മുംബൈയിൽ കനത്ത മഴ തുടരും; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
ദില്ലി: അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തെ കൂടാതെ ആന്ധ്രയിലെ തീരപ്രദേശ മേഖലകൾ, തെലങ്കാന, തെക്കൻ കർണാടക, വിഭർഭ, ഉത്തരാഖണ്ഡ് എന്നീ പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരുവിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ അന്തരീക്ഷ ഈർപ്പം 70 ശതമാനം വരെയാണ്.
ദില്ലിയിലും ഞായറാഴ്ച ഇടിയോട് കൂടിയ മഴയുണ്ടാകും. ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ കാലവർഷം വ്യാഴാഴ്ചയോടുകൂടി ദില്ലിയിൽ എത്തിയിരുന്നു. കിഴക്കൻ രാജസ്ഥാൻ, പടിഞ്ഞാറൻ രാജസ്ഥാനിലെ ചില ഭാഗങ്ങൾ, ഹരിയാന, ചണ്ഡീഗഢ്, ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലും തെക്കുപടിഞ്ഞാറൻ കാലവർഷം എത്തി.

ഹൈദരാബാദിൽ ആകാശം മേഘാവൃതമായിരിക്കും. ചെറിയ ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്.കൂടിയ താപനില 54 ഡിഗ്രി സെൽഷ്യസാണ്. മഹാരാഷ്ട്രയിൽ ശക്തമായ മഴ തുടരുകയാണ്. അടുത്ത 48 മണിക്കൂറ്കൂടി മഴ തുടരാനാണ് സാധ്യത. കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസാണ്. അന്തരീക്ഷ ഈർപ്പം 83 ശതമാനം വരെ ഉയർന്നു.
ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ 96 ശതമനത്തിനും 104 ശതമാനത്തിനും ഇടയില്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ ഇത്തവണ നേരത്തെ മഴയെത്തിയിരുന്നു. ജൂണ്‍ ആദ്യവാരം തുടങ്ങേണ്ട മഴ മെയ് 29ന് തന്നെ ആരംഭിച്ചു.












Click it and Unblock the Notifications