കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യമാരെ സാക്ഷിയാക്കി ഭർത്താക്കന്മാർ വിവാഹം കഴിച്ചു!!! ഈശ്വര പ്രീതി ലക്ഷ്യം !!

അസാധാരണമായ കാര്യങ്ങള്‍ നടത്തിയാല്‍ ദൈവത്തെ പ്രസാദിപ്പിക്കാം എന്നാണ് ഇവിടത്തെ ഗ്രാമവാസികളുടെ വിശ്വാസം

  • By Ankitha
Google Oneindia Malayalam News

ഇൻഡോർ: ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രണ്ട് പുരുഷന്‍മാര്‍ തമ്മില്‍ വിവാഹം കഴിച്ചു. എന്നാൽ ഇതു ഒരു സ്വവർഗ വിവാഹമല്ല. മഴയുടെ ദേവനെന്ന് വിശ്വസിക്കുന്ന ഇന്ദ്രദേവനെ പ്രിതിപ്പെടുത്തുന്നതിനായി ഹിന്ദുക്കളുടെ ഇടയിൽ പരമ്പരാഗതമായി നടക്കുന്ന വിവാഹമാണ്.

രാഹുലിനു നേരെ ഉണ്ടായ ആക്രമണം!!!! ബിജെപി നേതാവ് അറസ്റ്റിൽ !! പ്രതികരിക്കാതെ മോദി!!!രാഹുലിനു നേരെ ഉണ്ടായ ആക്രമണം!!!! ബിജെപി നേതാവ് അറസ്റ്റിൽ !! പ്രതികരിക്കാതെ മോദി!!!

അസാധാരണമായ കാര്യങ്ങള്‍ നടത്തിയാല്‍ ദൈവത്തെ പ്രസാദിപ്പിക്കാം എന്നാണ് ഇവിടത്തെ ഗ്രാമവാസികളുടെ വിശ്വാസം. . ഈ വർഷം ഇൻഡോറില്‍ 20 ശതമാനം കുറവ് മഴയായിരുന്നു ലഭിച്ചത്. ഇതിനാല്‍ മഴ ലഭിക്കുന്നതിനായാണ് ഇത്തരമൊരു വിവാഹ ചടങ്ങ് നടത്തിയത്.സാധാരണ വിവാഹങ്ങളിലേതെന്ന പോലെ തന്നെ പാട്ടിന്റെയും നൃത്തത്തിന്റെയും അകമ്പടികളോടെ പരമ്പരാഗത കല്യാണ വസ്ത്രങ്ങള്‍ ധരിച്ചാണ് വരന്‍മാര്‍ വിവാഹ വോദിയിൽ എത്തിയത്.

marraige

പരമ്പരാഗത രീതിയനുസരിച്ച് അഗ്നിസാക്ഷിയായി നടന്ന ചടങ്ങുകള്‍ക്ക് ഹൈന്ദവ പുരോഹിതന്‍ നേതൃത്വവും നല്‍കി. ഇരുവരുടെയും ഭാര്യമാരും കുട്ടികളും വിവാഹത്തിന് സാക്ഷികളായി കൂടെയുണ്ടായിരുന്നു. ''മഴയുടെ ദൈവമായ ഇന്ദ്രദേവന്റെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായാണ് ഇങ്ങിനെയൊരു വിവാഹം നടത്തിയത്. ഇന്ദ്രദേവന്റെ അനുഗ്രഹം മഴയായി ലഭിക്കുന്നതിനായാണ് ഇത്.'' ഗ്രാമവാസിയായ ടോമര്‍ പറഞ്ഞു. വിവാഹ ചടങ്ങുകള്‍ക്കും വിവാഹ വിരുന്നിനും ശേഷം വരന്‍മാര്‍ അവരവരുടെ വീടുകളിലേക്ക് തിരിച്ചുപോയി.

English summary
Same-sex relationships are illegal in India but that didn’t stop two men in Madhya Pradesh’s Indore from getting married in a traditional Hindu ceremony this week in an effort to please the rain god Indra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X