കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ തീവ്രവാദ കേന്ദ്രങ്ങളെയും തകര്‍ക്കും, പാകിസ്താന് മുന്നറിയിപ്പുമായി കശ്മീര്‍ ഗവര്‍ണര്‍!!

Google Oneindia Malayalam News

ശ്രീനഗര്‍: പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ മുഴുവന്‍ നശിപ്പിക്കുമെന്ന് ഭീഷണിയുമായി കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കഴിഞ്ഞ ദിവസം പാക്കധീന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. പാകിസ്താനിലേക്ക് ഇന്ത്യന്‍ സൈന്യം കുതിച്ച് കയറും. എല്ലാ ഭീകരക്യാമ്പുകളെയും തകര്‍ക്കും. വേണ്ടി വന്നാല്‍ ഇനിയും ഉള്ളിലേക്ക് സൈന്യം എത്തുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.

1

നേരത്തെ കരസേനാ മേധാവി ബിപിന്‍ റാവത്തും ഇന്ത്യ ആക്രണം നടത്തിയതായി സ്ഥിരീകരിച്ചിരുന്നു. അതിര്‍ത്തി വഴി നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്നും, നാല് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തെന്നും റാവത്ത് വ്യക്തമാക്കി. അതേസമയം ഭീകരവാദത്തെ ഇല്ലാതാക്കാന്‍ പാകിസ്താന്‍ ശ്രമിച്ചില്ലെങ്കില്‍ ഇന്ത്യ അതിന് തയ്യാറാവും. കൂടുതല്‍ ഭീകരക്യാമ്പുകളെയും ഇന്ത്യ ലക്ഷ്യമിടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

പാകിസ്താന്റെ പ്രകോപനപരമായ വെടിവെപ്പിനെ തുടര്‍ന്നാണ് ഇന്ത്യ തിരിച്ചടിച്ചത്. പത്ത് പാക് സൈനികര്‍ വരെ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ രണ്ട് ഇന്ത്യ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. പാകധീന കശ്മീരില്‍ വലിയ തോതില്‍ ഭീകരവാദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്ന് റാവത്ത് വ്യക്തമാക്കി. 15 പേര്‍ ഒരു ക്യാമ്പില്‍ ഉണ്ടാവുമെന്നും കരസേനാ മേധാവി പറഞ്ഞു.

അതേസമയം ഇന്ത്യയുടെ വാദങ്ങള്‍ തെറ്റാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. നയതന്ത്ര പ്രതിനിധികള്‍ക്ക് ഇവിടെ വന്ന് പരിശോധന നടത്തി അത് ബോധ്യപ്പെടാമെന്നും ഫൈസല്‍ പറഞ്ഞു. ഇന്ത്യയുടെ ആക്രമണത്തില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി സൈനിക മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആരോപിച്ചു. ഇന്ത്യ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട് പാകിസ്താന്‍.

English summary
we will destroy all terror camps kashmir governor warns pak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X