കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശിലെ മദ്രസയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി; 6 പേര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

ബിജ്‌നോര്‍: ഉത്തര്‍പ്രദേശിലെ മദ്രസയില്‍ നടത്തിയ പൊലീസ് റെയ്ഡിനിടെ ആയുധങ്ങള്‍ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജ്‌നോര്‍ ജില്ലയിലെ മദ്രസയില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഷെര്‍കോട്ട് പ്രദേശത്തെ കാന്ധ്ല റോഡിലുള്ള ദാറുല്‍ ഖുറാന്‍ ഹമീദിയ മദ്രസയില്‍ ആയുധങ്ങള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃപ ശങ്കര്‍ കനൗജിയയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

'യൂത്ത് ലീഗിന് ഈ കേസിൽ തോൽവിയും ജയവുമില്ല'; കെടി ജലീലിനെതിരായ കേസ് പിന്‍വലിച്ച് ഫിറോസ്'യൂത്ത് ലീഗിന് ഈ കേസിൽ തോൽവിയും ജയവുമില്ല'; കെടി ജലീലിനെതിരായ കേസ് പിന്‍വലിച്ച് ഫിറോസ്

രാജ്യത്ത് നിര്‍മ്മിച്ച മൂന്ന് പിസ്റ്റളുകള്‍, 32 ബോര് പിസ്റ്റള്‍, വലിയ തോതിലുള്ള വെടിയുണ്ടകള്‍ എന്നിവ മദ്രസയില്‍ നിന്ന് കണ്ടെടുത്തു. ആയുധങ്ങളും വെടിക്കോപ്പുകളും മെഡിസിന്‍ ബോക്‌സുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ ബീഹാറിലാണെന്നും മദ്രസയിലെ അധ്യാപകനാണെന്നും അവകാശപ്പെടുന്നു.
മദ്രസയില്‍ 25 ഓളം വിദ്യാര്‍ത്ഥികളുണ്ട്, അതില്‍ 14 പേര്‍ ബീഹാറിലാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

arrested1-15

ഐസിസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് രാജ്യത്ത് എന്‍ഐഎ റെയ്ഡ് തുടരുന്നതിനിടെയാണ് ഉത്തര്‍പ്രദേശിലെ മദ്രസയില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തുന്നത്. മദ്രസകള്‍ കേന്ദ്രീകരിച്ച് ഐസിസ് ട്രെയിനിംഗ് നല്‍കുന്നുവെന്ന് എന്‍ഐഎയ്ക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ സംഭവം വളരെയധികം പ്ര്ാധാന്യമര്‍ഹിക്കുന്നുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയും ബംഗാളും കേന്ദ്രീകരിച്ചാണ് നിലവില്‍ എന്‍ഐഎയുടെ അന്വേഷണം പ്രധാനമായും പുരോഗമിക്കുന്നത്. ഒരു മാസം മുന്‍പ് ഐസിസ് ബന്ധം സംശയിച്ച് തമിഴ്‌നാട്ടിലെ പത്തിടങ്ങളില്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു.

സേലം, ചിദംബരം, രാമനാഥപുരം ജില്ലകളിലായിരുന്നു എന്‍ഐ തെരച്ചില്‍ നടത്തിയത്. ഇവിടെ നിന്നും രഹസ്യ രേഖകള്‍, ആയുധങ്ങള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. മെയ് രണ്ടിന് തമിഴ്‌നാട്ടിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഓഫീസുകളിലും എന്‍ഐഎ പരിശോധന നടത്തിയിരുന്നു.

കഴിഞ്ഞ ജനുവരി എട്ടിനാണ് തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളില്‍ നിന്ന് എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. എട്ട് വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ സംഘം കേസെടുത്തത്. ഐഎസിന് പിന്തുണ നല്‍കിക്കൊണ്ട് ഇന്ത്യക്കെതിരെ ഗൂഡാലോചന നടത്തുകയും ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന ഭീകരരെ രക്ഷപ്പെടുത്താന്‍ നീക്കം നടത്തുകയും ചെയ്തുവെന്നാണ് ഇവര്‍ക്ക് എതിരായ ആരോപണം.

English summary
Weapons discoveres from an institution in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X