എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ്; ആരോഗ്യരംഗത്ത് വന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ബിജെപി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി ഇറക്കിയ പ്രകടന പത്രികയില്‍ ആരോഗ്യ രംഗത്ത് വന്‍ മാറ്റങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഓരോ ജില്ലയിലും മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. 2024ഓടെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജോ അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോളജോ സ്ഥാപിക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുകയെന്നും പ്രകടന പത്രിക പറയുന്നു.

കര്‍ഷകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് രാജ്നാഥ് സിങ് അറിയിച്ചു. ഹൃസ്വകാല വായ്പയ്ക്ക് പലിശ ഒഴിവാക്കും. ഒരു ലക്ഷം രൂപ വരെയുള്ള വായ്പയ്ക്കാണ് പലിശ ഒഴിവാക്കുക. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തിരിച്ചടയ്ക്കാന്‍ സമയം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
പൗരത്വ ബില്ല് പാസാക്കും, ഏകസിവില്‍ കോഡ് നടപ്പാക്കും, രാമക്ഷേത്രം നിര്‍മിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ ഇത്തവണയും പ്രകടന പത്രികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കശ്മീരില്‍ തദ്ദേശീയര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന ഭരണഘടനയിലെ 35 എ വകുപ്പ് റദ്ദാക്കുമെന്നും പ്രകടന പത്രികയിലുണ്ട്.
2030 ആകുമ്പോഴേക്കും ഇന്ത്യയെ ലോകത്തെ മൂന്നാമത് സാമ്പത്തിക ശക്തിയാക്കി മാറ്റും. 2025 ആകുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ 5 ലക്ഷം കോടി ഡോളര്‍ ശേഷിയുള്ളതാക്കും. 2032 ആകുമ്പോഴേക്കും 10 ലക്ഷം കോടി ഡോളര്‍ ശേഷിയുള്ളതാക്കും.
പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കും. വനിതകളുടെ ഉന്നമനത്തിന് വേണ്ടി ഒട്ടേറെ പദ്ധതികളും പ്രകടന പത്രികയില്‍ ഊന്നിപ്പറയുന്നു. ദേശീയതയ്ക്ക് ഊന്നല്‍ നല്‍കിയാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
വേനൽകാലമാണ് മറക്കരുതേ..; ചർമ്മത്തിന് പ്രത്യേക ശ്രദ്ധയും കരുതലും വേണം, ഈ ഫേസ് പാക്കുകൾ പരീക്ഷിക്കൂ! -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില










Click it and Unblock the Notifications