പോയത് കൊടും ചൂടിലൂടെ: 122 വര്‍ഷത്തിന് ഇടയിൽ ഏറ്റവും വലിയ ചൂട് ഇന്ത്യയിൽ
ഡല്‍ഹി: രാജ്യം ഇത്തവണ കടന്നു പോയത് ഏറ്റവും വലിയ ചൂടുളള ദിവസങ്ങളിലൂടെയെന്ന് റിപ്പോർട്ട്. ഒന്നേകാല്‍ നൂറ്റാണ്ടിലെ ഏറ്റവും ചൂട് കൂടിയ ദിവസങ്ങൾക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്.
122 വര്‍ഷത്തിന് ഇടയിൽ ഉണ്ടായ ഏറ്റവും വലിയ ചൂട് അനുഭവപ്പെട്ടത് മാർച്ച് മാസത്തിലായിരുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലെ ഏറ്റവും ചൂടേറിയ മാസം മാർച്ച് ആയിരുന്നു.
ഇതിന് പുറമെ, മധ്യ ഇന്ത്യയിലെ രണ്ടാമത്തെ ചൂട് കൂടിയ മാസവും മാർച്ചാണ്. 2010 ആയിരുന്നു ഈ രീതിയിൽ ഉയർന്ന താപ നില രേഖപ്പെടുത്തിയ വര്‍ഷം. 1901 - ന് ശേഷം രാജ്യത്ത് ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടില്ല എന്നാണ് കണക്കുകൾ.

2010 ആയിരുന്നു ഈ രീതിയിൽ ഉയർന്ന താപ നില രേഖപ്പെടുത്തിയ വര്‍ഷം. 1901 - ന് ശേഷം രാജ്യത്ത് ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2010 - ൽ ശക്തമായ ചൂടായിരുന്നു ഉണ്ടായിരുന്നത്. ഇതിന് സമാനമായ തരത്തിലാണ് 2022 - ലെ മാർച്ച് മാസവും കടന്ന് പോയത്. എന്നാൽ, 2010 - ൽ രേഖപ്പെടുത്തിയ താപനിലയുടെ റെക്കോര്‍ഡ് മറി കടക്കുന്നതാണ് മാർച്ച് മാസത്തിലെ താപനിലയെന്ന് കാലവാസ്ഥ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

2010 മാര്‍ച്ച് മാസം രാജ്യത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില ശരാശരി 33.09 ഡിഗ്രി സെല്‍ഷ്യസ് എന്നതാണ്. എന്നാല്‍, ഇത്തവണ ഇത് 33.1 ഡിഗ്രി സെല്‍ഷ്യസ് ആണെന്ന് കാലവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഇത് ഇന്ത്യയെന്ന രാജ്യത്തിന്റെ മാത്രം കാര്യമല്ല. ആഗോളതലത്തിൽ ഉടനീളം ചൂട് ഉയർന്ന സ്ഥിതിയാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന ചൂടുളള വർഷം ഇതാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം ഇന്ത്യയിലെ കാലാവസ്ഥയെ തീവ്രമാക്കുന്നു.

ചുഴലിക്കാറ്റ്, കനത്ത മഴ, ഉഷ്ണ തരംഗങ്ങള്‍ എന്നിവ ഉൾപ്പെടെ ഇതിന്റെ ഭാഗമാണ്. ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ രാജേന്ദ്ര ജെനമണി ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടൈസ് ഓഫ് ഇന്ത്യയോടുളള അദ്ദേഹത്തിന്റെ പ്രതികരണം ആയിരുന്നു ഇത്. രാജ്യത്ത് വരള്‍ച്ചയുടെ ദൈര്‍ഘ്യം ഉയർന്നു. ശക്തമായ മഴയുടെ അളവ് വർധിച്ചു. ചൂട് കാലം കൂടുതല്‍ ചൂടിലേക്ക് എന്ന നിലയാണെന്നും ജെനമണി വ്യക്തമാക്കി.

അതേസമയം, രാജ്യത്തിന്റെ പല ഭാഗത്തും കഴിഞ്ഞ വർഷത്തെ മാർച്ച് മാസത്തിന്റെ രണ്ടാം പകുതിയില്‍ ഉയര്‍ന്ന പകല്‍ താപനില രേഖപ്പെടുത്തിയിരുന്നു. ഈ വർഷം കുറഞ്ഞ വേനല്‍ മഴ ആയിരുന്നു ലഭിച്ചിരുന്നത്. ഹരിയാന, ഡല്‍ഹി, വടക്ക് കിഴക്കന്‍ മേഖലയിലെ മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളിൽ 2022 മാർച്ച് മാസത്തിൽ സാധാരണ താപനിലയെക്കാൾ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു.

ചന്ദ്രപൂർ, ഡൽഹി, ജമ്മു, ധര്‍മ്മശാല, പട്യാല, ഡെറാഡൂണ്‍, ഗ്വാളിയോര്‍, കോട്ട, പൂനെ എന്നിവിടങ്ങളിൽ ഈ വർഷം ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രേഖപ്പെടുത്തിയ ഈ താപനിലകൾ രാജ്യത്ത് ചരിത്രം സൃഷ്ടിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. പശ്ചിമ ഹിമാലയന്‍ മേഖലയിലെ ഹില്‍ സ്റ്റേഷനുകളിലെ ഉയര്‍ന്ന പകല്‍ താപനില എന്നത് 7ºC-11ºC ആണ്. മുൻ വർഷത്തെ അപേക്ഷിച്ച് നേർ വിപരീതമായാണ് നിലവില താപനില എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഡെറാഡൂണ്‍, ധര്‍മ്മശാല ജമ്മു എന്നീ ഹില്‍ സ്റ്റേഷനുകളില്‍ മാര്‍ച്ചില്‍ പരമാവധി താപനില 34ºC-35ºC ആയിരുന്നു. ഇത് വളരെ ഉയര്‍ന്ന തരത്തിലുളള താപനില ആണെന്ന് വിദഗ്ദര്‍ വ്യക്തമാക്കുന്നു. അതേസമയം, വേനല്‍ തുടങ്ങിയതോടെ തമിഴ്‌നാട് പൊള്ളുന്ന സാഹചര്യമാണ് . ചെന്നൈ നഗരത്തിൽ മാത്രം താപനില 34 മുതൽ 38 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പകൽ ചൂട്. അടുത്ത 3 ദിവസത്തിനകകം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ 3 ഡിഗ്രി വരെ ചൂട് ഉയരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
Recommended Video
-
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
കൊടുംചൂടിൽ വലഞ്ഞ് കേരളം; യെല്ലോ അലർട്ട് 12 ജില്ലകളിൽ, 3 ഡിഗ്രി വരെ താപനില കൂടും, ജാഗ്രത -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി












Click it and Unblock the Notifications