Get Updates
Get notified of breaking news, exclusive insights, and must-see stories!

അറിയാതെ പോവരുത് മോദിയുടെ ഒരു വര്‍ഷം

ദില്ലി :വിമശിക്കുമ്പോഴും എങ്ങനെ കടന്നു പോയി മോഡിയുടെ ഒരു വര്‍ഷം എന്നറിയാമോ? 2014 മെയ് 26 ന് മോദിയും കൂട്ടരും അധികാരത്തില്‍ എത്തുമ്പോള്‍ ഉണ്ടായിരുന്ന ഇന്ത്യയില്‍ നിന്ന് ഒരു വര്‍ഷം പിന്നുടുമ്പോള്‍ ഉള്ള മാറ്റങ്ങള്‍ ഒരുപാടാണ് സാമ്പത്തികരംഗത്തെ കുതിപ്പും, നല്ല വിദേശനയവും ജനോപകാര പ്രദമായ പദ്ധതികളുളും ഉണ്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മോദി സര്‍ക്കാരിന് പറയാന്‍.വിമര്‍ശിക്കുമ്പോള്‍ അവയൊന്നും അറിയാതെ പോവരുത്. ഈ ഒരു വര്‍ഷത്തിനിടെ ഒരു അഴിമതിക്കേസുപോലും ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം

ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ച് ഇന്ത്യന്‍ ജനതയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുറന്ന കത്ത്. സേവനമാണ് തന്റെ പരമമായ കര്‍ത്തവ്യം. ഒരു വര്‍ഷം മുന്‍പ് നിങ്ങളെന്നില്‍ ഈ വിശ്വാസം അര്‍പ്പിച്ച് എന്നെ രാജ്യത്തിന്റെ പ്രധാന സേവകനാക്കിയെന്നു പറയുന്ന ആമുഖത്തോടെയാണ് കത്തിന്റെ തുടക്കം.

 ജന്‍ധന യോജന

ജന്‍ധന യോജന

പ്രധാനമന്ത്രി ജന ധനയോജന പദ്ധതിയിലൂടെ പുതിയ അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. ഇന്‍ഷുറന്‍സും പെന്‍ഷനുമൊക്കെ നല്‍കാന്‍ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ തുടങ്ങി

ബേഠി ബച്ചാവോ , ബേഠി പഠാവോ ,സുകന്യ സമൃദ്ധി

ബേഠി ബച്ചാവോ , ബേഠി പഠാവോ ,സുകന്യ സമൃദ്ധി

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു . പെണ്‍ ഭ്രൂണഹത്യയും പെണ്‍കുട്ടിളെ പഠിപ്പിക്കുവാന്‍ വേണ്ടി മകളെ രക്ഷിക്കൂ മകളേ പഠിപ്പിക്കൂ എന്ന പേരില്‍ ബൃഹത്തായ പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചു .ഇതിന്റെ കീഴില്‍ സുകന്യ സമൃദ്ധി ദീര്‍ഘകാല നിക്ഷേപ പദ്ധതി ആരംഭിച്ചു

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി

വികസനവും വിദേശ നിക്ഷേപവും തൊഴില്‍ ലഭ്യതയും ഉറപ്പാക്കാന്‍ മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മേക്ക് ഇന്‍ ഇന്ത്യ

സ്വച്ഛ ഭാരതം

സ്വച്ഛ ഭാരതം

വൃത്തിയുള്ള ഭാരതം എന്ന ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ വേണ്ടി മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് സ്വച്ഛ ഭാരതം.

നമാമി ഗംഗ

നമാമി ഗംഗ

ഗംഗാ നദിയെ മാലിന്യമുക്തമാക്കുവാന്‍ വേണ്ടി തയ്യാറാക്കിയ പദ്ധതിയാണ് നമാമി ഗംഗ

ഡിജിറ്റല്‍ ഇന്ത്യ

ഡിജിറ്റല്‍ ഇന്ത്യ

വിവര സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി ഒരു ഡിജിറ്റല്‍ ഇന്ത്യയെ സൃഷ്ടിക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം

ശൗചാലയ നിര്‍മ്മാണം

ശൗചാലയ നിര്‍മ്മാണം

ശൗചാലയ നിര്‍മ്മാണത്തിനാവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടു വന്നു.. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 111 മില്യണ്‍ ശൗചാലയങ്ങളുടെ നിര്‍മ്മാണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മുദ്ര ബാങ്ക്

മുദ്ര ബാങ്ക്

കേന്ദ്ര സര്‍ക്കാരിന്റെ മുദ്ര ബാങ്ക് പദ്ധതി അസംഘടിത മേഖലയിലെ 12 കോടി പേര്‍ക്ക് തുണയാകും . സാമ്പ്രദായിക ബാങ്കിംഗ് മേഖലയില്‍ നിന്ന് ഇത്തരം ആളുകള്‍ക്ക് സഹായം ലഭിക്കാനുള്ള സാദ്ധ്യത കുറവായതിനാലാണ് സര്‍ക്കാര്‍ മുദ്ര ബാങ്ക് പദ്ധതി ആവിഷ്‌കരിച്ചത്

സന്‍സദ് ആദര്‍ശ് പദ്ധതി

സന്‍സദ് ആദര്‍ശ് പദ്ധതി

എല്ലാ പാര്‍ലമെന്റ് അംഗങ്ങളും ഒരു ഗ്രാമം ദത്തെടുക്കുക എന്ന ആശയം കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചു.

മികച്ച വിദേശകാര്യം

മികച്ച വിദേശകാര്യം

നയതന്ത്ര ബന്ധങ്ങളിലും വിദേശ കാര്യത്തിലും ശക്തവും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ച വച്ചത് .
യമനിലും ഇറാഖിലും പ്രതിസന്ധിയുണ്ടായപ്പോള്‍ ഭാരതീയരെ അവിടെ നിന്ന് ഒഴിപ്പിച്ച നടപടി ലോക രാജ്യങ്ങളുടെ പ്രശംസ ഇന്ത്യയ്ക്ക് ലഭിച്ചു

വിനോദ സഞ്ചാര വികസനം

വിനോദ സഞ്ചാര വികസനം

ഇന്‍ക്രെഡിബിള്‍ ഇന്ത്യ പ്രമുഖ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ ചട്ടങ്ങളില്‍ ഇളവ് ചെയ്തു കൊടുക്കാനുള്ള തീരുമാനം വിനോദ സഞ്ചാര വികസനത്തിലെ മികച്ച നേട്ടങ്ങളില്‍ ഒന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+