കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10,000 രൂപ കൈക്കൂലി; വിവാഹത്തിന് ഒരാഴ്ച മുമ്പ് എഞ്ചിനീയര്‍ വിജിലന്‍ന്റെ പിടിയില്‍

മുസാഫര്‍ നഗര്‍ സരായിയയില്‍ എഞ്ചിനീയറായ സതീഷ് കുമാര്‍ ആണ് ബിഹാര്‍ വിജിലന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പിടിയിലായത്.

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: കര്‍ഷകന്റെ കൈയ്യില്‍ നിന്നും കൈക്കൂലി വാങ്ങവെ വിവാഹത്തിന് ഒരാഴച മുമ്പ് ഇലക്ട്രിസിറ്റി എഞ്ചിനീയര്‍ വിജിലന്‍സിന്റെ പിടിയില്‍. മുസാഫര്‍ നഗര്‍ സരായിയയില്‍ എഞ്ചിനീയറായ സതീഷ് കുമാര്‍ ആണ് ബിഹാര്‍ വിജിലന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പിടിയിലായത്. ഡിസംബര്‍ 9ന് സതീഷിന്റെ വിവാഹം നടക്കാനിരിക്കെയാണ് അറസ്റ്റ്.

പ്രദേശത്തെ റാം ബാബു ശര്‍മ എന്നയാളുടെ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് തന്ത്രപൂര്‍വം സതീഷിനെ പിടികൂടുകയായിരുന്നു. വൈദ്യുതി മോഷ്ടിച്ചെന്ന് ആരോപിച്ച് ശര്‍മയ്ക്ക് വലിയ തുക ബില്‍ നല്‍കിയിരുന്നു. ഇത് ശരിയാക്കിക്കൊടുക്കാന്‍ 20,000 രൂപ കൈക്കൂലിയായി സതീഷ് ആവശ്യപ്പെടുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Bribe

വൈദ്യുതി മോഷ്ടിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ സതീഷ് വിജിലന്‍സില്‍ പരാതി നല്‍കി. വിജിലന്‍സ് നിര്‍ദ്ദേശിച്ച പ്രകാരം നിശ്ചിത സമയത്ത് സതീഷിന് പണം കൈമാറുകയും ചെയ്തു. മറഞ്ഞുനിന്നിരുന്ന വിജിലന്‍സ് സംഘം ഉടന്‍ സതീഷിനെ കൈയ്യോടെ പിടികൂടുകയായിരുന്നു. സതീഷ് ഒട്ടേറെ ആളുകളില്‍ നിന്ന് സമാനരീതിയില്‍ പണം തട്ടിയിട്ടുണ്ടെന്ന് സര്‍മ പറയുന്നു.

ഈ വര്‍ഷം ഇത് 106മത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനെയാണ് ബിഹാര്‍ വിജിലന്‍സ് പിടികൂടിയത്. വിവാഹം നിശ്ചയിച്ചിട്ടുണ്ടെങ്കിലും സതീഷിന് ജാമ്യം ലഭിക്കാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവം നാണക്കേടായതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിവാഹത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിയിച്ചതായും സൂചനയുണ്ട്.

English summary
Wedding plan scuttled as Bihar engineer caught taking Rs 10,000 bribe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X