കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യത്തെ വിട്ടുനല്‍കാം... തീവ്രവാദികളെ ഇല്ലാതാക്കണം, പാകിസ്താന് ഓഫറുമായി രാജ്‌നാഥ് സിംഗ്

Google Oneindia Malayalam News

കര്‍നാല്‍: തീവ്രവാദ വിഷയത്തില്‍ പാകിസ്താന് ഓഫറുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരവാദത്തെ തുടച്ച് നീക്കാന്‍ പാകിസ്താന്‍ കഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഇന്ത്യ സഹായം നല്‍കാന്‍ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. പാകിസ്താനിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കാന്‍ തയ്യാറാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പക്ഷേ തീവ്രവാദത്തെ ഇല്ലാതാക്കാന്‍ ആത്മാര്‍ത്ഥതയുണ്ടെന്ന് പാകിസ്താന്‍ തെളിയിക്കണമെന്നും പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടു.

1

ഇപ്പോഴത്തെ സാഹചര്യത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സ്വന്തം മണ്ണിലെ തീവ്രവാദികളെ ഇല്ലാതാക്കാന്‍ ഒന്നും ചെയ്യുന്നില്ല. ഹരിയാനയിലെ കര്‍നാലില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാജ്‌നാഥ് പാകിസ്താന് മുന്നില്‍ ഓഫര്‍ വെച്ചത്. അതേസമയം താന്‍ ഇമ്രാന്‍ ഖാന്റെ പ്രസംഗം കേട്ടെന്നും, അതില്‍ കശ്മീരിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. കശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍ ഇനിയും ഉന്നയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

കശ്മീരിനെ മറന്നേക്കൂ. അതിനെ കുറിച്ച് ചിന്തിക്കുക പോലും വേണ്ട. അത് എവിടെ വേണമെങ്കിലും നിങ്ങള്‍ ഉന്നയിക്കൂ. ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ആരും ഇന്ത്യക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ പോകുന്നില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയെ രണ്ടായി വിഭജിച്ചത് നിങ്ങളാണ്. എന്നാല്‍ 1971ല്‍ നിങ്ങളുടെ രാജ്യം രണ്ടായി പിളര്‍ന്നു. സാഹചര്യം വന്നാല്‍ പാകിസ്താന്‍ പല കഷ്ണങ്ങളായി ഇനി വിഭജിക്കപ്പെടുമെന്ന് രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കി.

അതേസമയം പാകിസ്താന്‍ ഏതെങ്കിലും തരത്തിലുള്ള സാഹസത്തിന് മുതിര്‍ന്നാല്‍ ശക്തമായ തിരിച്ചടി സൈന്യത്തില്‍ നിന്ന് ഉണ്ടാവുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഏഷ്യന്‍ പാര്‍ലെന്ററി അസംബ്ലിയില്‍ ശശി തരൂരും കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെ വിമര്‍ശിച്ചിട്ടുണ്ട്. പാകിസ്താന്‍ കശ്മീര്‍ വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും, ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്ന് അവര്‍ ഓര്‍ക്കണമെന്നും തരൂര്‍ പറഞ്ഞു.

 കടലിലെ പ്രതികാരമല്ലെന്ന് സൗദി... ഇറാനിയന്‍ കപ്പലിനെ രക്ഷിക്കുമായിരുന്നു, വിശദീകരണം ഇങ്ങനെ കടലിലെ പ്രതികാരമല്ലെന്ന് സൗദി... ഇറാനിയന്‍ കപ്പലിനെ രക്ഷിക്കുമായിരുന്നു, വിശദീകരണം ഇങ്ങനെ

English summary
we will send our army rajnath offer to pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X