കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ്; ആരോഗ്യരംഗത്ത് വന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ബിജെപി

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി ഇറക്കിയ പ്രകടന പത്രികയില്‍ ആരോഗ്യ രംഗത്ത് വന്‍ മാറ്റങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഓരോ ജില്ലയിലും മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. 2024ഓടെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജോ അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോളജോ സ്ഥാപിക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുകയെന്നും പ്രകടന പത്രിക പറയുന്നു.

Nare

കര്‍ഷകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് രാജ്‌നാഥ് സിങ് അറിയിച്ചു. ഹൃസ്വകാല വായ്പയ്ക്ക് പലിശ ഒഴിവാക്കും. ഒരു ലക്ഷം രൂപ വരെയുള്ള വായ്പയ്ക്കാണ് പലിശ ഒഴിവാക്കുക. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തിരിച്ചടയ്ക്കാന്‍ സമയം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

പൗരത്വ ബില്ല് പാസാക്കും, ഏകസിവില്‍ കോഡ് നടപ്പാക്കും, രാമക്ഷേത്രം നിര്‍മിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ ഇത്തവണയും പ്രകടന പത്രികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കശ്മീരില്‍ തദ്ദേശീയര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 35 എ വകുപ്പ് റദ്ദാക്കുമെന്നും പ്രകടന പത്രികയിലുണ്ട്.

രാഹുല്‍ ഗാന്ധിയുടെ വമ്പന്‍ പ്രഖ്യാപനം വീണ്ടും!! മുഴുവന്‍ പലിശയും എഴുതിത്തള്ളും; 72000ത്തിന് പുറമെ...രാഹുല്‍ ഗാന്ധിയുടെ വമ്പന്‍ പ്രഖ്യാപനം വീണ്ടും!! മുഴുവന്‍ പലിശയും എഴുതിത്തള്ളും; 72000ത്തിന് പുറമെ...

2030 ആകുമ്പോഴേക്കും ഇന്ത്യയെ ലോകത്തെ മൂന്നാമത് സാമ്പത്തിക ശക്തിയാക്കി മാറ്റും. 2025 ആകുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ 5 ലക്ഷം കോടി ഡോളര്‍ ശേഷിയുള്ളതാക്കും. 2032 ആകുമ്പോഴേക്കും 10 ലക്ഷം കോടി ഡോളര്‍ ശേഷിയുള്ളതാക്കും.

പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കും. വനിതകളുടെ ഉന്നമനത്തിന് വേണ്ടി ഒട്ടേറെ പദ്ധതികളും പ്രകടന പത്രികയില്‍ ഊന്നിപ്പറയുന്നു. ദേശീയതയ്ക്ക് ഊന്നല്‍ നല്‍കിയാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

English summary
We will set up one medical college in every district by 2024: BJP election manifesto
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X