കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധാര്‍ഷ്ട്യത്തിന്റെ അന്ത്യമാണിത്... ബിജെപിയെ വേരോടെ പിഴുതെറിയുമെന്ന് ശിവസേന!!

Google Oneindia Malayalam News

മുംബൈ: ബിജെപിയുമായി സഖ്യം ചേരാന്‍ ആര്‍ക്കും താല്‍പര്യമില്ലെന്ന് തുറന്നടിച്ച് ശിവസേന. തങ്ങളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് എംപിമാരെ പ്രതിപക്ഷ നിരയിലേക്ക് മാറ്റിയത്. അവര്‍ തന്നെ ശിവസേന എന്‍ഡിഎ വിട്ടതായി പ്രഖ്യാപിച്ചെന്നും സാമ്‌നയിലെ ലേഖനത്തില്‍ ശിവസേന ആരോപിച്ചു. ബിജെപി ഇന്ത്യയില്‍ അധിനിവേശം നടത്തിയ മുഹമ്മദ് ഖോറിയുമായിട്ടാണ് ഉപമിച്ചത്.

1

13ാം നൂറ്റാണ്ടില്‍ മറാത്താ സാമ്രാജ്യത്തിലെ പൃഥ്വിരാജ് ചൗഹാനുമായി ഖോറി നടത്തിയ യുദ്ധത്തില്‍ ചൗഹാന്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഖോറി അദ്ദേഹം വധിക്കുകയായിരുന്നു. ഖോറിയെ നിരവധി യുദ്ധങ്ങളില്‍ മുമ്പ് ചൗഹാന്‍ പരാജയപ്പെടുത്തിയിരുന്നു. അതിലൊക്കെ അദ്ദേഹത്തെ ജീവനോടെ വിട്ടയക്കാന്‍ ചൗഹാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഖോറി ആദ്യമായി യുദ്ധത്തില്‍ വിജയിച്ചപ്പോള്‍ ചൗഹാനെ അദ്ദേഹം കൊലപ്പെടുത്തുകയായിരുന്നു.

ഖോറിയെ പോലുള്ളവരെ നിരവധി തവണ ശിവസേന മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വിട്ടയച്ചിട്ടുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു. എന്നാല്‍ ഇപ്പോഴവര്‍ ശിവസേനയെ പിന്നില്‍ നിന്ന് കുത്താന്‍ ശ്രമിക്കുകയാണെന്ന് ശിവസേന പറയുന്നു. ബിജെപി ഉണ്ടായ സമയത്ത് ഒരു പാര്‍ട്ടി പോലും അവരെ പിന്തുണയ്ക്കാന്‍ തയ്യാറായിരുന്നില്ല. എന്‍ഡിഎ രൂപീകരിച്ചപ്പോള്‍ ഇപ്പോഴത്തെ ബിജെപി സര്‍ക്കാരിലെ സുപ്രധാന പദവികളില്‍ ഇരിക്കുന്നവര്‍ക്ക് യാതൊരു റോളും ഉണ്ടായിരുന്നില്ല. ചിലരൊന്നും ജനിച്ചിട്ട് പോലുമില്ലെന്നും ശിവസേന പറഞ്ഞു.

ഞങ്ങള്‍ തുടക്കം മുതല്‍ എന്‍ഡിഎയുടെ ഭാഗമായിരുന്നു. ബിജെപിയുമായി ഒരാള്‍ പോലും ചേരാന്‍ താല്‍പര്യം ഇല്ലാതിരുന്ന സമയത്താണ് ഞങ്ങള്‍ പറഞ്ഞത്. ദേശീയ ഹിന്ദുത്വം തുടങ്ങിയ വാക്കുകള്‍ അക്കാലത്ത് പലരും ഇഷ്ടപ്പെടാത്ത കാര്യമായിരുന്നു. ഇപ്പോഴത്തേത് ധാര്‍ഷ്ട്യത്തിന്റെ രാഷ്ട്രീയത്തിന്റെ അവസാനമാണ്. ഞങ്ങള്‍ ഇതാ ഉറപ്പ് നല്‍കുന്നു. നിങ്ങളെ വേരോടെ ഞങ്ങള്‍ പിഴുതെറിയും. കാരണം നിങ്ങള്‍ ഞങ്ങളെ വെല്ലുവിളിച്ചെന്നും ശിവസേന പറഞ്ഞു.

 യെഡിയൂരപ്പ കാലുപിടിച്ചിട്ടും വഴങ്ങാതെ വിമതര്‍... യുവമോര്‍ച്ച സെക്രട്ടറിയെ ബിജെപി പുറത്താക്കി യെഡിയൂരപ്പ കാലുപിടിച്ചിട്ടും വഴങ്ങാതെ വിമതര്‍... യുവമോര്‍ച്ച സെക്രട്ടറിയെ ബിജെപി പുറത്താക്കി

English summary
we will end you says shiv sena to bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X