Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്‌കാരം നോക്കി പുലിത്തോല് ഉടുക്കാന്‍ പറ്റുമോ?

പനാജി: ഗോവയുടെ പ്രധാനപ്പെട്ട വരുമാനം ടൂറിസത്തില്‍ നിന്നാണ്. അതിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നതാകുമോ ഇപ്പോള്‍ കത്തിനില്‍ക്കുന്ന തുണി വിവാദം. ഗോവയിലെ സ്ത്രീകള്‍ കുട്ടിയുടുപ്പിട്ടും പബ്ബില്‍ പോയും നടക്കരുതെന്ന് പറഞ്ഞ പി ഡബ്ല്യു ഡി മന്ത്രി സുദിന്‍ ദവാലികറുടെ വാക്കുകളാണ് ഗോവയെ തിരിഞ്ഞുകൊത്തുന്നത്. കുട്ടിയുടുപ്പും ബീച്ചും പബ്ബും മദ്യവുമില്ലെങ്കില്‍ പിന്നെന്ത് ഗോവ ടൂറിസം. ടൂറിസമില്ലെങ്കില്‍ പിന്നെന്ത് ഗോവ.

പാശ്ചാത്യ സംസ്‌കാരത്തെ ചെറുക്കാനാണെങ്കില്‍ മൃഗങ്ങളുടെ തോല്‍ ധരിച്ച് നടന്നാല്‍ മതി എന്നാണ് ഗോവയിലെ ബി ജെ പി മന്ത്രിയെ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ വെന്‍ഡല്‍ റോഡ്രിക്‌സ് കളിയാക്കുന്നത്. കഴിഞ്ഞില്ല, മുളക് വര്‍ജ്ജിക്കാനും ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയവ തിന്നുന്നത് നിര്‍ത്താനും മന്ത്രിയെ ഇദ്ദേഹം ഉപദേശിക്കുന്നു.

goa

പബ്ബുകളും കുട്ടിയുടുപ്പും ഗോവയുടെ സംസ്‌കാരമല്ല എന്നായിരുന്നു മന്ത്രി പറഞ്ഞത്. കേന്ദ്രമന്ത്രിയായ ഡോ. ഹര്‍ഷവര്‍ദ്ധന്‍ ഗര്‍ഭനിരോധന ഉറയും ലൈംഗിക വിദ്യാഭ്യാസവും ഇവിടത്തെ സംസ്‌കാരമല്ല എന്ന് പറഞ്ഞപ്പോഴും സമാനമായ പ്രതികരണങ്ങള്‍ ഉണ്ടായിരുന്നു. സമ്മര്‍ദ്ദം സഹിക്കാനാവാതെ മന്ത്രിക്ക് വാക്ക് മാറ്റേണ്ടി വന്നു.

സുദിന്‍ ദവാലികറുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും സുദിന്‍ ദവാലികറുടെ പ്രസാതവനയ്‌ക്കെതിരെ പ്രതിഷേധം ഉയരുകയാണ്. ഇതിന് പുറമേയാണ് തുറന്ന കത്തിലൂടെ ഫാഷന്‍ ഡിസൈനര്‍ വെന്‍ഡല്‍ റോഡ്രിക്‌സ് മന്ത്രിക്ക് കണക്കിന് കൊടുത്തത്.

ഷര്‍ട്ട് യൂറോപ്യനാണ്. പാന്റും പൈജാമയും ചൈനീസാണ്, ടീ ഷര്‍ട്ടും അടിവസ്ത്രങ്ങളും യൂറോപ്പില്‍ നിന്നും, മുഗളന്മാരുടെ കുര്‍ത്ത - ഇങ്ങനെ നോക്കിക്കഴിഞ്ഞാല്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് കഷ്ടമാകും, മന്ത്രിക്ക് ഓഫീസില്‍ പോകാന്‍ പോലും എളുപ്പമാകില്ല. സംസ്‌കാരം പറഞ്ഞ് പെണ്ണുങ്ങളെ ഡ്രസ് കോഡ് പഠിപ്പിക്കുന്നവര്‍ സാരിയും പെറ്റിക്കോട്ടും ബ്രായും ഇന്ത്യന്‍ വസ്ത്രങ്ങളല്ല എന്ന് കൂടി ഓര്‍മിച്ചാല്‍ നന്ന്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+