കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിന്നമ്മയ്ക്ക് ജയിലില്‍ സൗകര്യങ്ങള്‍ പോരത്രേ!!കട്ടിലും മെത്തയും ടേബിള്‍ ഫാനും വേണം!!

കട്ടിലും മെത്തയും വേണം, അറ്റാച്ച്ഡ് ബാത്ത് റൂം വേണം, ടേബിള്‍ ഫാന്‍ വേണം എന്നിവയാണ് ശശികലയുടെ പുതിയ ആവശ്യങ്ങള്‍.

  • By Gowthamy
Google Oneindia Malayalam News

ബംഗളൂരു: ജയില്‍ അധികാരികള്‍ക്ക് ചിന്നമ്മ തലവേദനയാകുന്നു. കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ചിന്നമ്മ. കട്ടിലും മെത്തയും വേണം, അറ്റാച്ച്ഡ് ബാത്ത് റൂം വേണം, ടേബിള്‍ ഫാന്‍ വേണം എന്നിവയാണ് ശശികലയുടെ പുതിയ ആവശ്യങ്ങള്‍. നേരത്തെയും കൂടുതല്‍ സൗകര്യങ്ങള്‍ ശശികല ആവശ്യപ്പെട്ടിരുന്നു.

ശശികലയെ തമിഴ്‌നാട് ജയിലിലേക്ക് മാറ്റിയേക്കും!! ദിനകരനെ കണ്ടത് ഇതിനോ, കാരണം ?ശശികലയെ തമിഴ്‌നാട് ജയിലിലേക്ക് മാറ്റിയേക്കും!! ദിനകരനെ കണ്ടത് ഇതിനോ, കാരണം ?

ആരോഗ്യ അവസ്ഥ മോശമായതിനാലാണ് ശശികല ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് എഐഎഡിഎംകെ കര്‍ണാടക യൂണിറ്റ് സെക്രട്ടറി വി പുകഴേന്തി പറഞ്ഞു. അനധികൃത്ത സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ടാണ് ശശികല ജയിലില്‍ ആയത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്.

 നിലവില്‍ സാധാരണക്കാര്‍ക്കൊപ്പം

നിലവില്‍ സാധാരണക്കാര്‍ക്കൊപ്പം

പരപ്പന അഗ്രഹാര ജയിലിലാണ് ശശികല ഇപ്പോള്‍. ഇവിടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാണ് ശശികലയുടെ ആവശ്യം. നിലവില്‍ മറ്റ് കുറ്റവാളികള്‍ക്ക് ലഭിച്ചിരിക്കുന്ന അതേ പരിഗണന തന്നെയാണ് ചിന്നമ്മയ്ക്കും ലഭിച്ചിരിക്കുന്നത്. ചിന്നമ്മയെ കൂടാതെ ഇളവരശി, സുധാകരന്‍ എന്നിവരും കേസില്‍ ജയിലിലാണ്.

 അറ്റാച്ച്ഡ് ബാത്ത്‌റൂം വേണം

അറ്റാച്ച്ഡ് ബാത്ത്‌റൂം വേണം

കട്ടിലും മെത്തയും വേണം, ടേബിള്‍ ഫാന്‍ വേണം, അറ്റാച്ച്ഡ് ബാത്ത് റൂം വേണം എന്നിവയാണ് ശശികലയുടെ പുതിയ ആവശ്യങ്ങള്‍. നേരത്തെ വീട്ടില്‍ നിന്നുളള ഭക്ഷണവും മിനറല്‍ വാട്ടറും വേണമെന്ന് ശശികല ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ശശികലയുടെ ഈ ആവശ്യം ജയില്‍ അധികൃതര്‍ തള്ളുകയായിരുന്നു.

 ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍

ചിന്നമ്മക്ക് നിലവില്‍ പ്രശ്‌നങ്ങളിലെന്നും എന്നാല്‍ അവരുടെ ആരോഗ്യം മോശമാണെന്നും പാര്‍ട്ടി അംഗങ്ങള്‍ പറയുന്നു. അതിനാല്‍ ഇത് പരിഗണിച്ച് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് പാര്‍ട്ടി അംഗങ്ങള്‍ പറയുന്നത്. ചിന്നമ്മയുടെ രക്ത സമ്മര്‍ദവും ഷുഗറുമൊക്കെ ശരിയായ അളവിലാണെന്നും പാര്‍ട്ടി വ്യക്തമാക്കി.

 ജയിലില്‍ കിടന്ന് ഭരിക്കും

ജയിലില്‍ കിടന്ന് ഭരിക്കും

അതേസമയം തമിഴ്‌നാട്ടിലേക്ക് ജയില്‍ മാറ്റം ആവശ്യപ്പെട്ടിട്ടുമുണ്ട്. ജയിലില്‍ കിടന്ന് ഭരണം നടത്താനാണ് ചിന്നമ്മയുടെ തന്ത്രം. പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും സഹോദരി പുത്രനുമായ ദിനകരന്‍ ശശികലയെ ജയിലില്‍ സന്ദര്‍ശിച്ചത് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് സൂചനകള്‍. തമിഴ്‌നാട്ടിലേക്ക് മാറണമെന്ന് ശശികല ഇവരെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഇവര്‍ കത്ത് നല്‍കിയെന്നുമാണ് വിവരങ്ങള്‍.

 മാനുഷിക പരിഗണന

മാനുഷിക പരിഗണന

ഒരു ജയിലില്‍ നിന്ന് മറ്റൊരു ജയിലിലേക്കുള്ള മാറ്റം സാധ്യമാണെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ഇതിന് നിയമപരമായ അധികാരമുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. മാനുഷിക പരിഗണന വച്ചും പ്രതിയുടെ ആരോഗ്യ അവസ്ഥ പരിഗണിച്ചും ജയില്‍ സൂപ്രണ്ടിന് അപേക്ഷ പരിഗണിക്കാമെന്നാണ് ചട്ടമെന്നും ജയില്‍ അധികൃതര്‍.

 10 കോടി പിഴ

10 കോടി പിഴ

നാല് വര്‍ഷം തടവും 10 കോടി രൂപ പിഴയുമാണ് ശശികലയ്ക്ക് വിധിച്ചിരിക്കുന്നത്. 2014ല്‍ കീഴ്‌ക്കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതിനു പിന്നാലെ ജയലളിത, തോഴി ശശികല, മറ്റ് പ്രതികളായ ഇളവരശി, സുധാകരന്‍ എ ന്നിവര്‍ക്ക് 24 ദിവസം ജയിലില്‍ കഴിയോണ്ടി വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇവരുടെ ശിക്ഷ റദ്ദാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വീണ്ടും ശിക്ഷ വിധിച്ചിരിക്കുന്നത്.

English summary
However, the 61-year-old hopes to get better facilities in view of her age and poor health, according to a party leader.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X