളിപ്പെടുത്തുകയാണ് തിരിച്ചെത്തിയ എംഎല്‍എമാര്‍. വിശദാംശങ്ങളിലേക്ക്

 നിയമസഭ കക്ഷി യോഗം

നിയമസഭ കക്ഷി യോഗം

പകുതിയോളം എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമാണെന്നായിരുന്നു ബിജെപിയും അജിത് പവാറും ശനിയാഴ്ച രാവിലെ അവകാശപ്പെട്ടത്. എന്നാല്‍ ശനിയാഴ്ച വൈകീട്ടോടെ തന്നെ അജിത് പവാറിന്‍റെ വീരവാദങ്ങള്‍ തള്ളി ശരദ് പവാര്‍ പക്ഷം തങ്ങളുടെ ശക്തി തെളിയിച്ചു. ശനിയാഴ്ച ചേര്‍ന്ന നിയമസഭ കക്ഷി യോഗത്തില്‍ 49 എംഎല്‍എമാരും പങ്കെടുത്തു.

 നാല് പേര്‍

നാല് പേര്‍

നരഹരി സിര്‍വാള്‍, വിനായക് ദറോദ, വിനായക് ദൗലത്ത്, അനില്‍ പാട്ടീല്‍ എന്നീ നേതാക്കളായിരുന്നു പിന്നീട് ബിജെപി ക്യാമ്പില്‍ അവശേഷിച്ചിരുന്നത്. എന്നാല്‍ ഇവരില്‍ അനില്‍ പാട്ടീല്‍, ദൗലത്ത് ദറോഡ എന്നിവരെ തിരികെ എത്തിച്ചു. എന്‍സിപിയുടെ യുവജന വിഭാഗം നേതാക്കളാണ് എംഎല്‍എമാരെ വിമാനത്തില്‍ തിരികെ എത്തിച്ചത്.

 തടവിലാക്കിയെന്ന്

തടവിലാക്കിയെന്ന്

ഇവരെ ഗുഡ്ഗാവില്‍ ബിജെപി തടവിലാക്കിയിരിക്കുകയായിരുന്നു എന്നാണ് എന്‍സിപി നേതാക്കള്‍ ആരോപിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ ഇവരെ ചാട്ടഡ് വിമാനത്തില്‍ ദല്‍ഹിയിലേക്ക് ബിജെപി എത്തിച്ചെന്നായിരുന്നു എന്‍സിപി നേതൃത്വത്തിന്‍റെ ആരോപണം.

 മനസിലായില്ല

മനസിലായില്ല

ആരോപണത്തെ ശരിവെയ്ക്കുന്ന പ്രതികരണങ്ങളാണ് നേതാക്കളും നടത്തിയിരിക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തങ്ങള്‍ക്ക് മനസിലായിരുന്നില്ല തിരിച്ചെത്തിയ അനില്‍ പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

 ഭയന്ന് പോയി

ഭയന്ന് പോയി

ദില്ലിയില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ അവിടെ 200 ഏളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ തടിച്ച് കൂടി. സിവില്‍ വസ്ത്രത്തിലും അല്ലാതെയും നൂറോളം പോലീസുകാര്‍ അവിടെ ഉണ്ടായിരുന്നു. തങ്ങള്‍ ശരിക്കും ഭയപ്പെട്ടുപോയി അനില്‍ പാട്ടീല്‍ പറഞ്ഞു.

 ശരദ് പവാറിനെപ്പം

ശരദ് പവാറിനെപ്പം

മടങ്ങിയെത്താന്‍ തങ്ങള്‍ ശരദ് പവാര്‍ സഹേബിന്‍റെ സഹായം തേടി. തിരിച്ചെത്തിക്കുമെന്ന് അദ്ദേഹം ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. മുംബൈയില്‍ മടങ്ങിയെത്തിയ ശേഷം ഞങ്ങള്‍ ശരദ് പവാര്‍ ജിയെ കണ്ടിരുന്നു. തങ്ങള്‍ എന്‍സിപിക്കൊപ്പമാണെന്നും പാട്ടീല്‍ പറഞ്ഞു.

 സുരക്ഷിതം

സുരക്ഷിതം

എംഎല്‍എയായ നിതിന്‍ പവാര്‍ ഞായറാഴ്ച മുംബൈയില്‍ തിരിച്ചെത്തിയിരുന്നു. മറ്റൊരു എംഎല്‍എയായ നര്‍ഹരി സിര്‍വാള്‍ ദില്ലിയില്‍ സുരക്ഷിത കേന്ദ്രത്തില്‍ തുടരുകയാണെന്ന് എന്‍സിപി നേതാക്കള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+