15 സ്വതന്ത്രരുടെ പിന്തുണ; ശിവസേനയെയും കൂട്ടും; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി
മഹാരാഷ്ട്രയില്‍ തങ്ങള്‍ക്ക് 15 സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി. ഒപ്പം ശിവസേനയും സര്‍ക്കാരിലുണ്ടാവുമെന്ന് ബിജെപി വക്താവ് ശ്വേത ശാലിനി പറഞ്ഞു.
മുംബൈ: മഹാരാഷ്ട്രയില്‍ തങ്ങള്‍ക്ക് 15 സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി. ഒപ്പം ശിവസേനയും സര്‍ക്കാരിലുണ്ടാവുമെന്ന് ബിജെപി വക്താവ് ശ്വേത ശാലിനി പറഞ്ഞു.

'ബിജെപിയെ ഇഷ്ടപ്പെടുന്ന ചില സ്വതന്ത്ര എംഎല്‍എമാരുണ്ട്. അവര്‍ തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ശിവസേനയെ കൂടി ഒപ്പം നിര്‍ത്തി ബിജെപി വളരെ സുഖമായി തന്നെ സര്‍ക്കാര്‍ രൂപീകരിക്കും' ശ്വേത ശാലിനി പറഞ്ഞു.
അടുത്ത സര്‍ക്കാരില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ മുഖ്യന്ത്രിയായി തുടരുമെന്നും ബിജെപി വക്താവ് പറഞ്ഞു.ബിജെപി നേരത്തെ വാക്ക് നല്‍കിയ പ്രകാരം മുഖ്യമന്ത്രി സ്ഥാനവും പങ്കിടണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു.
288 അംഗ നിയമസഭയില്‍ ബിജെപി ഇത്തവണ 105 സീറ്റുകളിലാണ് ജയിച്ചത്. 2014ല്‍ ശിവസേനയുമായി സഖ്യമില്ലാത മത്സരിച്ചപ്പോള്‍ 122 സീറ്റുകള്‍ ലഭിച്ചിരുന്നു. ഇത്തവണ 17 സീറ്റുകളുടെ കുറവാണുണ്ടായത്.
ശിവസേനയുടെ അംഗബലത്തിലും കുറവുണ്ടായിട്ടുണ്ട്. 2014ല്‍ 63 സീറ്റുകളുണ്ടായിരുന്നെങ്കില്‍ ഇത്തവണ 56 സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഇത്തവണ എന്‍സിപി 54 സീറ്റുകളും കോണ്‍ഗ്രസ് 44 സീറ്റുകളുമാണ് നേടിയത്.












Click it and Unblock the Notifications