Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിപര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറി; ശക്തി പ്രാപിക്കുന്നത് അതിവേഗത്തില്‍

ന്യൂഡല്‍ഹി: ബിപര്‍ജോയ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബിപര്‍ജോയ് അതിവേഗത്തിലാണ് ശക്തി പ്രാപിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങി ജൂണ്‍ 15 ന് പാകിസ്ഥാനിലേക്കും സൗരാഷ്ട്ര, കച്ച് തീരങ്ങളിലും എത്താന്‍ സാധ്യതയുണ്ടെന്ന് ഐ എം ഡി അറിയിച്ചു.

ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസങ്ങളില്‍ ഗുജറാത്തില്‍ ശക്തിയായ ഇടിമിന്നലുണ്ടാകും. സൗരാഷ്ട്ര, കച്ച് മേഖലകളില്‍ കാറ്റിന്റെ വേഗത ഉയരും. ഇവിടെ ബുധനാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമായി തുടരാനും സാധ്യതയുണ്ട്. ബിപര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഗുജറാത്തിലെ വല്‍സാദിലെ വിനോദസഞ്ചാര കേന്ദ്രമായ തിതാല്‍ ബീച്ച് താല്‍ക്കാലികമായി അടച്ചു.

cyclone

ഗുജറാത്ത്, കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഐ എം ഡി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ എല്ലാ തീരദേശ സ്ഥാപനങ്ങളും മത്സ്യത്തൊഴിലാളികളുമായി പതിവായി ആശയവിനിമയം നടത്തുകയും മതിയായ മുന്‍കരുതലുകള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബിപര്‍ജോയുടെ നിലവിലെ വേഗത മണിക്കൂറില്‍ 140 മുതല്‍ 160 കിലോമീറ്റര്‍ വരെയാണ് എന്നാണ് റിപ്പോര്‍ട്ട്. ചില സമയങ്ങളില്‍ ഇത് 180 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കുന്നുണ്ട്. അതിനാല്‍ സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണം എന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ പ്രതീക്ഷിച്ചതിലും വലിയ അളവില്‍ മഴ കേരളത്തിലും ഇന്ത്യയുടെ മറ്റ് പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്.

ഈ മാസം 14 വരെയാണ് കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിനും ആഫ്രിക്കയ്ക്കും മധ്യത്തില്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ബിപര്‍ജോയ് ചുഴലിക്കാറ്റിന് കാരണമായത്. അതിതീവ്ര സ്വഭാവമുള്ള ചുഴലിക്കാറ്റാണ് ബിപര്‍ജോയ്. ബംഗാളി ഭാഷയില്‍ ദുരന്തം എന്നാണ് ബിപര്‍ജോയുടെ അര്‍ത്ഥം.

അതേസമയം കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച് വരുന്നതേയുള്ളൂ. ഇന്നും നാളെയും മഴ കൂടുതല്‍ ശക്തമായേക്കില്ല എന്നാണ് അനുമാനം. മധ്യ - വടക്കന്‍ കേരളത്തില്‍ മഴ പെയ്‌തേക്കും. ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+