70ാം പിറന്നാള്‍ ദിനം നാലാം വിവാഹം, ബോളിവുഡ് താരം ആരാധകരെ ഞെട്ടിച്ചു!
മുംബൈ: ബോളിവുഡിലും ഹോളിവുഡിലും എന്തിന് മലയാളികള്‍ക്ക് വരെ സുപരിചിതനാണ് കബീര്‍ ബേഡി എന്ന നടനെ. ഒരു കാലത്ത് ബോളിവുഡ് ചലച്ചിത്രത്തില്‍ മിക്ക ഹിറ്റ് ചിത്രങ്ങളും കബീര്‍ ബേഡിയുടെ കൈകളിലായിരുന്നു. പിന്നീട് വില്ലന്‍ വേഷങ്ങളിലും മുത്തച്ഛന്‍ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം അനാര്‍ക്കലിയിലും കബീര്‍ ബേഡി പ്രധാന വേഷം കൈകാര്യം ചെയ്തു.
എല്ലാവര്‍ക്കും സുപരിചിതനായ കബീര്‍ ബേഡിയുടെ കല്യാണം കഴിഞ്ഞിരിക്കുകയാണ്. അതും നാലാമത്തെ കല്യാണമാണ് നടന്നത്. പിറന്നാളിന് പൊതുവെ സര്‍പ്രൈസ് അങ്ങോട്ടാണ് നല്‍കാറുള്ളത്. എന്നാല്‍, എഴുപതാം പിറന്നാളിന് കബീര്‍ ബേഡി ആരാധകരെയാണ് ഞെട്ടിച്ചത്. 70ാം പിറന്നാളിന് നാലാം വിവാഹം കഴിച്ച് ബോളിവുഡില്‍ ഇടം പിടിച്ചിരിക്കുകയാണ് കബീര്‍ ബേഡി.

പിറന്നാള്‍ സര്‍പ്രൈസ്
70ാം പിറന്നാള്‍ ദിനമാണ് ബോളിവുഡ് താരം കബീര്‍ ബേഡിയുടെ വിവാഹം നടന്നത്. ആരാധകരെ കബീര്‍ ബേഡി ശരിക്കും ഞെട്ടിച്ചു കളഞ്ഞു.

70ാം വയസില്‍ മാംഗല്യം
70ാം വയസില്‍ കബീര്‍ ബേഡിക്ക് നാലാം വിവാഹം. പിറന്നാള്‍ ആശംസയും വിവാഹവാര്‍ഷിക ആശംസയും ഇനി ഒന്നിച്ചു പറയാം. ആരാധകര്‍ ട്വിറ്ററിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും താരത്തിന് ആശംസ അറിയിച്ചു.

പ്രണയിനിയെ സ്വന്തമാക്കി
ദീര്‍ഘകാലത്തെ പ്രണയമാണ് ഇപ്പോള്‍ പൂവണിഞ്ഞിരിക്കുന്നത്. കബീര്‍ ബേഡി നാലാം വിവാഹം ചെയ്തിരിക്കുന്നത് തന്റെ പ്രണയിനിയായ 41കാരി പര്‍വീണ്‍ ദസാഞ്ചിനെയാണ്.

മുന്‍കാല ജീവിതമിങ്ങനെ
പ്രശസ്ത നര്‍ത്തകിയും മോഡലുമായിരുന്ന പ്രോതിമാ ബേഡിയായിരുന്നു ആദ്യ ഭാര്യ. ഈ ബന്ധത്തിലുള്ള രണ്ട് മക്കളാണ് നടി പൂജ ബേഡിയും, സിദ്ധാര്‍ത്ഥും. പിന്നീട് ഫാഷന്‍ ഡിസൈനറെ വിവാഹം ചെയ്യുകയായിരുന്നു. ഈ ബന്ധത്തിലും ഒരു മകനുണ്ട്. ഈ ബന്ധവും പിരിഞ്ഞതിനുശേഷം ടെലിവിഷന്‍ അവതാരകയായ നിക്കി ബേഡിയെ വിവാഹം ചെയ്യുകയായിരുന്നു. ആ ബന്ധവും പിന്നീട് വിവാഹമോചനത്തില്‍ അവസാനിച്ചു.

ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍
ബോളിവുഡിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ കബീര്‍ ബേഡിക്ക് പറയാനുണ്ട്. ടെലിവിഷന്‍ സീരിയലിലും താരം ഭാഗമായിട്ടുണ്ട്. ഹോളിവുഡിലും കബീര്‍ ബേഡി സാന്നിധ്യം അറിയിച്ചു. മലയാളത്തില്‍ അനാര്‍ക്കലി എന്ന ചിത്രത്തിലൂടെയാണ് രംഗപ്രവേശം ചെയ്തത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications