തൊഴിലില്ലാത്ത ബജ്റംഗ്ദളുകാര്ക്ക് ജോലി കിട്ടും; പക്ഷേ ഡിഗ്രി വേണം, ട്രോളി കര്‍ണാടക കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നിര്‍ണായക പ്രഖ്യാപനം വന്നതിന് പിന്നാലെ ബിജെപിയെയും ബജ്റംഗ്ദളിനെയും പരിഹസിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ അഞ്ച് വാഗ്ദാനങ്ങളുടെ ഗുണം തൊഴിലില്ലാത്ത ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കും ലഭിക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. 200 യൂണിറ്റ് സൗജന്യ വൈദ്യുതി ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍, മുന്‍ മുഖ്യമന്ത്രി ബൊമ്മൈ എന്നിവര്‍ക്കും ഉപയോഗിക്കാം.
ശോഭാ കരന്തലജെയ്ക്ക് കര്‍ണാടക സര്‍ക്കാരിന് കീഴിലുള്ള ബസ്സുകളില്‍ സൗജന്യമായി യാത്ര ചെയ്യാമെന്നായിരുന്നു മറ്റൊരു പരിഹാസം. ഗൃഹലക്ഷ്മി പദ്ധതിയില്‍ സിടി രവിക്കും കുടുംബത്തിനും രണ്ടായിരം രൂപ ലഭിക്കുമെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.

അതേസമയം ബജ്റംഗ്ദളിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കായി സൗജന്യ യൂത്ത് ഫണ്ട് ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബിരുദമുള്ളവര്‍ക്ക് മാത്രമേ ഇതില്‍ നിന്ന് പണം ലഭിക്കൂവെന്നും കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഇത് ഞങ്ങളുടെ ഉറപ്പാണെന്നും കോണ്‍ഗ്രസ് കുറിച്ചു. നേരത്തെ തിരഞ്ഞെടുപ്പ് സമയത്ത് ബജ്റംഗ്ദളിനെ പ്രശ്നങ്ങളുണ്ടാക്കിയാല്‍ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിനൊപ്പം തന്നെ ബജ്റംഗ്ദളിനെയും നിരോധിക്കാന്‍ തീരുമാനമെടുക്കുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. അതേസമയം കര്‍ണാടക കോണ്‍ഗ്രസ് അവരുടെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം സിദ്ധരാമയ്യ അഞ്ച് വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ബിജെപിയില്‍ നിന്ന് പ്രതിഷേധവും ഉണ്ടായിട്ടുണ്ട്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായിട്ടില്ലെന്ന് ബിജെപി ചൂണ്ടിക്കാണിച്ചു. എന്തുകൊണ്ടാണ് ഇവ വേഗത്തില്‍ നടപ്പാക്കാതിരിക്കുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്.
ബിജെപി മാത്രമല്ല ജെഡിഎസ്സും കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ജനങ്ങള്‍ക്ക് നല്കിയ വാക്ക് പാലിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമെന്ന മുന്നറിയിപ്പും ഇവര്‍ നല്കി. അഞ്ച് വാഗ്ദാനങ്ങള്‍ ഈ മാസം ഒന്ന് മുതല്‍ ഓരോന്നായി നടപ്പാക്കി തുടങ്ങിയെന്നും സിദ്ധരാമയ്യ അറിയിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കിയാല്‍ അത് സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ഉറപ്പാണ്. കര്‍ണാടകയ്ക്ക് മികച്ച സംസ്ഥാന ജിഡിപിയുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മേല്‍ കര്‍ണാടകയ്ക്ക് മുന്‍തൂക്കം നല്‍കുന്നതും ഈ ഘടകമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ കര്‍ണാടകയ്ക്ക് അധിക ബാധ്യത സമ്മാനിക്കുന്നതാണ്.
നിലവില്‍ അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി കര്‍ണാടകയിലുണ്ട്. അതേസമയം സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാവുമെങ്കിലും, പാവപ്പെട്ടവര്‍ക്ക് ഈ പദ്ധതികള്‍ കൊണ്ട് ഗുണമുണ്ടാവുമെന്ന് മന്ത്രി എച്ച്കെ പാട്ടീല്‍ പറഞ്ഞു.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി












Click it and Unblock the Notifications