Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ മഴയ്ക്ക് ശമനം; ദില്ലിയിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ബെംഗളൂരു: കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം കർണാടകയുടെ തീരപ്രദേശങ്ങൾ, കൊങ്കൺ,ഗോവ,ഗുജറാത്തിന്റെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ അടുത്ത 48 മണിക്കൂർ മഴ തുടരും.

ദില്ലിയിൽ മഴയ്ക്ക് ശമനം ഉണ്ടെങ്കിലും ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ദില്ലിയിൽ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 38 ഡിഗ്രി സെൽഷ്യസാണ് നഗരത്തിലെ കൂടിയ താപനില.അന്തരീക്ഷ ഈർപ്പം 50 ശതമാനമാണ്.

rain

മധ്യപ്രദേശ്, വിദർഭ,ചണ്ഡിഗഡ് ,തെലങ്കാന എന്നിവിടങ്ങളിൽ മഴ നേരിയ തോതിൽ മഴ തുടരും.മുംബൈയിൽ ശക്തമായ മഴ തുടരുകയാണ്. വരും ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ കാലവർഷം ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കനത്ത മഴ ദില്ലിയിലെ ഗതാഗതനീക്കത്തെ ബാധിച്ചിട്ടുണ്ട്. പലയിടത്തും മരങ്ങൾ കടപുഴകി വീണതും ഗതാഗതം തടസ്സപ്പെടുത്തി. 28 ഡിഗ്രി സെൽഷ്യസാണ് നഗരത്തിലെ കൂടിയ താപനില.അന്തരീക്ഷ ഈർപ്പം 83 ശതമാനവും.

അസ്സമിലും ശക്തമായ മഴ തുടരുകയാണ്. 51,000 പേരെയാണ് വെള്ളപൊക്കം നേരിട്ട് ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. നിരവധി പാലങ്ങളും റോഡും ഒലിച്ചുപോയി. വെള്ളപ്പൊക്കത്തിൽ ഇതുവരെ 32 പേരാണ് മരിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+