ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട റിമാൽ ചുഴലിക്കാറ്റ് അതിതീവ്രമായി; 120 കിലോ മീറ്റർ വേഗത
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റിമാൽ ചുഴലിക്കാറ്റ് അതി തീവ്രമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രാത്രിയിൽ ബംഗ്ലാദേശ് - ബംഗാൾ തീരത്ത് സാഗർ ദ്വീപിന് സമീപം ചുഴലിക്കാറ്റ് കര തൊടും. പശ്ചിമ ബംഗാളിലെയും വടക്കൻ ഒഡീഷയിലെയും തീരദേശ ജില്ലകളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനും ബംഗ്ലാദേശിലെ ഖെപ്പുപാറയ്ക്ക് ഇടയിൽ ചുഴലിക്കാറ്റ് കര തൊടാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. മൺസൂൺ സീസണിന് മുൻപ് ഉള്ള ബംഗാൾ ഉൾക്കടലിലെ ആദ്യ ചുഴലിക്കാറ്റാണിത്. ഇത് കൂടുതൽ ശക്തി പ്രാപിച്ച് സാഗർ ദ്വീപിനും ഖെപ്പുപാറയ്ക്കും ഇടയിൽ 110 മുതൽ 120 കിലോ മീറ്റർ വരെ വേഗതയിലും അർദ്ധ രാത്രിയോടെ മണിക്കൂറിൽ 135 കിലോ മീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് ഉണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ചുഴലിക്കാറ്റ് കര തൊടുന്ന സമയത്ത് കടലേറ്റത്തിന് സാധ്യതയുണ്ട്. 1. 5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ പശ്ചിമ ബംഗാളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയേക്കാം.
ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. തെക്ക്, വടക്ക് 24 പർഗനാസ് ജില്ലകളിൽ വലിയ നാശ നഷ്ടത്തിന് സാധ്യത ഉണ്ട്. വെള്ളപ്പൊക്കത്തിനും വൈദ്യുതി, ആശയ വിനിമയ ലൈനുകൾ, റോഡുകൾ, വിളകൾ എന്നിവയുടെ നാശ നഷ്ടത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദ്ദേശത്തിൽ പറയുന്നു. ദുരിത ബാധിത പ്രദേശങ്ങളിൽ കഴിയുന്നവർ വീടുകളിൽ തന്നെ കഴിയണം. ആവശ്യമെങ്കിൽ അധികൃതരുടെ നിർദ്ദേശം അനുസരിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്നും കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചു.
അതേ സമയം കേരളത്തിൽ അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം ജില്ലകളിലാണ് അലേർട്ട്. ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ബുധൻ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴകോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications