ബ്രാഹ്മണിയുടെ വിവാഹ ക്ഷണക്കത്ത് തുറന്നാല്‍ എല്‍സിഡി വീഡിയോ... ജനാര്‍ദ്ദന്‍ റെഡ്ഡി ഞെട്ടിക്കുന്നു!!!
കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകളുടെ വിവാഹ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ബെംഗളൂരു: ജനാര്‍ദ്ദന്‍ റെഡ്ഡിയെ ഓര്‍മയില്ലേ. കര്‍ണാടകയിലെ ഖനി മാഫിയ തലവന്‍. കോടീശ്വരന്. യെഡിയൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബി ജെ പി മന്ത്രിസഭയിലെ അംഗം. അനധികൃത ഖനനത്തിന് ജയിലില്‍ പോകേണ്ടി വന്നു. സജീവരാഷ്ട്രീയത്തില്‍ നിന്നും ഒരു താല്‍ക്കാലിക ഇടവേള.
Read Also: ബേബിസിറ്ററായ യുവതി 13കാരനെ പീഡിപ്പിച്ചു.. അതും 70 തവണ.. കുട്ടി ഡിപ്രസ്ഡ് ആയിപ്പോയി!!!
സാധാരണക്കാരെ പോലെ കാര്യങ്ങള്‍ ചെയ്താല്‍ പോര എന്ന് നിര്‍ബന്ധമുള്ള ആളാണ് ജനാര്‍ദ്ദന്‍ റെഡ്ഡി. അതിനുള്ള കഴിവ് കോടീശ്വരനായ റെഡ്ഡിക്ക് ഉണ്ട് താനും. കര്‍ണാടകത്തില്‍ റെഡ്ഡി ബ്രദേഴ്സ് എന്ന് പറഞ്ഞാല്‍ അങ്ങനെയാണ്. ജനാര്‍ദ്ദന റെഡ്ഡി മകള്‍ ബ്രാഹ്മണിയുടെ വിവാഹം ക്ഷണിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. എന്താണ് പ്രത്യേകത എന്നല്ലേ...

ക്ഷണക്കത്തില്ല സോറി
ജനാര്‍ദ്ദന്‍ റെഡ്ഡിയും ഭാര്യയും മകള്‍ ബ്രാഹ്മണിയുടെ വിവാഹം ക്ഷണിക്കാന്‍ വന്നാല്‍ സാധാരണ പോലെ കത്തല്ല തരിക. പകരം ഒരു പെട്ടി തരും. പെട്ടി തുറന്നാലോ, കലക്കന്‍ ഒരു എല്‍ സി ഡി സ്ക്രീന്‍. അതിലെന്താണ് എന്ന് അമ്പരക്കേണ്ട. മകളുടെ വിവാഹം ക്ഷണിക്കുക തന്നെയാണ്.

വ്യത്യസ്തമാണ് കാര്യങ്ങള്‍
സാധാരണ പോലെയുളള ഒരു വിവാഹ ക്ഷണമല്ല ഇതെന്ന് മാത്രം. 1 മിനുട്ട് നീളമുള്ള വീഡിയോ ആണ് എല്‍ ഇ ഡി സ്ക്രീനില്‍ തെളിയുക. ആദ്യം റെഡ്ഡിയുടെ മാതാപിതാക്കളുടെ ഫോട്ടോ. പിന്നാലെ അതിഥിദേവോ ഭവ എന്ന് പാടിക്കൊണ്ട് റെഡ്ഡി സ്ക്രീനിലെത്തും.

പിന്നെയൊരു ക്ഷണമാണ്
പാട്ടിലൂടെയാണ് കാര്യങ്ങളെല്ലാം പറയുന്നത്. 1 മിനുട്ട് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ബാക്ഗ്രൗണ്ടില്‍ റെഡ്ഡിയും ഭാര്യയും മകനും കൂടി വിവാഹത്തിന്റെ വിശേഷങ്ങള്‍ പാട്ടിലൂടെ പറയുന്നു. വിവാഹത്തിന് ക്ഷണിക്കുന്നു.

ലക്ഷങ്ങളുടെ ചെലവ്
ലക്ഷങ്ങള്‍ ചെലവാക്കിയാണ് വിവാഹം ക്ഷണിക്കാനുള്ള വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. റെഡ്ഡി, ഭാര്യ, മകന്, വധുവായ മകള്‍ എന്നിവരുടെയെല്ലാം എന്‍ട്രി രാജകീയം തന്നെ. വിവഹ മുഹൂര്‍ത്തവും മറ്റും വീഡിയോയില്‍ തന്നെ വിവരിക്കുന്നുണ്ട്.

വീഡിയോ വൈറലായിക്കഴിഞ്ഞു
പ്രൊഫഷണല്‍ രീതിയിലുള്ള ചിത്രീകരണവും എഡിറ്റിംഗുമാണ് വീഡിയോയുടെ ഹൈലൈറ്റ്. ഈ സ്പെഷല്‍ ഇന്‍വിറ്റേഷന്‍ എന്തായാലും വൈറലായിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും ഈ വീഡിയോ ക്ഷണം തന്നെയാണ് ചര്‍ച്ചകളില്‍ നിറയെ. ലക്ഷക്കണക്കിന് പേര് യൂട്യൂബില്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

ആരാണ് വരന്
രാജീവ് റെഡ്ഡി എന്നാണ് ബ്രാഹ്മണിയുടെ വരന്റെ പേര്. ബ്രാഹ്മണിയുടെ വരനെയും വീഡിയോയില്‍ വിശദമായി പരിചയപ്പെടുത്തുന്നുണ്ട്. വെള്ളക്കുതിരകളുടെ ബാക് ഗ്രൗണ്ടിലാണ് കക്ഷിയുടെ ഇന്‍ട്രൊ സീന്‍ ഒരുക്കിയിരിക്കുന്നത്.

വിവാഹം എന്ന് എവിടെ വെച്ച്
നവംബര്‍ 16നാണ് രാജകീയ വിവാഹം. ബെംഗളൂരുവിലെ പ്രശസ്തമായ പാലസ് ഗ്രൗണ്ടില്‍ വെച്ചാണ് വിവാഹം . പ്രത്യേകം ക്ഷണിക്കപ്പെട്ട പതിനായിരക്കണക്കിന് അതിഥികള്‍ വിവാഹത്തിനെത്തും.

ജാമ്യത്തിലാണ് റെഡ്ഡി
കര്‍ണാടകയിലെ മുന്‍മന്ത്രിയായ ജനാര്ദ്ദനന് റെഡ്ഡി മൂന്ന് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചു. ഇപ്പോള്‍ ജാമ്യത്തിലാണ്. ജന്മാനാടായ ബെല്ലാരിയില്‍ പ്രവേശിക്കരുത് എന്ന വ്യവസ്ഥയിലാണ് ജാമ്യം. മകളുടെ വിവാഹം പ്രമാണിച്ച് 20 ദിവസം ബെല്ലാരിയില്‍ പോകാന്‍ അനുമതിയുണ്ട്.
വീഡിയോ കാണാം
ജനാര്‍ദ്ദന്‍ റെഡ്ഡിയും ഭാര്യയും മകനും കൂടി മകള്‍ ബ്രാഹ്മണിയുടെ വിവാഹം ക്ഷണിക്കുന്ന വീഡിയോ കാണാം..
-
ബെംഗളൂരുവിൽ 2 ബിഎച്ച്കെയ്ക്ക് വാടക 70,000 രൂപ:നല്ല റോഡ് പോലുമില്ലെന്ന് യുവാവ്..ചർച്ച -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക












Click it and Unblock the Notifications