ബക്രീദിനു മുന്‍പ് 25 പേരെ വധിക്കുമെന്ന് പാക് ഭീകര സംഘടന ജയ്‌ഷേ മുഹമ്മദ് !!
ശ്രീനഗര്‍ : ഇന്ത്യാ ഗവണ്‍മെന്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന 25 കശ്മീരികളെ ബക്രീദിനു മുന്‍പ് വധിക്കുമെന്ന് പാക് ഭീകരസംഘടനയായ ജയ്‌ഷേ മുഹമ്മദ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇതില്‍ അഞ്ചു പേര്‍ പിഡിപി അംഗങ്ങളാണ്. ബക്രീദ് വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും അതിനുള്ളില്‍ ഇന്ത്യയ്ക്കനുകൂല പ്രവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍ വധിക്കുമെന്നാണ് വീഡിയോയില്‍ പറയുന്നത്. കശ്മീര്‍ വിഘടനവാദികളായ ജയ്‌ഷേ മുഹമ്മദിനെ 2012 ല്‍ പാകിസ്ഥാന്‍ നിരോധിച്ചിരുന്നു.

തുടര്‍ന്ന് കശ്മീരില്‍ ഭീകരപ്രവര്‍ത്തനം നടത്തിവരുകയാണ് സംഘടന. താലിബാനുമായും മറ്റിതര സംഘടനകളുമായെല്ലാം ജയ്‌ഷേ മുഹമ്മദിനു ബന്ധമുണ്ട്.












Click it and Unblock the Notifications