കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13 സംസ്ഥാനങ്ങളിൽ കനത്ത മഴയും കാറ്റും! ഇടുക്കിയിൽ അതിശക്തമായ ഇടിമിന്നലിന് സാദ്ധ്യത...

കേരളം, കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴയോടൊപ്പം ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Google Oneindia Malayalam News

Recommended Video

cmsvideo
13 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാദ്ധ്യത | Oneindia Malayalam

തിരുവനന്തപുരം/ദില്ലി: കേരളം അടക്കമുള്ള 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും കനത്ത മഴയ്ക്കും കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആസാം, മേഘാലയ, നാഗാലാന്റ്, മണിപ്പൂർ, മിസോറം, ത്രിപുര തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

കേരളം, കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴയോടൊപ്പം ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ ആറ് ജില്ലകളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശവും നൽകി.

മുന്നറിയിപ്പ്....

മുന്നറിയിപ്പ്....

ആസാം, മേഘാലയ, നാഗാലാന്റ്, മണിപ്പൂർ, മിസോറം, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, സിക്കിം, ഒഡീഷ, കർണാടക, കേരളം, തമിഴ്നാട്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രാജസ്ഥാനിൽ ശക്തമായ പൊടിക്കാറ്റിനും സാദ്ധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

മുന്നറിയിപ്പ്...

മുന്നറിയിപ്പ്...

ശക്തമായ ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും സാദ്ധ്യതയുള്ളതിനാൽ ഹരിയാനയിലെ സ്കൂളുകൾക്ക് സംസ്ഥാന സർക്കാർ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അവധി. കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് പടിഞ്ഞാറൻ ഉത്തർപ്രദേശിലും, രാജസ്ഥാനിലും സംസ്ഥാന സർക്കാരുകൾ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിലുണ്ടായ പൊടിക്കാറ്റിലും പേമാരിയിലും ഈ സംസ്ഥാനങ്ങളിൽ നൂറിലേറെ പേർ മരിച്ചിരുന്നു.

കേരളത്തിലും...

കേരളത്തിലും...

കേരളം, തമിഴ്നാട്, കർണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. കേരളത്തിൽ ഇടുക്കി ജില്ലയിൽ അതിശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്ന് ഇടുക്കിയിലെ തൊടുപുഴ, ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. താലൂക്ക് ഓഫീസുകളിൽ കൺട്രോൾ റൂമുകളും പ്രവർത്തനമാരംഭിച്ചു.

അതീവ ജാഗ്രതാ...

അതീവ ജാഗ്രതാ...

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലെ ആറ് ജില്ലകളിലും കഴിഞ്ഞദിവസം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് അതീവജാഗ്രതാ നിർദേശം നൽകിയത്. ഈ ജില്ലകളിലെ വിവിധ വകുപ്പുകൾക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പും നിർദേശങ്ങളും നൽകിയിട്ടുണ്ട്.

കടലിൽ പോകരുത്...

കടലിൽ പോകരുത്...

ശക്തമായ കൊടുങ്കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുള്ളത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്ന് വിവിധ വകുപ്പുകൾക്കും നിർദേശം നൽകി. റവന്യൂ, പോലീസ്, അഗ്നിശമന സേന, ആരോഗ്യം, ഫിഷറീസ്, വൈദ്യുതി വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തയ്യാറായിരിക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിരിക്കുന്നത്.

48 മണിക്കൂറിൽ ശക്തമായ മഴയും കൊടുങ്കാറ്റും! ഇടിമിന്നലിനും സാദ്ധ്യത... അതീവജാഗ്രതാ നിർദേശം... 48 മണിക്കൂറിൽ ശക്തമായ മഴയും കൊടുങ്കാറ്റും! ഇടിമിന്നലിനും സാദ്ധ്യത... അതീവജാഗ്രതാ നിർദേശം...

വിഎം സുധീരന്റെ വീട്ടിൽ കൂടോത്രം! ഒമ്പതാമത്തെ വട്ടം!കുഴിച്ചിട്ടത് കോടിയേരി കൊടുത്തുവിട്ട ആളാകും എന്ന്വിഎം സുധീരന്റെ വീട്ടിൽ കൂടോത്രം! ഒമ്പതാമത്തെ വട്ടം!കുഴിച്ചിട്ടത് കോടിയേരി കൊടുത്തുവിട്ട ആളാകും എന്ന്

English summary
weather forecast today; thunderstorm and heavy rain warning in kerala and 13 other states.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X