ഗാന്ധിജിയെ ഞങ്ങള്‍ കൊന്നു, കെജ്രിവാളിനേയും കൊല്ലും: ഹിന്ദുമഹാസഭ നേതാവിന്റെ വാക്കുകള്‍
ദില്ലി: 'ദേശ ദ്രോഹിയായ ഗാന്ധിജിയെ വധിച്ചത് ഞങ്ങളാണ്. നാഥുറാം വിനായ് ഗോഡ്‌സേ ഞങ്ങളുടെ ആളായിരുന്നു. രാജ്യ ദ്രോഹിയായ കെജ്രിവാളിനേയും വെടിവച്ച് കൊല്ലും'... പറയുന്നത് ആരെന്ന് അറിയാമോ? ദില്ലി തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാര്‍ത്ഥിയാണ്.
താന്‍ ഒരു സന്യാസിയാണെന്നാണ് സ്വാമി ഓംജി പറയുന്നത്. ഹിന്ദുമഹാസഭയുടെ സ്ഥാനാര്‍ത്ഥിയായി അരവിന്ദ് കെജ്രിവാളിനെതിരെയാണ് മത്സരിച്ചത്. എന്നാല്‍ താന്‍ മത്സരിക്കുന്നത് ബിജെപിയുടെ വിജയത്തിന് വേണ്ടിയാണെന്നാണ് ഇദ്ദേഹം പറയുന്നത്.

നരേന്ദ്ര മോദിയുടെ അനുയായിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളാണ് ഇയാള്‍. മോദിക്ക് വേണ്ടിയാണ് കഴിഞ്ഞ 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്നത് എന്ന് പറയുന്നു. ആശാറാം ബാപ്പുവിന്റേയും അടുത്ത ആളാണ് ഈ സ്ഥാനാര്‍ത്ഥി.
റിയല്‍ ന്യൂസ് ഓഫ് ഇന്ത്യ എന്ന് ചാനലിന്റെ റിപ്പോര്‍ട്ടറോട് പറഞ്ഞ കാര്യങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. ദില്ലി തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം കഴിഞ്ഞതിന് ശേഷമായിരുന്നു ഇത്. ഫെബ്രുവരി 6 നാണ് ഇതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ എത്തുന്നത്.
ഹിന്ദു മഹാസാഭ സ്ഥാനാര്‍ത്ഥിയെങ്കിലും ബിജെപിയുടെ തൊപ്പിയും വച്ചാണ് ഓംജിയുടെ നില്‍പ്. കോണ്‍ഗ്രസിന്റേയും ആം ആദ്മിയുടേയും വോട്ട് ചോര്‍ത്താനാണ് താന്‍ സ്ഥാനാര്‍ത്ഥിയാകുന്നതെന്നാണ് വിശദീകരണം. നുപുര്‍ ശര്‍മയെ ജയിപ്പിക്കാനും കിരണ്‍ ബേദിയെ മുഖ്യമന്ത്രിയാക്കാനും മോദിജിയുടെ അഭിമാനം സംരക്ഷിക്കാനും ആണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഈ സ്വാമി ഓംജി പറയുന്നുണ്ട്.
സംഭവം ഇപ്പോള്‍ തന്നെ ദേശീയ തലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാല്‍ ബിജെപി നേതാക്കളാരും തന്നെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. നരേന്ദ്ര മോദി തന്നോട് സഹായം അഭ്യര്‍ത്ഥിച്ച് ഫോണ്‍ ചെയ്തതായും ഇദ്ദേഹം അവകാശപ്പെടുന്നുണ്ട്.
രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയെ ദേശദ്രോഹിയെന്ന് വിളിക്കുക, അദ്ദേഹത്തെ വധിച്ചത് തങ്ങളുടെ പാര്‍ട്ടിയാണെന്ന് പറയുക... തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും ഒന്നും ഇത് കാണുന്നില്ലേ ആവോ...












Click it and Unblock the Notifications