കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരനാണോ? നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്യേണ്ട വെബ്‌സൈറ്റുകൾ ഇതാ

Google Oneindia Malayalam News

ദില്ലി; കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് പല രാജ്യങ്ങളിലായി കുടുങ്ങി കിടക്കുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. ഈ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് നാടണയാനുള്ള നടപടികൾ ഇന്ത്യൻ എംബസികൾ ആരംഭിച്ചു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ അതത് എംബസികൾ നൽകുന്ന വെബ്‌സൈറ്റുകളിൽ രജിസ്റ്റർ ചെയ്യണം.

norkagulf-

വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന മഹാദൗത്യത്തിന് മെയ് 7 നാണ് കേന്ദ്രസർക്കാർ തുടക്കം കുറിക്കുന്നത്.വന്ദേ ഭാരത് മിഷൻ എന്നാണ് ദൗത്യത്തിന് പേര് നൽകിയിരിക്കുന്നത്. 1990 ലെ കുവൈത്ത് യുദ്ധകാലത്തിന് ശേഷമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യത്തിനാവും വരും ദിവസങ്ങളിൽ രാജ്യം സാക്ഷ്യം വഹിക്കുക. 64 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് ഇതിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. 12 രാജ്യങ്ങളിൽ നിന്ന് 10 സംസ്ഥാനങ്ങളിലേക്ക് ഇവരെ കൊണ്ടുവരുന്നത്. മെയ് 13 ന് ഉള്ളിൽ നടപടി പൂർത്തിയാക്കാനാണ് സർക്കാർ നീക്കം.

രാഹുൽ ഗാന്ധിയാണ് ശരി; ആരോഗ്യ സേതു ആപ്പിൽ വൻ സുരക്ഷ വീഴ്ച!! വെളിപ്പെടുത്തി ഹാക്കർരാഹുൽ ഗാന്ധിയാണ് ശരി; ആരോഗ്യ സേതു ആപ്പിൽ വൻ സുരക്ഷ വീഴ്ച!! വെളിപ്പെടുത്തി ഹാക്കർ

ആദ്യ ഘട്ടത്തില്‍ 14,800 വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനാണ് പദ്ധതി. ഇതില്‍ ആദ്യ വിമാനം 209 യാത്രക്കാരുമായി അബുദാബിയില്‍ നിന്ന് കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാളെ ലാന്റ് ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ വിമാനം ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കായിരിക്കും.ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാത്രം 3 ലക്ഷത്തിലധികം ഇന്ത്യക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
നാലായിരത്തിലധികം വീടുകളും ഹോസ്റ്റലുകളും ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ | Oneindia Malayalam

വിമാനത്തില്‍ ആദ്യ ആഴ്ചയിലെത്തുന്നവരിധകവും കേരളത്തിലേക്കാണ്. 3150 പേരാണ് ആദ്യഘട്ടത്തിൽ വരുന്നത്. വ്യാഴാഴ്ച മുതല്‍ 13 വരെയുള്ള ആദ്യ ആഴ്ച ഏഴു രാജ്യങ്ങളില്‍നിന്നുള്ള 15 വിമാനസര്‍വീസുകളാണ് കേരളത്തിലേക്ക് വരുന്നത്. ഇന്ത്യൻ പൗരൻമാർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായി പ്രവാസികൾ നിരന്തരം ബന്ധപ്പെട്ടണം,വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇവരുടെ മടക്കം സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുമായി ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തുകയാണ്. കൂട്ടായ പരിശ്രമം ദൗത്യത്തെ വിജയത്തിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്യേണ്ട വെബ്‌സൈറ്റുകൾ ചുവടെ

യുഎഇ: https://www.cgidubai.gov.in/covid_register/

സൗദി അറേബ്യ:https://docs.google.com/forms/d/e/1FAIpQLSc_yyVAYPD-VYH98RNOWZkDkGKVsf34qnu0oGoLdtts3RG7_Q/viewform

മാലിദ്വീപ്:https://hci.gov.in/male/?10196?000

യുഎസ്:https://indianembassyusa.gov.in/reg_indian_nationals

യുകെ:https://www.hcilondon.gov.in/news_detail/?newsid=227

യുഎഇ അനുമതി നല്‍കിയില്ല; പ്രവാസികളെ കൊണ്ടുവരാന്‍ പോയ ഇന്ത്യന്‍ കപ്പലുകള്‍ പുറംകടലില്‍യുഎഇ അനുമതി നല്‍കിയില്ല; പ്രവാസികളെ കൊണ്ടുവരാന്‍ പോയ ഇന്ത്യന്‍ കപ്പലുകള്‍ പുറംകടലില്‍

English summary
websites to register for expats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X