കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്ത് ഞങ്ങള്‍ ഇരിക്കേണ്ടി വരില്ല.... ഫട്‌നാവിസ് സര്‍ക്കാര്‍ പോകുമെന്ന് ശരത് പവാര്‍!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യം പ്രതിപക്ഷത്തിരിക്കേണ്ടി വരില്ലെന്ന് ശരത് പവാര്‍. ഈ സര്‍ക്കാര്‍ പോയിരിക്കുമെന്നും പവാര്‍ പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ മെല്ലെയാണ് വോട്ടിംഗ് മുന്നോട്ട് പോകുന്നത്. വോട്ടര്‍മാര്‍ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ ഒരു സമ്മര്‍ദവും ഇല്ലാതെ ഉപയോഗിക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു. വോട്ടിംഗ് ശതമാനം കുറയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

1

വോട്ടിംഗ് ശതമാനം കുറയുന്നത് നിലവിലെ ഭരണകൂടത്തോടുള്ള അതൃപ്തിയായിട്ടാണ് പ്രതിപക്ഷം കാണുന്നത്. എന്നാല്‍ ബിജെപി ശുഭാപ്തി വിശ്വാസിയിലാണ്. പ്രതിപക്ഷത്തിന് വോട്ട് ചെയ്യേണ്ടവരാണ് വിട്ടുനില്‍ക്കുന്നതെന്നും, അതുകൊണ്ട് ബിജെപി യാതൊരു പ്രശ്‌നവും ഉണ്ടാവില്ലെന്നും എന്‍ഡിഎ ക്യാമ്പ് പറയുന്നു. കഴിഞ്ഞ ദിവസം വന്ന അഭിപ്രായ സര്‍വേകളിലെല്ലാം ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് പ്രവചനം നടത്തിയിരുന്നത്.

എല്ലാവരും വോട്ട് ചെയ്യാന്‍ എത്തണമെന്നും, ഇത് ജനാധിപത്യത്തിന്റെ ആഘോഷമാണെന്നും പവാര്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് പവാര്‍ ഇക്കാര്യം പറഞ്ഞത്. ദക്ഷിണ മുംബൈയിലെ ബൂത്തില്‍ പ വാറിനൊപ്പം അദ്ദേഹത്തിന്റെ പേരക്കുട്ടി രേവതി സുലെ, മരുമകന്‍ സദാനന്ദ് സുലെ എന്നിവരും വോട്ട് ചെയ്യാന്‍ എത്തിയിരുന്നു. ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് ഞാന്‍ കരുതുന്നില്ലെന്ന് പവാര്‍ പറഞ്ഞു. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. അത് മാറ്റത്തിന്റെ ലക്ഷണമാണെന്നും പവാര്‍ പറഞ്ഞു.

ഞങ്ങളോട് ബിജെപി പറഞ്ഞിരുന്നത്, ഇത് തിരഞ്ഞെടുപ്പല്ല ഏകപക്ഷീയമായ മത്സരമാണെന്നാണ്. എന്നാല്‍ ഇത് ഏകപക്ഷീയമായ തിരഞ്ഞെടുപ്പാണെങ്കില്‍, എല്ലാ നേതാക്കളും ഇവിടെ എന്തിനാണഅ പ്രചാരണം നടത്തുന്നത്. ഒരുപാട് പണം ചെലവഴിക്കുന്നുണ്ട് ബിജെപി. ദേവേന്ദ്ര ഫട്‌നാവിസ് മുതല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരെ പ്രചാരണത്തിനെത്തി. മഹാരാഷ്ട്രയിലെ യുവാക്കളുടെ വികാരം ബിജെപിക്കെതിരെയാണ്. എല്ലാ മേഖലയിലും പ്രതിസന്ധിയാണെന്നും പവാര്‍ കുറ്റപ്പെടുത്തി. ഞങ്ങള്‍ പ്രതിപക്ഷത്തേക്കല്ല, ഭരണപക്ഷത്തേക്കാണ് വരാന്‍ പോകുന്നതെന്നും പവാര്‍ പറഞ്ഞു.

English summary
we will come to power says ncp leader sharat pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X