വെബ് സീരീസുകള്‍ മതത്തെ വൃണപ്പെടുത്തുന്നു; ആശ്രം വെബ്‌സീരീസിന്റെ പേര് മാറ്റണമെന്ന് മന്ത്രി
ഭോപാല്‍: ബോബി ഡിയോള്‍ നായകനായി അഭിനയിക്കുന്ന ആശ്രം എന്ന വെബ്‌സീരിന്റെ പേര് മാറ്റണമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന വെബ് സീരീസാണ് ആശ്രം. അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും. കഴിഞ്ഞ ദിവസം ഒരു കൂട്ടം ബജ്‌റംഗ്ദള്‍ പ്രകവര്‍ത്തകര്‍ ചിത്രം ഹിന്ദുമത്തതെ നിന്ദിക്കുന്നതാണെന്ന് കാണിച്ച് ചിത്രത്തിന്റെ സെറ്റില്‍ അക്രമം നടത്തിയിരുന്നു. ഈ അക്രമത്തെ സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഒന്നും പറഞ്ഞിട്ടില്ല. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെയാണ് ആവശ്യപ്പെട്ടത്. വിവാദമായ ഡാബറിന്റെ പരസ്യത്തിനെതിരെയും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

എന്തിനാണ് അവര്‍ വെബ്‌സീരീസിന് ആശ്രം എന്ന് പേരിട്ടതെന്നും പ്രകാശ് ഝാ താന്‍ ചെയ്ത തെറ്റിനെകുറിച്ച് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സെറ്റ് അക്രമിച്ച സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇവര്‍ക്കെതിരെയുള്ള തുടര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെബ് സീരീസിന്റെ പേരില്‍ ഹിന്ദു മതത്തെ അവഹേളിക്കുന്നത് പതിവാകുന്നുണ്ടെന്നും ഭൂരിപക്ഷ സമൂഹത്തിന്റെ മനോഭാവം കണക്കിലെടുത്ത് പ്രകാശ് ഝാ തന്റെ വെബ്‌സീരീസിന്റെ പേര് മാറ്റാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ആശ്രം എന്ന വെബ്‌സീരിസിന്റെ മൂന്നാം ഭാഗം ചിത്രീകരിക്കുന്നതിനിടയിലാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സെറ്റ് അക്രമിച്ചത്. ഈ പശ്ചാതലത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി മുതല്‍ വെബ് സീരീസായാലും എന്തായാലും ഷൂട്ട് ചെയ്യാന്‍ അനുമതി തേടുന്നതിന് മുമ്പ് കഥയും തിരക്കഥയും അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തണമെന്നും ഒരു മതത്തേയും വൃണപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് ഹിന്ദുമത്തതെ സംബന്ധിച്ച് മാത്രം പരസ്യങ്ങള്‍ നിര്‍മിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. അത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും ധൈര്യമുണ്ടെങ്കില്‍ മറ്റ് മതങ്ങളോടും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്ത് നോക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് ഒരു കൂട്ടം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് സെറ്റിലേക്ക് ഇരച്ച് കയറിയത്. സെറ്റ് അംഗങ്ങളെ പിന്തുടര്‍ന്ന പ്രവര്‍ത്തകര്‍ ഒരാളെ ലൈറ്റ് സ്റ്റാന്‍ഡ് ഉപയോഗിച്ച് അടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സെറ്റിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു അത്. അക്രമത്തിന് ശേഷം ബജ്‌റംഗ്ദള്‍ നേതാവ് സുശീല്‍ സുര്‍ഹേല്‍ സീരീസിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം വെബ്‌സീരിസിന്റെ തലക്കെട്ട് മാറ്റാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും. ആശ്രം എന്ന് പേരിട്ട് ഇവിടെ ഇനി ചിത്രീകരണം നടക്കില്ലെന്നും അല്ലെങഅകില്‍ ചിത്രീകരണം ഭോപ്പാലില്‍ നിന്ന് മാറ്റേണ്ടി വരുമെന്നും പ്രകാശ് ഝാ പറഞ്ഞു.
ഗുരു സ്ത്രീകളെ അപമാനിക്കുന്നതായാണ് പ്രകാശ് ഝാ ആശ്രം എന്ന വെബ്‌സീരീസില്‍ കാണിക്കുന്നതെന്നും ഒരു പള്ളിയിലോ മദ്രസയിലോ അത്തരമൊരു സിനിമ ഷൂട്ട് ചെയ്യാന്‍ പ്രകാശിന് ധൈര്യമുണ്ടോയെന്നും സുശീല്‍ സുര്‍ഹേല്‍ പറഞ്ഞിരുന്നു. ഡാബറിന്റെ പരസ്യത്തിലും നടരപടിയുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത് പ്രധാനപ്പെട്ട വിശയമാണെന്നും പരസ്യം നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും ബന്ധപ്പെട്ട കമ്പിനിയോട് അറിയിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. ദീപിക പദ്‌കോണ്‍ നായികയായെത്തിയ പത്മാവത് എന്ന സിനിമക്കെതിരെയും 2017ല്‍ കര്‍ണിസേന അക്രമം നടത്തിയിരുന്നു. സംവിധായകന്‍ സഞ്ജയ.് ലീല ബന്‍സാലിയേയും സിനിമയുടെ അണിയറപ്രവര്‍ത്തകരേയും അക്രമിക്കുകയായിരുന്നു. സിനിമയുടെ രംഗങ്ങള്‍ മാറ്റണമെന്നും പത്മാവത് എന്ന പേര് മാറ്റണമെന്നുമാണ് കര്‍ണിസേന അന്ന് ആവശ്യപ്പെട്ടത്.












Click it and Unblock the Notifications