കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെൺകുട്ടിയുടെ വസ്ത്രധാരണത്തെ പറ്റി വഴക്ക്; വിവാഹ പന്തലിൽ തമ്മിൽ തല്ല്, പോലീസെത്തി, വിവാഹം മുടങ്ങി...

  • By Desk
Google Oneindia Malayalam News

രത്ലം: വധുവിന്റെ വസ്ത്ര ധാരണയെ പറ്റി വിവാഹ വേദിയിൽ തർക്കം. തർക്കം അതിര് കടന്നപ്പോൾ തമ്മിൽ തല്ലായി. വിവാഹം വേണ്ടെന്ന് വെച്ച് ഇരു കൂട്ടരും. മധ്യപ്രദേശിലെ രത്ലം ജില്ലയിലാണ് സംഭവം. സിവില്‍ എഞ്ചിനീയറായ വല്ലഭ് പഞ്ചോളിയുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ വര്‍ഷ സൊനാവ എന്നിവരുടെ വിവാഹമാണ് ബന്ധുക്കൽ ഇടപ്പെട്ട് വേണ്ടെന്ന് വെച്ചത്.

<strong>ചരിത്രപരമായ തീരുമാനവുമായി കോൺഗ്രസ്; നിർണായക വാഗ്ദാനം, പാവങ്ങൾക്ക് മിനിമം വേതനം, പട്ടിണി മാറ്റും!!</strong>ചരിത്രപരമായ തീരുമാനവുമായി കോൺഗ്രസ്; നിർണായക വാഗ്ദാനം, പാവങ്ങൾക്ക് മിനിമം വേതനം, പട്ടിണി മാറ്റും!!

വൈകുന്നേരത്തെ വിവാഹ സൽക്കാരത്തിൽ ധരിക്കാൻ വധുവായ വർഷ സൊനാവ തിരഞ്ഞെടുത്ത വസ്ത്രമായിരുന്നു വരന്റെ ബന്ധുക്കൾക്ക് പ്രശ്നമുണ്ടാക്കിയത്. സൽക്കാരത്തിന് വർഷ ധരിച്ചത് ഗൗൺ ആയിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന വരന്റെ വീട്ടുകാർ സാരി ധരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സരി ധരിച്ചാൻ മാത്രം പോര സാരി തലപ്പ്കൊണ്ട് മുഖം മറയ്ക്കണം എന്ന് കൂടി പറഞ്ഞപ്പോഴാണ് പ്രശ്നം തുടങ്ങിയത്.

Marriage

തനിക്ക് തലമറയ്ക്കാൻ പറ്റില്ലെന്ന് വർഷ വരന്റെ വീട്ടുകാരെ അറിയിച്ചു. ഇതിനെചൊല്ലി ഇരുവീട്ടുകാരും തമ്മില്‍ വിവാഹവേദിയില്‍ വെച്ച് തര്‍ക്കമായി. തർക്കം മൂത്തതോടെ ഇരു വീട്ടുകാരും പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസിന്റെ മധ്യസ്തതയിൽ ചർച്ച നടന്നു. എന്നാൽ ചർച്ച ഫലം ചെയ്തില്ല. മണിക്കൂറുകൾ നടന്ന ചർച്ചയ്ക്കൊടുവിൽ അവസാനം ഇരു വീട്ടുകാരും വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു.


English summary
In a display patriarchal mindset in modern times, a fight broke out in a wedding between families of bride and groom over bride's dress. The couple later called off their marriage. The incident took place in Madhya Pradesh’s Ratlam. Varsha Sonawa and Vallabh Pancholi were to get married, but the argument broke out between both the families.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X