കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലിതുള്ളി കാലവർഷം; കേരളം അടക്കം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കാലവർഷം കലിതുള്ളി | Oneindia Malayalam

ദില്ലി; കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളം, ജമ്മു കശ്മീർ, തമിഴ്നാട്, അസം, എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ഒഡീഷ, അസം, മേഘാലയ, ഗുജറാത്ത്, മഹാരാഷ്ട്ര കർണാടക,കേരളം എന്നിവിടങ്ങളിൽ വ്യഴാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

weather

ജമ്മു കശ്മീർ ,ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ജാർഖണ്ഡ്, അരുണാചൽ പ്രദേശ്,നാഗാലാന്റ്, മണിപ്പൂർ, മിസോറാം,ത്രിപുര ,ഗോവ എന്നിവിടങ്ങളിലും തമിഴ്നാടിന്റെ തീര പ്രദേശങ്ങളിലും ബുധനാഴ്ച അതിശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം അസ്സമിൽ വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങൾ തുടരുകയാണ്. 38 ഗ്രാമങ്ങൾ വെള്ളക്കെട്ടായി മാറി. വ്യാപകമായ കൃഷ് നാശവുമുണ്ട്. നിരവധി പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. വെള്ളപ്പൊക്കത്തിൽ ഇതുവരെ 32 പേരാണ് മരിച്ചത്. അസ്സമിലെ വിവിധയിടങ്ങളിൽ വ്യാപകമായ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.

സാധാരണയിൽ നിന്ന് വ്യത്യസ്തമായി 17 ദിവസം മുൻപെ ഇത്തവണ രാജ്യത്ത് കാലവർഷം എത്തിയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. സാധാരണഗതിയിൽ ജൂൺ ഒന്നിനെത്തേണ്ട കാലവർഷം ഇക്കുറി മെയ് 29നെ എത്തിയിരുന്നു.

English summary
Weather forecast for July 3: chance for heavy rain in country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X