ക്ഷേത്രത്തില്‍ അര്‍ദ്ധ നഗ്നരായ പെണ്‍കുട്ടികള്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമത്തിന് ഭീഷണി
മധുരൈ: ആചാരത്തിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അര്‍ദ്ധനഗ്നരായി പൂജാരിക്കൊപ്പം കഴിയുന്ന സംഭവം പുറത്തുവിട്ട മാധ്യമത്തിന് ഭീഷണി. കൊയമ്പത്തൂരിലെ ന്യൂസ് വെബ്‌സൈറ്റ് എഡിറ്റര്‍ ഇന്‍ ചീഫ് വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കി. തനിക്ക് ഭീഷണി കോളുകള്‍ വരുന്നതായാണ് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
മധുരൈ ജില്ലയിലെ വെല്ലാലുര്‍ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലാണ് പെണ്‍കുട്ടികളെ വ്യത്യസ്ത രീതിയില്‍ അണിനിരത്തിയത്. മാറുമറയ്ക്കാതെത്തുന്ന 10 വയസുമുതല്‍ 14 വയസുവരെ പ്രായമുള്ള പെണ്‍കുട്ടികള്‍ ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പങ്കെടുക്കുകയും പൂജാരിക്കൊപ്പം താമസിക്കുകയും ചെയ്യുന്നതായാണ് മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്.

62 ഓളം ഗ്രാമങ്ങളില്‍ നിന്നും ഏഴു പെണ്‍കുട്ടികളെ പൂജാരിയാണ് ചടങ്ങിനായി തെരഞ്ഞെടുക്കുന്നത്. ഗ്രാമത്തിന് ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. വെബ്‌സൈറ്റ് വീഡിയോയും വാര്‍ത്തയും പുറത്തുവിട്ടതിന് പിന്നാലെ ജില്ലാ ഭരണാധികാരികള്‍ വിഷയത്തില്‍ അന്വേഷണം നടത്തിയിരുന്നു.

പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും ചടങ്ങുകള്‍ മാത്രമാണ് നടക്കുന്നതെന്നുമാണ് ഇവരുടെ റിപ്പോര്‍ട്ട്. ഭാവിയില്‍ കുട്ടികളെ അര്‍ദ്ധനനഗ്നരായി പങ്കെടുപ്പിക്കുന്നതിനെതിരെ ഉത്തരവ് പുറപ്പെടുവിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications